അത് പറഞ്ഞതും അനന്തനവളുടെ ജിമിക്കിയിൽ തൊട്ടു തലോടി.
“എല്ലാം പഴയപോലെ… അല്ലെ?!”
“അതെ!!!” ധ്വനി കരയുമെന്നായതും.
“അരുത്…” ധ്വനി ചിരിച്ചുകൊണ്ട് കണ്ണുതുടച്ചു.
“അവൻ എന്തോ സർപ്രൈസ് ഉണ്ടെന്നു പറഞ്ഞു.”
“എനിയ്ക്കറിയാം!!” അനന്തൻ ധ്വനിയുടെ കൈകോർത്തു പിടിച്ചു.
“അവന് ട്രാൻസ്ഫർ, ബോംബെയിലേക്ക്, നീയും അവന്റെയൊപ്പം പോകണം, ഹിന്ദി പഠിപ്പിക്കാൻ അവിടെയുമുണ്ടാകുമല്ലോ സ്‌കൂൾ. വിളിച്ചിരുന്നു” അനന്തൻ തിരിഞ്ഞു നടന്നതും പിറകിലൂടെ ധ്വനി അനന്തനെ കെട്ടിപിടിച്ചു.
💜💜💜💜💜💜💜💜💜
“അനന്തേട്ടാ ഇതെവിടെയാ എത്രനേരമായി ഞാൻവിളിക്കുന്നു എന്തെ എടുക്കാത്തെ?!”
“ഞാൻ അമ്മയുടെ അടുത്തായിരുന്നു,!”
“കാല് വേദനയെങ്ങനെയുണ്ട്.”
“കുഴപ്പമില്ല!”
“എന്താ ഏട്ടന്റെ ശബ്ദത്തിനൊരു മാറ്റം?!”
“ഒന്നുല്ല അമിത് എവിടെ?!”
“ഒറങ്ങി.”
“അവൻ കാണണ്ട രാത്രി നീയെന്നെ വിളിക്കുന്നത്?!”
“പോവിടന്ന്.!”
“പെണ്ണെ..”
“വേണ്ട…”
“മോളെ…”
“ഉം….”
“ഇപ്പൊ നടുവേദനയുണ്ടോ?”
“കുറവുണ്ട്.”
“ഒറ്റയ്ക്ക് അവനേം നോക്കണം പിന്നെ ജോലിക്കും പോണം അല്ലെ.”
“എന്റെ കെട്യോന്റെ കാര്യം പിന്നെ ഞാൻ നോക്കാതെ.”
“ഉം ശെരി പിന്നെ….”
“കഴിച്ചോ…മോളെ?!”
“ഉം.. അവിടെ.”
“കഴിച്ചു…”
“കയ്യില് മൈലാഞ്ചിയിടുവാ ഞാൻ. വെറുതെ; കാണണോ…”
“നാളെ അയച്ചാൽ മതി.”
“പതിവ് ചോദ്യം ചോദിക്കുന്നില്ലേ?!”
“ഇല്ല! ചോദിച്ചിട്ടും കാര്യമില്ലലോ…”
“ആരുടെയായാലും അമ്മ ഒരാൾ അല്ലെ.!”
“നീ നന്നാവില്ലെടി!”
“ഉറങ്ങിക്കോ…ഉമ്മ!”
രണ്ടാളും രണ്ടു ദിക്കിലായ ശേഷം ഫോൺ വിളികളിൽ മാത്രമായി അവരുടെ പ്രണയം. പക്ഷെ ഒരിക്കൽപോലും അനന്തനോ ധ്വനിയ്‌ക്കോ അന്ന് നടന്നപോലെ ഒന്ന് ചേരാൻ അവർക്കു മനസുണ്ടായിരുന്നില്ല. ഒരു പക്ഷെ അതിനുള്ള അവസരങ്ങൾ അവർക്ക് ലഭിച്ചപോളും, രണ്ടാളും വേണ്ടാന്ന് വെച്ചു. അവരൊന്നിച്ച ആ രാത്രി; അന്നവർ പരസ്പരം സ്നേഹിച്ചത് ഇനി ഒരായുസ്സ് കഴിഞ്ഞാലും മറക്കാൻ കഴിയാത്തത്ര അനുഭൂതി അവരുടെയുള്ളിലും നിറച്ചിരുന്നു.
💜💜💜💜💜💜💜💜
“ആഹാ വെക്കേഷൻ കഴിഞ്ഞോ ധ്വനിമോളെ!?”
“ആഹ് വരൂ ശ്രീകലെയേച്ചി!”
“അമ്മയും അച്ഛനും ഇന്നലെ വന്നു പോയി അല്ലെ മോളെ..”
“ആഹ് ചേച്ചി, വർഷാവസാനം ഒരു മാസമല്ലേ ഉള്ളു ലീവായിട്ട്, അതും ഇങ്ങാട്ടേക്ക് വരുമ്പോ വേഗം തീർന്നു പോകേം ചെയ്യും. ഹം…”
“നന്ദിനിയേച്ചി അകത്തുണ്ടോ ഉണ്ടോ ധ്വനി?”
“ഞാൻ വിളിക്കാം ശ്രീകലെച്ചി.” ധ്വനി ഹാളിൽ വെച്ചിരുന്ന ബാഗുകൾ എല്ലാം കാറിന്റെ ഡിക്കിയിലേക്ക് മാറ്റുന്നത് നിർത്തി അമ്മയെ വിളിക്കാൻ ചെന്നു.