അഴകുള്ള സെലീന [Nima Mohan]

Posted by

സാറിനു ആലീസ് മിസ്സിന്‍റടുത്ത് ഒരല്‍പ്പം പഞ്ചാര കൂടുതലുള്ള പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്.. ഇനിയൊന്ന് നോക്കണം..
സെലീനേച്ചി എന്‍റെ കൂടെ വാ.. നമുക്കാ ട്യൂഷന്‍ സെന്‍ററിന്‍റെ പിന്നിലെ ജനാല വഴി ഒന്നു നോക്കാം ഞാന്‍ പറഞ്ഞത് സത്യമല്ലേന്ന്..
അയ്യടാ.. എന്നിട്ട് വല്ലോരും കസ്ഥാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുസ്ഥോ.. ഒളിഞ്ഞു നോക്കിയെന്നുള്ള ചീത്തപ്പേരുമായിട്ട്..
അവിടെ ആരു വരാനാ.. ആ പറമ്പിലെങ്ങും ഒരു പൂച്ചക്കുഞ്ഞ് പോലുമില്ല… വല്ലോരും കസ്ഥാല്‍ അവിടെയൊരു പനീര്‍ചാമ്പ നില്‍പ്പുണ്ടല്ലോ.. അതു പറിക്കാന്‍ പോയതാണന്ന് പറഞ്ഞാപ്പോരേ.. കഴിഞ്ഞ ദിവസവും നിങ്ങള്‍ അവിടുന്ന് ചാമ്പങ്ങ പറിച്ചതല്ലേ..
അത് നേരാ..
അവളും സമ്മതിച്ചു..
എങ്കില്‍ വാ.. ചാമ്പങ്ങ പറിക്കാന്‍ പോകാം..
അവളൊന്നു മടിച്ചെങ്കിലും അവന്‍റെ നിര്‍ബ്ബന്ധം സഹിക്കവയ്യാതെ ഒടുക്കം സമ്മതിച്ചു.
സെന്‍ററിന്‍റെ മുന്നില്‍ക്കൂടിയുള്ള വഴി ഒഴിവാക്കി ഒരല്‍പ്പം വളഞ്ഞ വഴിയേയാണു ശൗരി പോയത്. മുന്നില്‍ക്കൂടിയുള്ള വഴിയേ പോകാമെന്ന് സെലീന പറഞ്ഞിട്ടും ശൗരി സമ്മതിച്ചില്ല..
ഒച്ചയുസ്ഥാക്കല്ലു ട്ടോ..
ഓഫീസ് കെട്ടിടത്തിന്‍റെ പിന്നിലെത്തിയപ്പോള്‍ അവന്‍ ശബ്ദം താഴ്ത്തി മുന്നറിയിപ്പ് നല്‍കി. സെലീന തലയാട്ടി.. ചാമ്പയുടെ സമീപത്തു നിന്ന് അവന്‍ പരിസരമൊക്കെ വീക്ഷിച്ചു.. ആരുമില്ല..
ഇവിടെ നിന്നോ.. ഞാനൊന്ന് നോക്കിയിട്ടു വരാം.
അവളെ അവിടെ നിര്‍ത്തിയിട്ട് അവന്‍ മുന്നോട്ട് നടന്നു
സെലീന ചാമ്പയുടെ ചുവട്ടില്‍ പൊഴിഞ്ഞു കിടന്ന ചാമ്പങ്ങ ഒരെണ്ണമെടുത്ത് കടിച്ചു.. ഓഫീസ് കെട്ടിടത്തിന്‍റെ പിന്‍ഭിത്തിയിലെ ജനാലയുടെ മരപ്പാളി അവന്‍ മെല്ലെ വലിക്കുന്നത് സെലീന വര്‍ദ്ധിച്ച മിടിപ്പോടെ നോക്കി നിന്നു.. ഇവന്‍റെയൊക്കെ ഒരു ധൈര്യം..എങ്ങനെ ഇവനു ഇതിനൊക്കെ സാധിക്കുന്നു.. അവളോര്‍ത്തുപോയി
മരപ്പാളി അല്‍പ്പം തുറന്നിട്ട് അവന്‍ അകത്തേക്ക് ഒളിഞ്ഞു നോക്കി.. അഞ്ച് മിനിറ്റോളം ശൗരിയാ നില്‍പ്പു തുടര്‍ന്നു.. നെഞ്ചിടിപ്പോടെ പരിസരം വീക്ഷിച്ച് സെലീനയും..
ശൗരി തിരിഞ്ഞു നോക്കി അവളെ കൈകാട്ടി വിളിച്ചു.. സെലീന ചുറ്റുമൊന്ന് നോക്കി

Leave a Reply

Your email address will not be published. Required fields are marked *