ഹോസ്റ്റലിൽ ചെന്നതും അന്ന അമൃതയുടെ ലാപ്ടോപ്പ് കൈക്കലാക്കി RTO വെബ്‌സൈറ്റിൽ അർജുൻ വന്ന ജീപ്പ് ആരുടെ പേരിൽ ആണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് പരിശോദിച്ചു ഇടുക്കി പൈനാവ് RTO ഓഫീസിൽ ആണ് വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പക്ഷേ പേരിൽ അക്ഷരങ്ങൾ മാസ്ക് ചെയ്തിരിക്കുന്നതിനാൽ അത് വ്യക്തമായില്ല. അതിനാൽ അന്ന അമൃതയുടെ ഫോണിൽ അവളെ പണ്ട് ഡ്രൈവിംഗ് പഠിപ്പിച്ച ബാലൻ ചേട്ടനെ വിളിച്ചു വണ്ടി നമ്പർ കൊടുത്തിട്ടു ഈ വാഹനം ആരുടെ പേരിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് അന്വേഷിച്ചു പറയാൻ പറഞ്ഞു. പിന്നെ ഹോസ്റ്റലിൻ്റെ പുറത്തു പോയി സ്റ്റീഫനെ കണ്ടു .
“പോയ കാര്യം എന്തായി ചെക്കാ ?”
“മറൈൻ ഡ്രൈവിലെ പോഷ് ഫ്ലാറ്റാണ് ചേച്ചി പക്ഷേ സെക്യൂരിറ്റിയുടെ അടുത്ത് നിന്ന് ഒന്നും അറിയാൻ പറ്റിയില്ല”
“സാരമില്ലെടാ ഫ്ലാറ്റ് കോംപ്ലെക്സിൻ്റെ പേരു കിട്ടിയെല്ലോ ബാക്കി നമക്ക് പിന്നെ നോക്കാം”
കുറച്ചു നേരം സംസാരിച്ചിട്ട് അന്ന ഹോസ്റ്റലിലേക്ക് മടങ്ങി
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അന്ന ഒരു കാര്യം തീരുമാനിച്ചു സുമേഷിൻ്റെ കൂടെ പഴയ പോലെ സൗഹൃദം സ്ഥാപിക്കണം പിന്നെ പയ്യേ ആണെങ്കിലും ആ ജെന്നിയുടെ അടുത്തും. പണ്ട് സുമേഷ് എന്നും എൻ്റെ അടുത്ത് അവൻ്റെ റൂം മേറ്റ് ആയ അർജ്ജുവിനെ കുറിച്ചു സംസാരിക്കുമായിരുന്നു. പിന്നെ രാഹുലിന് ജെന്നിയുമായി നല്ല കമ്പനി ആണ്. അവൾ വഴിയും ഭാവിയിൽ അവരെക്കുറിച്ചു മനസ്സിലാക്കാം. ഒറ്റ പ്രശനം മാത്രം ജെന്നിയുമായി ഒട്ടും കമ്പനി അല്ല. പിറ്റേ ദിവസം കോളേജിൽ ചെന്നതും അവൾ സുമേഷിനെ മാറ്റി നിർത്തി സംസാരിക്കാൻ തുടങ്ങി
“ഡാ, സുമേഷേ നീ എന്താ ഇപ്പോൾ എന്നോട് സംസാരിക്കാത്തെ..”
“അത് പിന്നെ എൻ്റെ തീരുമാനമല്ല അന്ന, ഹോസ്റ്റലിൽ എല്ലാവരും കൂടി അങ്ങനെ തീരുമാനിച്ചപ്പോൾ ഞാനും കൂടി എന്നേ ഉള്ളു”
“എൻ്റെ നല്ലൊരു ഫ്രണ്ട് ആയിട്ടു കൂടി നീ സംസാരിക്കാതെ ആയപ്പോൾ എനിക്ക് വിഷമമായടാ “
അവൾ സങ്കടം നടിച്ചു കൊണ്ട് പറഞ്ഞു.
“അത് പിന്നെ അന്ന അന്ന് അർജ്ജു ചേട്ടൻ്റെ അടുത്ത് അങ്ങനെ ചെയ്‌തത് കൊണ്ടല്ലേ ഞങ്ങൾ “