“കഴിച്ചിട്ടിറങ്ങി.”
“ശെരിയമ്മേ!” അമ്മയോട് ചിരിച്ചു യാത്ര പറഞ്ഞിട്ട് ജോലി ചെയുന്ന സ്‌കൂളിലേക്ക് അവളിറങ്ങി.
❤️❤️❤️❤️❤️❤️❤️❤️
“ഹലോ….”
“ആഹ് ധ്വനി. നീ എന്ത് ചെയ്യുവാ…”
“ഞാൻ ഊണ് കഴിഞ്ഞിരിക്കുവാ ….അമ്മയുടെ പൊതിച്ചോർ ഹിഹി! പിന്നെയീ ഹവർ ഫ്രീയാണ്, അമിത് കഴിച്ചോ ??”
“കഴിച്ചു ധ്വനി. പിന്നേയ്….എനിക്ക് ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട് മുംബൈ യിൽ. പെട്ടന്നാ ഡിസൈഡ് ചെയ്തത് ഇപ്പോൾ തന്നെ തിരിക്കണം.”
“എന്നാലും ഇതെന്താ പെട്ടന്നു…”
“പുതിയ പ്രൊജക്റ്റ് അല്ലെടി …അതാ ….ഒരാഴ്ചത്തെ കാര്യമല്ലേ …..പെട്ടന്ന് തിരികെ വരാം …”
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ധ്വനി ചോദിച്ചു “പാക്ക് ചെയ്യണ്ടേ, ഞാൻ വരണോ എനിക്കുച്ചക്ക് ശേഷം ഫ്രീയാണ്, മാനേജരോട് പറഞ്ഞാ ഉടനെ പോരാ…”
“ഓ വേണ്ട ധ്വനി ….നീ കേറിയിട്ട് രണ്ടാഴ്ച ആയല്ലേയുള്ളു, നീ സ്‌കൂൾ ടൈം കഴിഞ്ഞു വീട്ടിലേക്കു വന്നാ മതി, പിന്നെ ഏട്ടൻ അപ്പോഴേക്കും വീടെത്തുമായിരിക്കും”
“ഏയ് ….അപ്പൊ അമ്മ എവിടെ പോയി..”
“പോയില്ല… കുഞ്ഞമ്മടെ വീട്ടിൽ പോയി രണ്ടു ദിവസം നിൽക്കണം നു പറയാൻ തുടങ്ങിട് കുറച്ചയില്ലെ, അവർക്ക് കല്യാണത്തിനും വരാൻ കഴിഞ്ഞില്ലാലോ, അതുകൊണ്ടു ഞാൻ പോകും വഴി കൊണ്ട് വിട്ടേക്കാം..”
“അവർക്ക് അസുഖം പിന്നെയും കൂടി അല്ലെ? അമ്മ ഇന്നലെ പറഞ്ഞിരുന്നു, ആഹ്….അപ്പോ ശനിയാഴ്ച.” അവളുടെ വാക്കിനെ മുറിച്ചു കൊണ്ട് അവൻ “…ഡി എന്നാ ശരി ഇപ്പോൾ തന്നെ ഒരുപാട് വൈകി….കൊളീഗ്സ് വെയിറ്റ് ചെയുന്നു…”
ഉള്ളിലെ പരിഭവം പുറത്തു കാണിക്കാതെ അവൾ പറഞ്ഞു “ആഹ് ഓക്കേ, എങ്കിൽ എത്തീട്ടു വിളിക്കു….”
“ഓക്കേ ബൈ”
❤️❤️❤️❤️❤️❤️
സ്‌കൂൾലെ വാധ്യാര് പണി കഴിഞ്ഞു ഇരുവശവും പാടങ്ങൾ നിറഞ്ഞ വഴിയിലൂടെ ടു വീലറിൽ ഇരുനില വീട്ടിൽ എത്തിയ ധ്വനി കാണുന്നത് ഗേറ്റ് പൂട്ടി പുറത്തേക്കു ഇറങ്ങുന്ന അമിത്തിന്റെ ഏട്ടൻ അനന്തനെയാണ്.
“ഏട്ടാ എവിടെ പോകുവാ”
“ഞാൻ വന്നിട്ട് അരമണിക്കൂറായി, നിന്നെ കാണാഞ്ഞകൊണ്ടു കവലയിലേക്ക് ഒന്നിറങ്ങാമെന്നു വിചാരിച്ചു…”
അനിയനും അമ്മയും പോയതിന്റെ പരിഭവം നിറഞ്ഞ അനന്തന്റെ മുഖത്തു പുഞ്ചിരി മഴയായി പൊഴിയുകായിരുന്നു ധ്വനിയുടെ ആ നോട്ടം. ഗേറ്റ് തുറന്നു രണ്ടുപേരും വീടിനുള്ളിൽ കയറി.