അപ്പോഴും എന്റെ കണ്ണുകളിൽ നിന്നു കണ്ണുനീർ വന്നു കൊണ്ടിരുന്നു.. മനസ്സു മുഴുവൻ പൊട്ടിപോകാവുന്ന അവസ്ഥ.. ഒരുപാട് സന്തോഷത്തോടെ ഒരു പുതിയ ജീവിതം തുടങ്ങാം എന്ന് കരുതി ആണ് ഞാൻ വന്നത്.. എന്നാൽ അവളുടെ വാക്കുകൾ എന്നെ നന്നായി മുറിവേൽപ്പിച്ചു.. ഞാൻ കുപ്പി പൊട്ടിച്ചു വെള്ളം പോലും ചേർക്കാതെ കുടിച്ചു…. എനിക്കു എന്റെ വിഷമം തല്ക്കാലം മാറാൻ ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു.. ഒരുപാട് കുപ്പി മുഴുവൻ ഞാൻ ഒറ്റവലിക്കു കുടിച്ചു.. ഞാൻ കുപ്പി അവിടെ വച്ചു ചെയറിൽ ഇരുന്നു.. അപ്പോഴും കണ്ണുനീർ വരുക ആയിരുന്നു.. പതുക്കെ ബോധം പോകുന്നത് ഞാൻ അറിഞ്ഞു.. അത് എന്നെന്നേക്കുമായി പോയിരുന്നേൽ എന്ന് ഞാൻ ആലോചിച്ചു……ഒരുപാട് സന്തോഷവും ആയി വന്ന ഞാൻ ഇപ്പോൾ ഒരുപാട് വിഷമിച്ചു…
അടുത്ത ദിവസം ആണ് എനിക്കു പിന്നെ ബോധം വന്നത്.. അപ്പോഴും എനിക്കു വിഷമം മാറിയില്ലായിരുന്നു.. ഞാൻ ബാൽക്കണിയിൽ തന്നെ അങ്ങനെ കിടന്നു.. ഇന്ന് ഒരിടത്തു പോകാനും എനിക്കു മനസ്സു വന്നില്ല.. കുറെ നേരം ഞാൻ ബാൽക്കണിയിൽ തന്നെ ഇരുന്നു… എനിക്കു ഇന്നലെ ജോലി
നടന്നത് ആലോചിച്ചു നല്ല സങ്കടം വന്നു.. എനിക്കു വല്ലാത്ത അവസ്ഥ ആയിരുന്നു ഉണ്ടായതു.. ഞാൻ ആകെ ആശ്യക്കുഴപ്പത്തിൽ ആയി… അവൾ എന്ത് കൊണ്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയത്.. ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയൻ ആണ് വന്നത്.. എന്റെ ഇഷ്ടം അവളോട് തുറന്നു പറയാൻ ആണ് ഞാൻ വന്നത്.. എന്നാൽ അവൾ എന്നെ നിഷ്കരണം തള്ളിക്കളഞ്ഞു
അവൾക്കു എന്നോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്നു എന്നല്ലേ അവൻ പറഞ്ഞത്.. ഇനി അവൻ കള്ളം പറഞ്ഞതാണോ..?
ആയിരിക്കില്ല അവൾക്കു എന്നെ ഇഷ്ടം ഉണ്ടായിരുന്നു…. എന്നാൽ ഇപ്പോൾ ആ ഇഷ്ടം എല്ലാം പോയോ….??
അവൾക്കു ഇപ്പോൾ എന്നെ വെറുപ്പാണോ…. അവൾ എന്റെ കൂടെ ജീവിക്കാൻ ആഗ്രഹം ഇല്ലേ??
എന്നാൽ അവളെ എനിക്കു ഇപ്പോഴും ഇഷ്ടം ആണ്.. അവൾ ഇല്ലാതെ എനിക്കു പറ്റില്ല… എന്നൽ അവൾ എന്നെ അകറ്റുകയല്ലേ?
അവൾക്കു എന്നെ ഇഷ്ടം ഉള്ളത് കൊണ്ടല്ലേ എന്നും ഞാൻ കൊണ്ടുവരുന്ന ഫുഡ് അവൾ കഴിക്കുന്നത്…? അതോ ഇനി അവൾ അതൊക്കെ കളയുക ആണോ ചെയ്യുന്നത്?
അവൾക്കു എന്നെ അപ്പോൾ ഇഷ്ടം അല്ലേ….?
ഇങ്ങനെ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും ആയി… ഞാൻ അവിടെ ഇരുന്നു.. ഞാൻ ഇനി എന്താ ചെയ്യുക എനിക്കു ഒരു എത്തും പിടിയും കിട്ടിയില്ല…
ഞാൻ കുറെ നേരം അവിടെ ഇരുന്നു ആലോചിച്ചു എനിക്കു ഒന്നും പിടി കിട്ടിയില്ല..
കുറച്ചു കഴിഞ്ഞു ഞാൻ എണിറ്റു റൂമിൽ പോയി കിടന്നു… അപ്പോൾ അവിടത്തെ ടേബിളിൽ ഒരു പാക്കറ്റ്