“എടി പോത്തേ ഇതിപ്പോ എത്ര പ്രവിശ്യമായി നീ ഇത് തന്നെ പറയുന്നു. ഞാൻ അങ്ങനെ മറക്കുമോ നിന്റെ പിറന്നാള്….”
“ഉവ്വ്.”
“ആട്ടെ നിനക്ക് എന്തു ഗിഫ്റ്റാ വേണ്ടേ അത് പറഞ്ഞില്ലാലോ” അമിത് ധ്വനിയുടെ മാമ്പഴ നിറമുള്ള സാരിയുടെ മറ നീക്കിയവളുടെ പുൽമേടുപോലെയുള്ള വയറിൽ തടവി….
ഭർത്താവിന്റെ കരലാളനകളിൽ അവളൊന്നു സുഖിച്ചു പുളഞ്ഞശേഷം ഒന്ന് പതിയെ മൂളി.
“ങ്ങും ങ്‌ഹും ഞാൻ പോണു എനിക്ക് ഇന്ന് ഫസ്റ്റ് ഹവർ ആണ് …”
“പറ ധ്വനി …..” തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളുടെ കൈപിടിച്ചപ്പോൾ ധ്വനി പറഞ്ഞു …
“എനിക്ക് സമ്മാനമൊന്നും വേണ്ടായേ. രാത്രി എന്റെ കൂടെ കുറച്ചു നേരം ഇരുന്നാ മതി ജോലി ജോലി പറഞ്ഞിട്ട് ……”
“ഹ ഏറ്റു.. ദേ ആ കൈ ഇങ്ങട് നീട്ടിക്കെ അമിത് വാക്ക് പറഞ്ഞാ വാക്കാന്ന് ”
“ഹിഹി പോടാ…”
“കെട്ടിയോനെ പോടാ എന്നോ.. എന്നിട്ടു അമ്മടേം വല്യേട്ടന്റെയും മുമ്പിൽ ഏട്ടാ എന്നും… ആഹ് ഞാൻ ഒരു പാവമായകൊണ്ട് ഇതെല്ലാം സഹിക്കുന്നു ”
“ഓ പിന്നേയ് ഇയാളെന്നെല്ലേ പറഞ്ഞെ, ഏട്ടാ ന്നു വിളികണ്ടന്നൊക്കെ, ഹിഹി”.
ഇതും പറഞ്ഞു ധ്വനി അവരുടെ മുറിയിൽ പുറത്തേക്കിറങ്ങി, ചെറുതായി ഇളകുന്ന മരത്തിന്റെ ഗോവണികൾ ചവിട്ടി അവൾ താഴേയ്ക്കെത്തി.
“മോളെ മുഴുവനും കഴിക്കണേ.” നന്ദിനി സെറ്റും മുണ്ടും ധരിച്ചുകൊണ്ട് ഉമ്മറത്തേക്ക് വന്നു. അവളുടെ കയ്യില് വാട്ടിയ വാഴയിൽ പൊതിഞ്ഞ ചോറുമുണ്ടായിരുന്നു. ഒപ്പം ചമ്മന്തിപൊടിയും മുട്ടപൊരിച്ചതും ചക്ക ഉപ്പേരിയും. ധ്വനി അധികമൊന്നും കഴിക്കാത്ത കുട്ടിയാണെന്ന് നന്ദിനിക്ക് പലപ്പോഴും പരാതിയുണ്ടായിരുന്നു. ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയിട്ടും ആ അമ്മ മക്കളെ നല്ലപോലെ വളർത്തി. അതിന്റെ ഗുണം ആ കുടുംബത്തു കാണാനും ഉണ്ട്. ഒരേക്കർ വരുന്ന പുരയിടവും രണ്ടു നിലയുള്ള ടെറസിട്ട വീടും മൂത്തമകൻ അനന്തൻ അധ്വാനിച്ചുണ്ടാക്കിയതാണ്.
സോഫയിൽ വെച്ചിരുന്ന ഹാൻഡ്ബാഗുമെടുത്തു ധ്വനി അവളുടെ മഞ്ഞ സ്‌കൂട്ടിയിൽ കയറി സെല്ഫ് സ്റ്റാർട്ട് അടിച്ചു. “അനന്തേട്ടൻ ഇറങ്ങിയോ അമ്മെ?” അവൾ പുഞ്ചിരിയോടെ നന്ദിനിയോട് ചോദിച്ചു. മരുമകളുടെ പ്രൗഢിയും പ്രസരിപ്പും കണ്ടു നന്ദിനി പറഞ്ഞു.