അഴകുള്ള സെലീന [Nima Mohan]

Posted by

പൊളിഞ്ഞു കിടക്കുന്ന പഴയ കെട്ടിടത്തിലേക്ക് അവന്‍ വെറുതേ നോക്കി.. അതിന്‍റെ ഭിത്തി മുഴുവനും കുട്ടികള്‍ തങ്ങളുടെ പ്രേമഭാജനത്തിന്‍റെ പേരു എഴുതി നിറച്ചിരിക്കുകയാണു.. കൂടുതല്‍ പേരും എഴുതിയിരിക്കുന്നത് സെലീനയുടെ പേരാണു.. അതുപിന്നെ അങ്ങനെയല്ലേ വരൂ.. അവളൊരു ദേവതയാണു.. അത്രമേല്‍ സുന്ദരിയായ ഒരു പെണ്ണിനെയും ഇന്നേ വരെ കസ്ഥിട്ടില്ല.. ഏതൊരു പുരുഷനും ആഗ്രഹിച്ചു പോകുന്ന സൗന്ദര്യത്തിനുടമ.. ലൗലിയാന്‍റിയുടെ സൗന്ദര്യമല്ല മോഹനന്‍ ചേട്ടന്‍റെ അമ്മയുടെ സൗന്ദര്യമാണു അവള്‍ക്ക് കിട്ടിയിരിക്കുന്നത്.
ട്യൂഷന്‍ ക്ലാസ്സിലിരിക്കുമ്പോള്‍ സെലിനയുടെ നോട്ടം മുഴുവനും ക്ലോക്കിലായിരുന്നു.. എങ്ങനേലും ഒന്ന് ആറുമണിയായിക്കിട്ടിയാല്‍ മതിയായിരുന്നു.. അവളോര്‍ത്തു.. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ട്യൂഷന്‍ പഠിപ്പിക്കുന്ന ജോസ് സാര്‍ ഇന്ന് അഞ്ചേമുക്കാല്‍ വരയെ ക്ലാസുള്ളൂ എന്നു പ്രഖ്യാപിച്ചു.. കേട്ടപാടെ അവള്‍ സന്തോഷത്തോടെ ബുക്ക് മടക്കി..
തിരക്കൊഴിഞ്ഞിട്ട് ക്ലാസ്സില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ആലീസ്മിസ്സ് ഓഫീസിലിരുന്ന് എന്തോ എഴുതുന്നത് അവള്‍ കസ്ഥു.. സാധാരണ് അഞ്ചരയ്ക്ക് വീട്ടില്‍ പോകുന്നയാളാണു മിസ്സ്.. മിസ്സിനെ എഴുതാന്‍ വിട്ടിട്ട് സെലീന പുറത്തേക്കിറങ്ങി..
സെലീനയുടെ നോട്ടം അത്തിമരച്ചുവട്ടിലേക്ക് നീസ്ഥു.. പ്രതീക്ഷിച്ച പോലെ തന്നെ ശൗരി അവിടെയിരിപ്പുസ്ഥായിരുന്നു.. അവള്‍ വേഗം അവന്‍റെയടുക്കലേക്കു നടന്നു
ഇന്ന് ചേച്ചി നേരത്തേയാണല്ലോ.. ട്യൂഷന്‍ കഴിഞ്ഞോ ഇത്ര വേഗം..
അവളടുത്തെത്തിയപ്പോള്‍ അവന്‍ തിരക്കി
ഉം ഇന്നു സാറിനു വേറെന്തോ പ്രോഗ്രാം ഉണ്ട്.. അതുകൊണ്ട് നേരത്തേ വിട്ടു
എന്ത് പ്രോഗ്രാം.. നിങ്ങടെ ട്യൂഷന്‍ മിസ്സ് ആലീസുമായിട്ടിരുന്ന് പഞ്ചാരയടിക്കുന്നതായിരിക്കും പുള്ളിയുടെ പ്രോഗ്രാം..
പോടാ അവിടുന്ന്.. സാര്‍ അത്തരക്കാരനൊന്നുമല്ല..
പിന്നേ… കോഴിജോസു തന്നെയല്ലേ നിങ്ങടെ ട്യൂഷന്‍ സാറു.. പുള്ളിക്കാരനേം ആലിസ്സ് മിസ്സിനെം കൂടെ മൂന്നാലു മാസം മുന്നേ ഊട്ടിയില്‍ വെച്ച് എന്‍റെ ഫ്രണ്ട് ജൊമോന്‍റെ അപ്പന്‍ കണ്ടതാ..
സത്യാണോ…
സെലീനയുടെ സ്വതവേ വലിപ്പമുള്ള മിഴികള്‍ ഒന്നുകൂടി മിഴിഞ്ഞു..
അതേന്നേ..
കര്‍ത്താവേ..
സെലീന തലയില്‍ കൈവെച്ചു. ഓര്‍ത്തപ്പോള്‍ അവന്‍ പറഞ്ഞതിലും സത്യമുണ്ടന്ന് അവള്‍ക്ക് തോന്നി..

Leave a Reply

Your email address will not be published. Required fields are marked *