കിരൺ പുലമ്പി
“എടാ… എന്നാലും… അവൾക്ക് നീ പറഞ്ഞ പോലെ അത്ര ആൾ ബലം ഒക്കെ ഉണ്ടേൽ നമ്മൾ വിചാരിച്ച എന്താവാൻ?”
“നമ്മൾ അതിന് ഒന്നും ചെയ്യാൻ പോകുന്നോന്നും ഇല്ല . എനിക്ക് അവളോട് ചോദിക്കണം ഇതിന്റെ ഒക്കെ അർത്ഥമെന്താ ന്ന് അത്രേ ഉള്ളൂ”
“എടാ എന്നാലും?”
“ജെറി നീ മാറി നിന്നോ നീ എന്തായാലും ഇപ്പോൾ ഈ കളിയിൽ ഇല്ല ഇതിൽ ഇപ്പൊ ഞാനും അവളും അക്ഷയും മാത്രേ ഉള്ളൂ.. ”
“എടാ അങ്ങനെ ഇപോ നിങ്ങൾ മാത്രം ആവണ്ട. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടേൽ അത് എന്റെയും പ്രശ്നം ആണ്.. നമുക്ക് നോക്കാം അവൾ എന്ത് പറയുന്നു ന്ന്”
“ആ എന്തായാലും നീ ഇപോ ഇന്വോൾവ് ചെയ്യണ്ട .. ഞാൻ എല്ലാം നിന്നോട് പറയും ന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ട്. പക്ഷെ നീഇപോ ഇടപെടേണ്ട ഇപ്പോൾ ഞാൻ പറയാം അപ്പോ മതി. ”
“ആ ok നമുക്ക് നോക്കാം ”
അവർ രണ്ടും കൂടെ നേരെ ക്യാന്റീനിലേക്ക് പോയി. അവിടെ ഇരുന്ന് രാവിലത്തെ ഫുഡും കഴിച്ചു എങ്ങനെ വേണം കാര്യങ്ങൾ എന്നൊക്കെ പ്ലാൻ ചെയ്ത് റെഡി ആക്കി. നേരെ ക്ലസിലേക്ക് നടന്നു.
ആദ്യ പിരീഡ് തന്നെ മഹേഷ് സർ ആയിരുന്നു . കോളേജിലെ പൂർവ വിദ്യാർത്ഥി മരണപ്പെട്ട വിവരം ഒക്കെ സർ ക്ലാസിൽ പറഞ്ഞു. അപ്പോഴും ജെറിയും കിരണും ഐശ്വര്യ യുടെ മുഖത്തേക്ക് നോക്കി എന്നാൽ അവൾ ഒരു ഭാവ വെത്യസവും ഇല്ലാതെ ഇരിക്കുന്നത് ആണ് കണ്ടത് .
“എടാ അവൾ പഠിച്ച കള്ളി ആണ് കേട്ടോ”
ജെറി അവനോട് അടക്കം പറഞ്ഞു.
എന്നാൽ കിരൺ മനസിൽ ചിലത് കണക്ക് കൂട്ടുക ആയിരുന്നു.
മഹേഷ് സർ ന്റെ അവർ കഴിഞ്ഞപ്പോൾ തന്നെ കിരൺ ഫോണ് എടുത്ത് അക്ഷരയെ വിളിച്ചു.