പോകുന്നതിന് മുൻപ് അടുത്ത കുരിശു. ആദ്യ കൂടി ചേരലിൻ്റെ ഓർമ്മക്കായി സെൽഫി എടുക്കണം. എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. ഈ തവണ രാഹുലാണ് രക്ഷയ്ക്ക് എത്തിയത്.
“ഇവിടെ ആകെ കച്ചറയല്ലേ നമ്മക്ക് വേറെ സ്പോട്ടിൽ പോകാം പൂളിൻ്റെ അടുത്ത്. അതാകുമ്പോൾ നാച്ചുറൽ ലൈറ്റിംഗും കിട്ടും.“ എല്ലാവരും അതിനോട് യോജിച്ചു.
ലിഫ്റ്റിന് അടുത്തു എത്തിയപ്പോൾ ഞാൻ പറഞ്ഞു
“മൊബൈൽ ഫോൺ എടുക്കാൻ മറന്നു ഞാൻ പോയി എടുത്തിട്ട് വരാം”
തിരിച്ചു ഫ്ലാറ്റിൽ കയറിയതും ഫോണും എടുത്ത് ഞാൻ ടോയ്‌ലെറ്റിൽ കയറി. പ്രതീക്ഷിച്ച പോലെ തന്നെ കാൾ വന്നു ടോണിയാണ് വിളിക്കുന്നത്
“ഡാ വേഗം വാ ഞങ്ങൾ വെയ്ഗ്റ്റിംഗ് ആണ്.”
“ഡാ ഞാൻ ടോയ്‌ലെറ്റിൽ ആണ് വയറു അകെ പ്രശനം ആയി എന്ന് തോന്നുന്നു “
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
സ്വിമ്മിങ് പൂളിൻ്റെ അവിടെയുള്ള ഫോട്ടോ സെഷനിൽ ബാക്കി ഉള്ളവരുടെ ഫോട്ടോസ് ഒക്കെ എടുത്തു രാഹുൽ പരാമാവധി ഒഴുവായി. എങ്കിലും ഒന്ന് രണ്ട് സെൽഫിക്ക് കൂടെ നിൽക്കേണ്ടി വന്നു, അതിനുശേഷം വന്നവർ ഹോസ്റ്റലിലേക്ക് തിരിച്ചു. രാഹുൽ ഫ്ളാറ്റിലേക്കും
-: ദീപു വേർഷൻ:-
നാല് മണിയോടെ ഞങ്ങൾ അവർ താമസിക്കുന്ന ഫ്ലാറ്റിലെത്തി, നല്ല പോഷ് സെറ്റപ്പ് ആണ് മറൈൻ ഡ്രൈവിലെ ഏറ്റവും മുന്തിയ ഫ്ലാറ്റ് സമുച്ചയം. കായലിന് അഭിമുഖമായി നിൽക്കുന്ന പടകൂറ്റൻ ടൗറുകൾ, നേരത്തെ തന്നെ ഗസ്റ്റ് ഉണ്ടെന്ന് അറിയിച്ചതിനാൽ സെക്യൂരിറ്റിക്കാർ ഞങ്ങളെ ടവർ A യിലേക്ക് ഡയറക്റ്റ് ചെയ്തു. ലിഫ്റ്റിലേക്ക് കയറും മുൻപ് പ്രൗഡ ഗംഭീരമായി പണി കഴിച്ചിട്ടുള്ള ഫ്ളാറ്റിൻ്റെ ലോബ്ബിയിലെ നെയിം ബോർഡ് ഞാൻ ശ്രദ്ധിച്ചു.
18 – Corporate Guest House Tapasee Exports Pvt Ltd . ബാക്കി എല്ലാ ഫ്ലോറിലും 4 ഫ്ലാറ്റ് വീതം ഉണ്ട് ടോപ് ഫ്ലോറിൽ ഒരെണ്ണം മാത്രം അപ്പോൾ പെൻ്റെ ഹൗസാണ്. മുകളിൽ ചെന്നതും ഫ്ലാറ്റ് കണ്ട് ഞാനടക്കം എല്ലാവരും ഞെട്ടി. ഞാൻ ആദ്യമായിട്ടാണ് ഇത്രയും വലുതും ഫ്ലാറ്റ് കാണുന്നത്. നാല് അഞ്ചു കോടി വില വരുമെന്ന് ഉറപ്പാണ്. ബെഡ് റൂം, സെൻട്രലൈസ്ഡ് എയർ കണ്ടിഷൻ. ഹോം തിയേറ്റർ റൂം എല്ലാ സൗകര്യവും ഒരു ഫ്ലോറിൽ തന്നെ . ആദ്യം ഒന്നോടി നടന്നു ഫ്ലാറ്റ് കണ്ടു. എല്ലാവരും കുറെ ഫോട്ടോസ് ഒക്കെ എടുത്തു. പിന്നെ മെയിൻ പരിപാടിയായ വെള്ളമടിയിലേക്ക് കിടന്നു 1 ലിറ്ററിൻ്റെ 2 JD ഫുൾ ബോട്ടിൽ.