“ഡാ, നീ ചാരി വെച്ചിട്ടു പോയ ഉലക്ക, താഴെ വീഴാൻ ചെന്നതും ഞാനാ പിടിച്ചത്, അന്നേരമാണ് നാട്ടാര് മതില് ചാടി വന്നതും; ചോര കയ്യിലായതും ഉലക്കയും പിന്നെ ചുറ്റികയുമായി കിടക്കുന്ന ആളെയും കണ്ടതും അവരങ്ങു വിളിച്ചു കൂവി. നിനക്കറിയാല്ലോ എന്റെ അവസ്‌ഥ എന്താണെന്ന്. അയാളെ കണ്മുന്നിൽ കണ്ട ഷോക്കിൽ ആയിരുന്നു ഞാൻ. ഒരു നിമിഷം നീ വൈകിയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്‌ഥ!”
“ചെറിയമ്മേ ഞാൻ.”
“ഒന്നും പറയണ്ട, നിന്നോട് ഒരുപാടു ദ്രോഹം ഞാൻ ചെയ്തിട്ടുണ്ട്. ഇപ്പൊ നിനക്ക് കിട്ടേണ്ട പേരും പ്രശസ്തിയും അതൊട്ടുമാഗ്രഹിക്കാത്ത ഈ പാവം വീട്ടമ്മക്കും. നിനക്കിതിന് പകരം ഞാൻ എന്താ തരിക.”
“മോളെ, ദേ…” എന്റെയമ്മ ആണ് അടുക്കളയിലേക്ക് വന്നത്. ചെറിയമ്മ കൺകോണിലെ നനവ് തുടച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു. ജില്ലാ പഞ്ചായത്തിൽ നിന്നും കുറച്ചാളുകൾ ആയിരുന്നു. അവരോടു ചെറിയമ്മ സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങളെല്ലാരും ആദരിക്കൽ ചടങ്ങിന് പോവാനായി റെഡിയായി. ഞാൻ മുണ്ടും ഷർട്ടുമായിരുന്നു. ചെറിയമ്മ പട്ടു സാരിയും. ആഭരണങ്ങളും കയ്യിലും കഴുത്തിലും കാതിലുമായി ഉണ്ട്.
വൈകുന്നേരം പൊതുവേദിയിൽ വെച്ച് ആയിരമായിരങ്ങളുടെ മുൻപിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും മറ്റും പലരും വന്നു തള്ളിമറിച്ചു. ഞാൻ സ്റ്റേജിന്റെ താഴെ എല്ലാം കണ്ടു ചിരിച്ചു. ഒന്ന് വാതിലിൽ മുട്ടിയാൽ പേടിച്ചു പോകുന്ന എന്റെ ചെറിയമ്മയാണ് കരിം നീല പട്ടു സാരിയും ചുറ്റി സ്റ്റേജിൽ വിശിഷ്ടാഥിതിയെ പോലെയിരിക്കുന്നത്. എന്ത് ചെയ്യാനാണ് യോഗം. ചെറിയമ്മ മൈക്കിന് മുന്നിൽ വന്നതും കരഘോഷമായിരുന്നു. ചെറിയമ്മ നടന്ന കഥ ചുരുക്കി പറഞ്ഞപ്പോൾ, ഇടക്ക് സ്റ്റേജിന്റെ താഴെ നിൽക്കുന്ന എന്നെ നോക്കി കണ്ണിറുക്കി. എനിക്ക് ചിരി വന്നുപോയി. എന്തൊരു ആത്മവിശ്വാസമാണ് ചെറിയമ്മയ്ക്ക്.
അമ്മയും അനിയത്തിയും ഞങ്ങളെ വീട്ടിലാക്കുമ്പോ എന്നോട് വരുന്നില്ലേ, കാവൽ ഡൂട്ടി കഴിഞ്ഞില്ലേ എന്ന് ചോദിച്ചു. ഞാൻ പരുങ്ങുന്ന നേരത്തു, ചെറിയമ്മ എന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.
“വല്യേച്ചി, എന്തായാലും രാജീവേട്ടൻ വരാൻ രണ്ടു മാസം കൂടെ അല്ലെ ഉള്ളു.അവൻ കുറച്ചൂസം കൂടെ നിന്നോട്ടെ! പ്ലീസ്”
“നിന്റെയിഷ്ടം!, ഇപ്പൊ അവനുമായി നീ പഴയപോലെ കൂട്ടായല്ലോ, അതുതന്നെ സന്തോഷം.”
ചെറിയമ്മ എന്റെ കൈകോർത്തു പിടിച്ചു. എനിക്ക് തടയാനായില്ല, ഞാനാ മുഖത്തു നോക്കുമ്പോ, സ്വന്തമായ എന്തിനെയോ വിടാതെ പിടിക്കുന്നപോലെ തോന്നിച്ചു. കല്യാണം കഴിഞ്ഞു വന്ന സമയത്തും പലപ്പോഴും ചെറിയച്ഛൻ കുരുത്തക്കേടിനു വഴക്ക് പറഞ്ഞിട്ടുണ്ട്, അപ്പൊ ചെറിയമ്മ എന്നെ വിട്ടുകൊടുക്കാതെ പിടിച്ചിരുന്നു. അതിനുശേഷമുള്ള ആ സംഭവം! ഞങ്ങളുടെ ഇടയിൽ വിള്ളൽ ഏല്പിച്ച ആ സംഭവം ഇന്നലെ രാത്രി മുതൽ മറന്നു തുടങ്ങിയിരുന്നു, അല്ലെങ്കിൽ തന്നെ മനസ്സിൽ ചെറിയമ്മയോടു പകയൊന്നുമില്ല, ഒക്കെയൊരു കാട്ടി കൂട്ടൽ തന്നെയാണ്. തന്റെ മോഹസുന്ദരിയും കൂട്ടുകാരിയുമൊക്കെ ആയിരുന്ന ചെറിയമ്മ കരണത്തുതന്നെ അടിച്ചത് ആ പെട്ടന്നൊരാൾ സൗകര്യതയിലേക്ക് കയറി വന്ന സമയത്തുണ്ടാകുന്ന സ്ത്രീകളുടെ സ്വതസിദ്ധമായ പേടിയും പരിഭ്രമവും കൊണ്ടാവാം, ഇത്രയും കാലം അതോർത്തു വെറുതെ നല്ലൊരു ബന്ധം നശിപ്പിച്ചു.