പതിനഞ്ച് നോട്ടുകള്‍. പോണവഴിയില്‍ മോളമ്മയുടെ കയ്യില്‍ നിന്ന് ഒരു അയ്യായിരം കൂടി വാങ്ങണം.. ഇന്നുതന്നെ പൈസ ബാങ്കിലടച്ചില്ലെങ്കില്‍പ്പിന്നെ അവളുമാരുടെ വായിലെ ചീത്ത മുഴുവനും കേള്‍ക്കസ്ഥി വരും.. നോട്ടുകള്‍ മടക്കി ഒരു പേപ്പറില്‍ പൊതിഞ്ഞിട്ട് വാനിറ്റി ബാഗിലിട്ട് അവളിറങ്ങി.. കുട്ടപ്പന്‍ വാതില്‍ക്കല്‍ തന്നെ സൈക്കിള്‍ റിപ്പയറിംഗുമായി ഇരിപ്പുസ്ഥായിരുന്നു..
ദേ മനുഷ്യാ ഞാന്‍ ബാങ്കില്‍ പോകുവാ.. ആ പാസ്ഥിക്കാരന്‍ വന്നാല്‍ നൂറു രൂപ കൊടുത്തേക്കണേ.
ആ..
അയാളൊന്നു മൂളി.. മുറ്റത്തിട്ടിരുന്ന ചെരുപ്പുമിട്ട് റാണി വേഗം നടന്നു.. പോണ വഴി റാണി മൊബൈലെടുത്ത് മോളമ്മയെ വിളിച്ചു..
ആ എവിടാ റാണീ..
മോളമ്മയുടെ ചോദ്യം വന്നു..
ഞാന്‍ ദാ ഇപ്പ നിങ്ങടെ വീടിന്‍റെ വാതില്‍ക്കല്‍ വരും.. അങ്ങട്ട് ഇറങ്ങി നിന്നോ കാശുമായിട്ട്..
അവള്‍ ഫോണ്‍ കട്ടാക്കി.. റാണി ചെല്ലുമ്പോള്‍ മോളമ്മ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട്..
അയ്യായിരമില്ലേടീ..
ഉണ്ടടീ..
അവള്‍ നോട്ടുകള്‍ റാണിയെ ഏല്‍പ്പിച്ചു..
നീയെന്താ ഇത്ര നേരത്തേയിറങ്ങിയെ..
മോളമ്മ തിരക്കി..
എനിക്ക് ടൗണിന്ന് ഇത്തിരി സാധനം വാങ്ങാനുണ്ട്..
നീ ബാങ്കില്‍ പോയിട്ടല്ലേ ടൗണില്‍ പോകൂ..
പിന്നല്ലാതെ ഈ കാശുമായിട്ടെങ്ങനാടീ ടൗണില്‍ക്കൂടി നടക്കുക.. രൂപ ഇരുപതില്ലേ..
എങ്കില്‍ വേഗം ചെല്ല്.. എട്ടേമുക്കാലിനു ശരണ്യയുണ്ടല്ലോ അതു പോയാപ്പിന്നെ ഒന്‍പതര വരെ നിക്കസ്ഥേ..
എങ്കില്‍ വന്നിട്ടു കാണാമെടീ..
അവളോടു യാത്ര പറഞ്ഞിട്ട് റാണി വേഗം നടന്നു..
കാശടച്ച രസീത് മേടിക്കാന്‍ മറക്കല്ലേ..
മോളമ്മ പിന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു..
ഇല്ലടീ..
മറുപടി നല്‍കിയിട്ട് റാണി നടപ്പിനു വേഗം കൂട്ടി..
അതേസമയം മോളമ്മയുടെ വീടിന്‍റെ മതിലിനു തൊട്ടപ്പുറത്തുള്ള പറമ്പില്‍ വാഴയ്ക്ക് തടമെടുത്തുകൊസ്ഥിരുന്ന ഒരു തമിഴന്‍ അരയില്‍ തിരുകിവെച്ചിരുന്ന മൊബൈലെടുത്ത് ആരെയോ വിളിച്ചു. പതിഞ്ഞ ഒച്ചയിലാണു അയാള്‍ സംസാരിച്ചത്..
പതിവ് സമയമായ എട്ടേമുക്കാലിനു തന്നെ ശൗരി ബസ്സ്റ്റോപ്പിലെത്തി.. സ്റ്റോപ്പില്‍ ടൗണിലെ സിബിഎസ്സി
അഴകുള്ള സെലീന [Nima Mohan]
Posted by