“ദേ വരുവാ ടാ … അക്ഷ വാ ”
കിരൺ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്ക് കയറി.
അധികം ആൾ ഒന്നും ഇല്ലായിരുന്നു അവിടെ. അവർ മൂന്നും കൂടെ ഒരു ടേബിൾ നു ചുറ്റും ഇരുന്നു.
ജെറി എണീറ്റ് ചെന്നു 3 കോഫി പറഞ്ഞിട്ട് വന്നു.
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുവാണ്
“അക്ഷ??”
കിരൺ ഒന്ന് വിളിച്ചപ്പോൾ ആണ് അവൾ നോട്ടം മാറ്റിയത്
“എ… എന്താ??”
“ഞാൻ ഇപോ പറയാൻ പോകുന്ന കാര്യം നീ സംയമനത്തോടെ കേൾക്കണം ”
“ഇത് അന്നത്തെ പോലെ ആണല്ലോ നീ കാര്യം പറ ”
കിരൺ അവളോട് മൂന്നാർ ന്ന് അവളെ കാണാതെ ആയത് മുതൽ പിറ്റേന്ന് രാവിലെ ജെറി വിളിച്ചു ഹരി യുടെ മരണം പറഞ്ഞത് വരെ പറഞ്ഞു..
അവർ നോക്കുമ്പോൾ അവൾ അന്തം വിട്ടു വാ പൊളിച്ചു ഇരികുവാണ്.
“എടാ…. നീ ഈ പറയുന്നത് ഒക്കെ ഉള്ളത് ആണോ??”
“സത്യമാണ്..”
” അവൾ…ഞാൻ അന്നേ നിന്നോട് പറഞ്ഞതാ അവൾ അപകടം ആണ് ന്ന് … എന്നിട്ട് നീ അവളോട് ഇത് ചോദിച്ചില്ലേ….
ഒ അവൾ ഇന്ന് കോളജിൽ വന്നു കാണില്ല … ന്നിട്ട് ഇന്ന് അവളുടെ അഭിനയം കാണണമായിരുന്നു ഹും”
കിരണും ജെറിയും അവൾ പറഞ്ഞത് മനസിലാവാതെ തമ്മിൽ തമ്മിൽ നോക്കി
“നീ ….നീ എന്താ പറഞ്ഞത്??? ആരുടെ അഭിനയം ന്ന്??”
“അവളുടെ തന്നെ ആ രാക്ഷസി ഐശ്വര്യ… ഇന്ന് വന്നിരുന്നു അവൾ അവിടെ ഹരി യുടെ വീട്ടിൽ ചടങ് ഫുൾ തീരുന്ന വരെ അവിടെ ഉണ്ടായിരുന്നു… എനിക് അവളെ കണ്ടിട്ട് തന്നെ കലി കയറുക ആയിരുന്നു.. എന്നെ കണ്ടു ചിരിക്കാൻ ഒക്കെ നോക്കി ഞാൻ മൈൻഡ് ചെയ്തില്ല നാറി”