“എന്നെ വിട്ടു പോകല്ലേടാ എനിക്കു നിന്നെ ഒരുപാട് ഇഷ്ടം ആണ്.. നീ ഇല്ലേൽ ഞാൻ മരിച്ചു പോകും.. എന്നെ ഉപേക്ഷിക്കല്ലേ…എനിക്കു നിന്നെ അത്രക്കും ഇഷ്ടം ആണ്… ”
അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്കു എന്തെന്നില്ലാത്ത സന്തോഷം വന്നു.. ഒരുപാട് നാളുകൾ ആയി ഞാൻ കേൾക്കാൻ കാത്തിരുന്ന കാര്യം കേട്ടപ്പോൾ ഞാൻ അങ്ങനെ നിന്നു… ഒന്നു ചാലിൽക്കാൻ പോലും കഴിയാതെ ഞാൻ കിടന്നു.. അവൾ എന്നെ അനങ്ങാൻ പറ്റാത്ത രീതിയിൽ വലിഞ്ഞു മുറുക്കി… സന്തോഷം കൊണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു..
അവൾ തുടർന്നു
“എനിക്കു നിന്നെ അന്ന് ക്ലാസ്സിൽ കണ്ടപ്പോഴേ ഇഷ്ടം ആയിരുന്നു.. എന്നാൽ ഞാൻ നിന്റെ ടീച്ചർ ആയിരുന്നു എന്നും നീ എന്നേക്കാൾ ഇളയത് ആണെന് കരുതി ഒരു നിമിഷം ഞാൻ നിന്നു.. എന്നാൽ നീ അന്ന് നിന്റെ പ്രായം പറഞ്ഞപ്പോൾ എനിക്കു എന്തെന്നില്ലാത്ത സന്തോഷം ആയി..കാരണം ഒറ്റക്കാഴ്ചയില്ല തന്നെ നീ എന്റെ ഉള്ളിൽ അത്രയും ആഴ്ത്തിൽ പതിഞ്ഞു… നിന്നെ കാണുമ്പോൾ എനിക്കു എന്താന്നില്ലാത്ത സന്തോഷം ആണ് വന്നുകൊണ്ടിരുന്നത്.. നീ എന്റേത് മാത്രം ആകണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു.. എന്നാൽ നിനക്ക് എന്നെ ഇഷ്ടം ആകുമോ എന്നായിരുന്നു എന്റെ പേടി.. നീ ക്ലാസ്സിലെ മറ്റു പെൺകുട്ടികളും ഒക്കെ ആയി സംസാരിക്കുമ്പോൾ എനിക്കു നല്ല ദേഷ്യവും സങ്കടവും ആണ് വന്നത്… കാരണം നിന്നെ ഞാൻ അത്രയും സ്നേഹിച്ചിരുന്നു…
അവൾ പറഞ്ഞു എന്റെ മുഖത്തു നോക്കി.. ഞാൻ അവളുടെ കണ്ണിൽ തന്നെ നോക്കി ഇരുന്നു..
“നീ അന്ന് അടിയുണ്ടാക്കി ഹോസ്പിറ്റലിൽ കിടന്നപ്പോൾ അശ്വതി കരയുന്നത് ഒക്കെ കണ്ടപ്പോൾ എനിക്കും സങ്കടം ആയി.. നിനക്ക് ഒന്നും പട്ടരുത് എന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.. അന്ന് അവൾ കരഞ്ഞതിനേക്കാളും കൂടുതൽ ഞാൻ കരഞ്ഞു.. അടുത്ത ദിവസ്സം നിന്നെ ഹോസ്പിറ്റലിൽ കാണാൻ വന്നു നിനക്ക് വലിയ കുഴപ്പം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ ആണ് എനിക്കു സമാധാനം ആയതു….. നിനക്ക് അച്ചുവിനോടുള്ള സ്നേഹം കാണുമ്പോൾ എനിക്കു അവളോട് വലിയ അസ്സുയ ആയിരുന്നു ഉണ്ടായിരുന്നത്.. നീ എന്നെയും അതുപോലെ സ്നേഹിച്ചിരുന്നേൽ എന്നു ഞാൻ എന്നും ആഗ്രഹിക്കും..
നിന്നോട് ഉള്ള ഇഷ്ടം കാരണം ആണ് നമ്പർ തപ്പി പിടിച്ചു ഞാൻ നിനക്ക് മെസ്സേജ് അയച്ചത്.. നിന്നോട് സംസാരിക്കുന്ന ഓരോ നിമിഷവും എനിക്കു എന്നെ തന്നെ നഷ്ടം ആകുക ആയിരുന്നു… ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് കണ്ടാണ് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞതു.. നിനക്ക് എന്നോട് എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്കും സന്തോഷം ആയി.. അന്നത്തെ ദിവസ്സം