“ഏട്ടന് വിശക്കുന്നുണ്ടാവും അല്ലെ? ഞാൻ വേഗം കുളിച്ചിട്ടു വന്നു എന്തു എങ്കിലും ഉണ്ടാക്കാം”
“ഉം, ശെരി …..നീ പോയി ഫ്രഷ് ആയിട്ടു വാ”
“ശരി ഏട്ടാ ….” അവൾ അനന്തനെ തിരിഞ്ഞൊന്നു നോക്കി സ്റ്റെപ് കയറി ബെഡ്‌റൂമിൽ എത്തി. നാണത്തോടെ ഒന്ന് ചിരിച്ചുകൊണ്ട് കണ്ണാടിയുടെ മുന്നിൽ നിന്നു. സാരിയുംബ്ലൗസും ഉറിഞ്ഞിട്ടുകൊണ്ട് കുളിക്കാൻ കയറി. കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അനന്തൻ എന്തോ തിരയുന്നത് കണ്ടു അവൾ തിരക്കി “എന്താ ഏട്ടാ തിരയുന്നേ”
“അല്ല ബൈക്കിന്റെ കീ തിരയുവാരുന്നു” സാധാരണ തന്റെ ബെൻസിലാണ് അനന്തന്റെ യാത്ര. കുറെ നാളത്തിനു ശേഷമാണു ബൈക്ക് എടുക്കുന്നത്.
“എങ്ങോട്ടു പോകാനാ… ഇപ്പോൾ”
“ഇന്ന് ഇനി ഒന്നും ഉണ്ടാക്കാനൊന്നും നിക്കണ്ട; പുറത്തു പോയി കഴികാം”
“അത് കുഴപ്പമില്ല ഏട്ടാ ഞാൻ വേഗം ദോശ ഒഴിച്ച് തരാം…”
“ഹ വേണ്ടെന്ന് നീ എന്റെ ആ സ്കൂട്ടർ ന്റെ കീ ഒന്ന് തപ്പി എടുത്തേ” അത്ഭുതത്തോടെ അവൾ “ഇതെന്തു പറ്റി…..ഏട്ടന്”
“എന്തെ എന്റെ കൂടെ വണ്ടിയിൽ പോകാൻ എന്തേലും ബുദ്ധിമുട്ടു ഉണ്ടോ…”
“അയ്യോ അതല്ല ഏട്ടാ…”
“ആഹ് എന്നാ ഇനി ഒന്നും പറയണ്ട താക്കോൽ തപ്പി എടുത്തേ”
“ദേ ഏട്ടാ താക്കോൽ”
“ആഹ് എന്നാ വാ പോകാം”
ആദ്യമായി ഏട്ടന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നതും ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. വന്നു കയറിയിട്ട് മൂന്നു ആഴ്ചയേ എങ്കിലും അവളെ 9 ആം ക്‌ളാസിൽ കണക്കു പഠിപ്പിച്ച അനന്തൻ മാഷണിതെന്ന ഭാവം അദ്ദേഹം കാണിച്ചിരുന്നില്ല. പക്ഷെ ധ്വനിയ്ക്ക് അദ്ദേഹത്തെ മറക്കാനും കഴിഞ്ഞിരുന്നില്ല…..
“എന്നാ പോയാലോ?” ഏട്ടൻ ചോദിച്ചു
ധ്വനി അവളുടെ പവിത്രമായ കണ്ണുനീർ ഏട്ടനെ അറിയിക്കാതെ മറച്ചു പിടിച്ചു “ഉം” എന്നൊരു മൂളലിൽ മറുപടി ഒതുക്കി.
നേരെ ടൗണിലെ മലബാർ റെസ്റ്റോറന്റ് ന്റെ മുമ്പിൽ കൊണ്ട് നിർത്തി “നിനക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്തോളു ധ്വനി” എന്ന് പറഞ്ഞു അനന്തൻ സാംസങ് ഗാലക്സിയി S4ൽ വാട്സാപ്പ് നോക്കികൊണ്ടിരുന്നു …
അവൾ ഓർഡർ ചെയ്ത ശേഷം “ഏട്ടന് എന്താ…..” എന്ന് ചോദിച്ചപ്പോൾ വെയ്റ്റർ ഓട് ആയിട്ടു “മോള് പറഞ്ഞത് തന്നെ മതി എനിക്കും” എന്ന് പറഞ്ഞു.