: ഓഹോ… അത്രയ്ക്ക് ജാഡയാണെങ്കിൽ വരണ്ട…നമുക്ക് ഞായറാഴ്ച കറങ്ങാൻ പോകാം എന്തേ
: ഹരിയേട്ടൻ ആദ്യം പോയിട്ട് വാ…
: എന്ന വാ….. ഞാൻ വീട്ടിൽ വിടാം
ഹരി സ്വപ്നയെ വീട്ടിലാക്കിയ ശേഷം നേരെ പോയത് കമ്മീഷണർ ശ്യാമപ്രസാദിന്റെ അടുത്തേക്കാണ്. അയാളുമായി ഒരുപാട് നേരം സംസാരിച്ച ശേഷം രണ്ടുപേരും ഒരുമിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. ശ്യാംപ്രസാദിനെ കൂടെ കൂട്ടികൊണ്ട് വരുന്നത് കണ്ട വൈഗയ്ക്ക് സന്തോഷം അടക്കാനായില്ല. വൈഗ തയ്യാറാക്കിയ വിഭവങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ച ശേഷം മൂന്നുപേരും എന്തോ കാര്യമായ ചർച്ചയിൽ ആണ്. പോലീസ് ഡിപ്പാർട്മെന്റിലെ അറിയപ്പെടുന്ന ബുദ്ധിരാക്ഷസന്മാരിൽ ഒരാളാണ് ശ്യാമപ്രസാദ്. ആള് പാവമാണെങ്കിലും നിയമത്തെകുറിച്ചുള്ള അഗാധമായ അറിവും കേസ് അന്വേഷണത്തിലെ മികവും അയാളെ മികച്ചൊരു പോലീസുകാരനാക്കുന്നു. ഹരിക്ക് എന്തെങ്കിലും നിയമപരമായ കാര്യങ്ങളിൽ വ്യെക്തത വരുത്താനുണ്ടെങ്കിൽ ശ്യാമപ്രസാദിനെയാണ് സമീപിക്കുന്നത്.
കിടക്കാൻ നേരം സ്വപ്നയെ വിളിച്ചുനോക്കിയ ഹരിക്ക് അവൾ ബിസിയാണെന്നുള്ള സന്ദേശമാണ് കിട്ടിയത്. ഫോൺ മാറ്റിവച്ച് കിടന്ന ഹരി ഉറക്കത്തിലേക്ക് വഴുതിവീഴാറായപ്പോഴാണ് സ്വപ്ന അവനെ വിളിക്കുന്നത്. വീണ്ടും ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഹരി ഉറങ്ങുന്നത്. അതുവരെ സ്വപ്നയുമായി കത്തിവയ്ക്കുകയായിരുന്നു ഹരി.
……….
കാലത്ത് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് വളരെ വൈകിയാണ് ഹരി എഴുന്നേൽക്കുന്നത്. വൈഗ അപ്പോഴേക്കും ഫുഡൊക്കെ റെഡിയാക്കി ടേബിളിൽ അടുക്കിവച്ചിട്ട് ഓഫീസിൽ പോയിട്ടുണ്ട്. ഹരി എഴുന്നേറ്റ് നോക്കുമ്പോൾ സ്വപ്നയുടെ മിസ്കോൾ ഫോണിൽ കിടപ്പുണ്ട്. ബാക്കിയൊക്കെ പിന്നെ, ആദ്യം സ്വപ്നയെ വിളിച്ചേക്കാമെന്ന് കരുതി ഹരി ഡയൽ ചെയ്തു
: എന്താണ് മോളെ, രാവിലെതന്നെ ഒരു മിസ്കോൾ
: രാജാവ് ഇപ്പോഴായിരിക്കും എഴുന്നേറ്റത് അല്ലെ… , വേഗം പോയി ഫ്രഷായി വന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക്..
: നീ എന്തിനാ വിളിച്ചേ, ആദ്യം അത് പറ
: എനിക്ക് എന്റെ കെട്ടിയോനെ വിളിച്ചൂടെ…
: ഓഹോ.. അങ്ങനെയാണോ. എന്ന മോള് വേഗം ഒരു ഓട്ടോ പിടിച്ച് ഇവിടേക്ക് വന്നേ.. കെട്ടിയോൻ നല്ല മൂഡിലാ രാവിലെതന്നെ