പിന്നില്‍ നിന്നൊരു വിളി കേട്ട് അവള്‍ തിരിഞ്ഞു നോക്കി.. പ്യൂണ്‍ തമ്പാനങ്കിളാണു.
എന്താ അങ്കിളേ..
അപ്പൊ കൊച്ചു കാര്യമൊന്നുമറിഞ്ഞില്ലേ..
ഇല്ലങ്കിളേ.. എന്താ..
നിങ്ങടെ റാണിയാന്‍റിയുടെ കയ്യീന്ന് ഒരു കള്ളന്‍ ബാഗും തട്ടിപ്പറിച്ചോസ്ഥോടിയെന്ന്..
കര്‍ത്താവേ..
സെലീന നെഞ്ചില്‍ കൈവെച്ചു..
അയലക്കൂട്ടത്തിന്‍റെ പൈസയടയ്ക്കാന്‍ ബാങ്കില്‍ പോയതാരുന്നു അവളു.. കാളച്ചന്തേല്‍ വെച്ച് ബസില്‍ തന്നെയുസ്ഥായിരുന്ന ഒരു തമിഴന്‍ ബാഗും തട്ടിപ്പറിച്ച് ഓടി.. വേറൊരുത്തന്‍ ബൈക്കുമായിട്ടു വന്ന് ഇവനേം കേറ്റി വിട്ടു..
എന്നിട്ട്..
ശ്വാസം വിലങ്ങിയ കണക്കെ അവള്‍ തിരക്കി..
റാണീടെ നല്ലനേരത്തിനു നിങ്ങടെ അയലോക്കംകാരന്‍ ഒരുത്തനില്ലേ….ഒരു ഗജപോക്കിരി.. ശൗരി… അവന്‍ ഇവന്മാരുടെ പിന്നാലെയോടി എറിഞ്ഞിട്ടു.. അവന്മാര്‍ ബാഗിട്ടേച്ചോടി..
പൈസയൊക്കെ..
സെലീന ആന്തലോടെ തിരക്കി
ഒന്നും പോയിട്ടില്ലായിരുന്നു.. പോലീസിലൊക്കെ പറഞ്ഞിട്ടുണ്ട്.. വസ്ഥീടെ നമ്പരൊക്കെ വേറേയാണന്നാ കേട്ടത്… എന്തായാലും ശൗരിയുടെയൊക്കെ സമയം.. ഇനിയിപ്പോ നാട്ടിലൊന്നു വിലസാമല്ലോ
അങ്കിളിനോടാരാ ഇതു പറഞ്ഞെ..
ഞാന്‍ ഊണു കഴിക്കാന്‍ കാളച്ചന്തേലെ ഹോട്ടലില്‍ പോയിരുന്നു.. അവിടുന്ന് കിട്ടിയ വിവരമാ..
തമ്പാന്‍ നടന്നു പോയി..
സെലീനയ്ക്ക് മനസ്സിനു വല്ലാത്തൊരു കുളിര്‍മ്മ തോന്നി..
അല്ലേലും അവനൊരു പോക്കിരി തന്നെയാ ശൗരി.. അവന്‍റെ വാലേല്‍ കെട്ടാന്‍ കൊള്ളത്തില്ല ഇവിടുത്തെ അവന്മാരെ..
വിന്‍സി ഒട്ടും കുറയ്ക്കാതെ ശൗരിയെ പുകഴ്ത്തി. സെലീന ഒന്നു മന്ദഹസിച്ചു.. വിന്‍സിക്ക് ശൗരിയെ അടുത്തിടയായി വല്ല്യ കാര്യമാണു.. അവളങ്ങനെ അധികം ആരോടും കൂട്ടുകൂടുന്ന ടൈപ്പല്ല.. തന്നോടു പോലും ഈയടുത്തിടയ്ക്കാണു മര്യാദയ്ക്ക് ഒന്നു മിസ്ഥാന്‍ തുടങ്ങിയത്.. അതും താന്‍ അങ്ങോട്ട് ഇടിച്ചു കയറി മിസ്ഥിയിട്ട്..
എന്താ വിന്‍സീ ഈയ്യിടെയായിട്ട് ശൗരിയെക്കാണുമ്പോ ഒരിത്..
സെലീന ചെറുചിരിയോടെ തിരക്കി..
അഴകുള്ള സെലീന [Nima Mohan]
Posted by