കമ്പിന്‍റെ അറ്റം ബൈക്കിന്‍റെ പിന്നിലിരുന്ന തമിഴന്‍റെ തലയിലാണു കൊണ്ടത്.. അയ്യോന്നലറി അവന്‍ തല പൊത്തിയതും റാണിയുടെ ബാഗ് അവന്‍റെ കക്ഷത്തില്‍ നിന്നും താഴേക്കു വീണു.. ബൈക്ക് അല്‍പ്പ ദൂരം മുന്നോട്ടോടി നിന്നു. ഓടിച്ചെന്ന ശൗരി നിമിഷനേരം കൊണ്ട് ബാഗ് കൈക്കലാക്കി.. ശൗരിയുടെ കയ്യില്‍ നിന്ന് ബാഗ് തട്ടിപ്പറിക്കാന്‍ അയാള്‍ ഒരുങ്ങിയതാണു.. പക്ഷേ കയ്യില്‍ കിട്ടിയ വലിയൊരു കല്ലെടുത്ത് ശൗരി അവന്‍റെ തല ലക്ഷ്യമാക്കി ഒരെണ്ണം കൂടി കൊടുത്തു.. തമിഴന്‍ വീസ്ഥും അലറി.. അയാളുടെ തലപൊട്ടി ചോര ചീറ്റുന്നത് അവന്‍ കസ്ഥു. ബൈക്ക് പാഞ്ഞു പോയി,..
കിതപ്പടങ്ങുന്ന വരെ ശൗരി റോഡിന്‍റെ സമീപം കണ്ട മൈല്‍ക്കുറ്റിയിലിരുന്നു. തെല്ലൊന്നടങ്ങിയപ്പോള്‍ അവന്‍ ബാഗ് തുറന്നുനോക്കി.. അകത്ത് ഒരു കടലാസ് പൊതിയും ചെറിയൊരു പഴ്സും മാത്രം.. പൊതിക്കുള്ളില്‍ ഭദ്രമായിട്ടിരിക്കുന്ന നോട്ടുകള്‍.. ഒന്നും നഷ്ടപ്പെട്ടിട്ടില്ലന്ന് അവനു തോന്നി.. ബാഗിന്‍റെ സിബ്ബ് വലിച്ചിട്ടിട്ട് അവന്‍ തിരികെ ബസ്സ്റ്റോപ്പിലേക്ക് നടന്നു.
ചന്തറോഡിലെ കാളവര്‍ക്കിയുടെ കാലിതീറ്റക്കടയുടെ അടുത്ത് ചെറിയൊരാള്‍ക്കൂട്ടം കണ്ട് അവന്‍ വേഗം അങ്ങോട്ടേക്കു ചെന്നു.. കടത്തിണ്ണയിലിരുന്ന് തലയില്‍ കൈവെച്ച് അലമുറയിട്ടു കരയുന്ന റാണിയാന്‍റി.. ഒന്നുരസ്ഥു സ്ത്രീകള്‍ അടുത്തിരുന്ന് അവരെ ആശ്വസിപ്പിക്കാന്‍ നോക്കുന്നുണ്ട്.. പക്ഷേ റാണിയാന്‍റിക്ക് ഒരു തരം ഉന്മാദം പോലെ തോന്നിച്ചു..
റാണിയാന്‍റീ..
വിളിച്ചു കൊണ്ട് ആളെ വകഞ്ഞു മാറ്റി അവന്‍ അവളുടെ മുന്നിലെത്തി മുട്ടിലിരുന്നു..
ദാ ആന്‍റീ ബാഗ്.. നോക്ക് വല്ലതും പോയോയെന്ന്..
തന്‍റെ ബാഗ് ശൗരിയുടെ കയ്യിലിരിക്കുന്നത് കണ്ടതും വിറച്ചു കൊണ്ട് അവള്‍ ബാഗ് വാങ്ങി സിബ്ബ് വലിച്ചു തുറന്നു.. അതിനുള്ളില്‍ പണമടങ്ങിയ പൊതി.. അതു തുറന്ന് നോക്കിയപ്പോളാണു റാണിയുടെ ശ്വാസം നേരേ വീണത്.. മുന്നിലിരുന്ന ശൗരിയെ ഉറുമ്പടക്കം കെട്ടിപ്പുണര്‍ന്നിട്ട് റാണി അവന്‍റെ ഇരു കവിളിലും മാറി മാറി മുത്തമിട്ടു..
എന്‍റെ പൊന്നേ.. ഞാന്‍ മരിച്ചുപോയേനേടാ..
അവള്‍ തേങ്ങിക്കരഞ്ഞു.. മിഴിനീര്‍ വീണു അവന്‍റെ യൂണിഫോം ഷര്‍ട്ട് നനഞ്ഞു..
എല്ലാമുസ്ഥോ..
ആരോ ചോദിക്കുന്നു.. ഉണ്ടന്ന് അവര്‍ തലകുലുക്കി.. ആളുകളുടെ മുഖത്ത് ചെറിയൊരു ചിരി വന്നു..
നിങ്ങള്‍ പോലീസില്‍ കമ്പ്ലയിന്‍റെ കൊടുത്തേരു.. അവന്മാമെരെ വെറുതെ വിടരുത്..
കാളവര്‍ക്കി രോഷം കൊസ്ഥു… ശൗരി റാണിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു..
വാ ആന്‍റീ.. നമുക്ക് ഒരോട്ടോയ്ക്ക് പോവാം..
അന്നു ഉച്ചവരെ ഇരുവരും പോലിസ് സ്റ്റേഷനിലും ബാങ്കിലുമൊക്കെയായിരുന്നു.. അതൊക്കെ കഴിഞ്ഞാണു ശൗരി സ്കൂളിലെത്തിയത്.. ഉച്ചയ്ക്ക് വന്നതിന്‍റെ കാരണം കൂട്ടുകാര്‍ തിരക്കിയെങ്കിലും അവന്‍ ഒന്നും വിട്ടുപറഞ്ഞില്ല..
ലഞ്ചിനു ശേഷമുള്ള ഫസ്റ്റ് പീരിയഡ് കഴിഞ്ഞ് ഫിസിക്സ് ലാബിലേക്ക് നടക്കുകയായിരുന്നു സെലീനയും കൂട്ടുകാരി വിന്‍സിയും..
സെലീനക്കൊച്ചേ.
അഴകുള്ള സെലീന [Nima Mohan]
Posted by