ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Posted by

ടോണി: “വൈകിട്ട് ഈ ബാൽക്കണിയി ഐസ് ഒക്കെ ഇട്ട ഒരു പെഗും പിടിച്ചു അറബിക്കടലില്ലെ സൂര്യസ്തമയവും കണ്ടിരിക്കാൻ നല്ല രസമായിരിക്കും. ചിക്‌സ് ഒക്കെ ഉണ്ടോ രാഹുൽ?”

ദീപു:” ഡാ ഇതാരുടെ ഫ്ലാറ്റ് ആണ്?”

അർജ്ജു: “എൻ്റെ ഒരു അങ്കിൾ  എംഡി യായിട്ടുള്ള  കമ്പനി വക ഗസ്റ്റ് ഹൗസണ്  ഈ ഫ്ലാറ്റ്. “

ദീപു: “എന്തിൻ്റെ കമ്പനി ആട. നമുക്കൊക്കെ MBA പഠിച്ചു കഴിഞ്ഞാൽ വല്ല ജോലിയും കിട്ടുമോ ?”

അർജ്ജു:”എന്ധോ സ്‌പൈസ് എക്സ്ട്രാക്ട് ചെയ്ത് എക്സ്പോർട്ട് ചെയുന്ന പരിപാടി ആണ് “

അല്പം റിലാക്സ്ഡ് ആയതും അവന്മാർ ഫോട്ടോ സെഷൻ ആരംഭിച്ചു ബാൽക്കണിയലും സ്വീകരണ മുറിയിലുമൊക്കയായി സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും ഒക്കെ എടുക്കൻ തുടങ്ങി. ഞാനും രാഹുലും ടച്ചിങ്സ് ഒക്കെ റെഡിയാക്കാനാണ് എന്ന ഭാവത്തിൽ  കിച്ചൻ ഭാഗത്തേക്ക് വലിഞ്ഞു. മണി ചേട്ടൻ അവിടെ ബീഫ് ഫ്രൈ ഉണ്ടാക്കുന്ന തിരക്കിലാണ്. പുള്ളിയെ സഹായിക്കാൻ ആണെന്ന് രീതിയിൽ അവിടെ ചുറ്റി പറ്റി നിന്നു. കുറച്ചു കഴിഞ്ഞിട്ടും ഫോട്ടോ സെഷൻ തീരുന്നില്ല. അത് അവസാനിക്കണമെങ്കിൽ കുപ്പി ഇറങ്ങണം

“ഡാ ടോണി നീ ഇങ്ങു വന്നേ”

അർജ്ജു കിച്ചണിൽ നിന്ന് വിളിച്ചു

അവൻ വന്നതും  രാഹുൽ രണ്ട് JD ബോട്ടിൽ അവൻ്റെ കയ്യിലോട്ട് കൊടുത്തു.

കുടിക്കാനായി ഗ്ലാസ്സുകൾ നിങ്ങൾ ഡൈനിങ്ങിലെ ആ ക്രോക്കറി ഷെൽഫിൽ നിന്ന് എടുത്തോ ഞങ്ങൾ ടച്ചിങ്ങ്സുമായി സെറ്റാക്കി കൊണ്ടുവരാം.

കുപ്പിയുമായി ടോണി അവൻ അങ്ങോട്ട് ചെന്നതും ഫോട്ടോ സെഷൻ കൂപ്പിയും പിടിച്ചായി എങ്കിലും വേഗം മെയിൻ പരിപാടിയിലേക്ക് കടന്നു.  രാഹുൽ അവന്മാരോടൊപ്പം ഇരുന്നു അടി തുടങ്ങി. കുടി ഇല്ലാത്തതിനാൽ ഞാൻ അതിൽ നിന്ന് ഒഴിഞ്ഞു മാറി. ആദ്യം കുറെ തമാശയും പാട്ടും ഒക്കെയായി കടന്ന് പോയി. പിന്നെ ക്ലാസ്സിലെ പെണ്ണുങ്ങൾ മുതൽ മെസ്സിലെ ഭക്ഷണം വരെ പല പല കാര്യങ്ങൾ. കുറെ നാൾക്കു ശേഷമുള്ള പാർട്ടി ആയതിനാൽ രാഹുൽ കുറച്ചധികം വലിച്ചു കയറ്റി. ബാക്കി ഉള്ളവരുടെ   കാര്യവും വിഭിന്നമല്ല. ഇടക്ക് എപ്പോളോ അന്നയെ കുറിച്ചായി സംസാരം. ഞാൻ കേട്ടു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അന്നക്കു പണി കൊടുത്തതിൽ  രമേഷ് എന്നെ ഒന്നിലധികം പ്രാവിശ്യം അഭിനന്ദിക്കുന്നുണ്ട്. സുമേഷ് അടിച്ചോഫായി അന്ന പാവമാട പാവമാടാ എന്ന് എൻ്റെ അടുത്ത് കിടന്ന് പുലമ്പുന്ന. ടോണി അവനെ ആശ്വസിപ്പിക്കാൻ എന്ധോക്കെയോ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *