അടുത്ത നീക്കത്തിനായി പൂജ ആഞ്ഞതും നാലാമതെ നിന്നവൻ അവന്റെ തൂക്കിയിട്ട വലത്തേ കൈപ്പത്തി ഒന്ന് നിവർത്തിയതും താഴ്ത്തിയിട്ട ഫുൾകൈ ഷർട്ടിൽ നിന്നും അവന്റെ വലത് കയ്യിലേക്ക് ഷർട്ടിനുള്ളിൽ നിന്നൊരു വാൾ ഇറങ്ങിവന്നു. അവൻ അത് കൈപിടിയിൽ ഒതുക്കി മുന്നോട്ട് കേറി നിന്നു അവരെ രണ്ട് പേരെയും മാറി മാറി നോക്കി.
അത് കണ്ടതും പൂജയുടെ പൊങ്ങിയ കൈ പതിയെ വിറച്ചു വിറച്ചു താന്നു. മിഴി ശ്വാസം പോലും എടുക്കാതെ തറഞ്ഞു നിന്നുപോയി.
“ഒരു കാര്യം ഇപ്പോഴേ ക്ലിയർ ആക്കിയേക്കാം, നിങ്ങൾ ഞങ്ങളുടെ കൂടെ ഇപ്പൊ ഇവിടെ നിന്നും വരും, നീ ഇവന്റെ തല അടിച്ചു പൊളിച്ചിട്ടും ഞങ്ങൾ ഒന്നും ചെയ്യാത്തത് ജീവനോടെ നിന്നെയൊക്കെ വേണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ്. അല്ലാതെ അത് ഞങ്ങളുടെ കഴിവ്കേടായി കാണാൻ ആണ് നിങ്ങളുടെ ഭാവം എങ്കിൽ ഇപ്പഴേ ഞാൻ പറഞ്ഞേക്കാം ഓടുന്ന വണ്ടിയിൽ നിന്ന് തള്ളി ഞാൻ പൊറത്തിടും എന്നിട്ട് ഭായ്യോട് അവർ കൊണ്ട് വരണ വഴി രക്ഷപ്പെടാൻ ആയി സ്വയം ചാടി പക്ഷേ മരിച്ചു എന്ന് ഞാൻ അങ്ങ് പറയും. മനസ്സിലായോ?” ഉറച്ചതും ഭീഷണിയുടെയും സ്വരത്തിൽ അവൻ അത് പറഞ്ഞപ്പോൾ ആരാന്ന് പോലും അറിയാത്തവർ തങ്ങളെ എന്തിന് തട്ടിക്കൊണ്ടു പോകുന്നു എന്നറിയാതെ നിൽക്കാനേ പൂജയ്ക്കും മിഴിക്കും കഴിഞ്ഞുള്ളു.
നിമിഷ നേരം കൊണ്ട് വന്നവർ അവരെ രണ്ട് പേരെയും കയ്യും കാലും കെട്ടി ഇൻജെക്ഷൻ ചെയ്ത് മയക്കി വണ്ടിയിൽ കേറ്റി സ്ഥലം വിട്ടിരുന്നു.
**************
ഇതേ സമയം അസ്ലൻ ആ ട്രക്കിന് വേണ്ടി നാസിക്കിന്റെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കികൊണ്ട് ഇരുന്നു. അങ്ങനെ മണിക്കൂറുകൾ വീണ്ടും കടന്ന് പോയി. അവർക്ക് പ്രത്യേകിച്ച് തുമ്പ് ഒന്നും കിട്ടിയിരുന്നില്ല. അത് അവനെ കുറച്ചൊന്നുമല്ല അലട്ടിയത്. അസ്ലന്റെ അടുത്തേക്ക് പോവാൻ തന്നെ കൂടെ ഉള്ളവർ ഭയപ്പെട്ടിരുന്നു.
അസ്ലൻ സീറ്റിൽ ചാരി ബാക്കിലേക്ക് കണ്ണടച്ച് കിടന്നു മനസ്സിനെ ഒന്ന് ശാന്തമാക്കി. മനസ്സ് തെല്ലോന്ന് അടങ്ങിയതും അയാൾ ആ വണ്ടി സഞ്ചരിക്കാൻ സാധ്യത ഉള്ള പോസ്സിബിലിറ്റീസ് മനസ്സിൽ അനലൈസ് ചെയ്യാൻ തുടങ്ങി.