എന്നെ തിരിച്ചറിഞ്ഞ സാറ എന്ധോ പറയാൻ വാ തുറന്നതും എൻ്റെ വരവ് കണ്ടതോടെ വിഴുങ്ങി. ഞാൻ അടുത്തു ചെന്ന് അവരോട് പുറത്തക്ക് വരാൻ ആവിശ്യപ്പെട്ടിട്ടു ക്ലാസ്സിൻ്റെ വെളിയിലേക്കിറങ്ങി അല്പം മാറി നിന്നു. മടിച്ചു മടിച്ചാനെങ്കിലും പുള്ളിക്കാരി എൻ്റെ അടുത്ത് വന്നു. പെണ്ണുങ്ങളെ ഭീക്ഷിണിപ്പെടുത്തി പരിചയം ഒന്നുമില്ലെങ്കിലും ഞാൻ രണ്ടും കൽപിച്ചു പറഞ്ഞു.
“ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ തന്നെ. ഐ.ഐ,എം മിൽ നിങ്ങളുടെ ജൂനിയർ, പക്ഷേ ഞാനവിടെ പഠിച്ചിരുന്ന കാര്യം ആർക്കും തന്നെ അറിയില്ല. അതിന് അതിൻ്റെതായ കാരണങ്ങൾ ഉണ്ട്. എന്നെ പറ്റി മീര മാം പറഞ്ഞു കാണുമെല്ലോ. അവർക്കു പോലും എന്നെ പേടിയാണ്. നമ്മൾ തമ്മിൽ ഒരു മുൻപരിചയവും ഇല്ല. ക്ലാസ്സിലും അത് അങ്ങനെ തന്നെ ആയിരിക്കണം എന്നെനിക്ക് നിർബന്ധം ഉണ്ട്. പിന്നെ ഇവിടനിന്ന് പോയിട്ട് എന്നെ കുറിച്ചന്വേഷിക്കാൻ നിൽക്കരുത്.”
അവർ ഓക്കേ എന്നർത്ഥത്തിൽ തലയാട്ടി .
“ക്ലാസ്സിലേക്ക് തിരിച്ചു പൊയ്ക്കോളൂ, കൂട്ടുകാരികളുടെ അടുത്തു ഞാൻ ക്യാന്റീനിൽ പോകാൻ പെർമിഷൻ ചോദിച്ചതാണെന്ന് എന്ന് പറഞ്ഞാൽ മതി.”
ഇത്രെയും പറഞ്ഞിട്ട് ഞാൻ ക്യാന്റീനിലേക്ക് പോയി. ഞെട്ടൽ മാറിയപ്പോൾ സാറ ക്ലാസ്സിലേക്കും.
തിരിച്ചു ക്ലാസ്സിൽ എത്തിയ സാറയുടെ മുഖം വിളറി വെളുത്തിരിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചു. കൂടെ ഉള്ള ഒരു ട്രെയിനർ അവരുടെ അടുത്തു എന്താണ് പ്രശനം എന്ന് ചോദിക്കുന്നുണ്ട്. അതിനവർ പതുക്കെ എന്ധോ പറഞ്ഞുവെങ്കിലും ആ ഉത്തരം വിശ്വാസമായില്ല എന്ന് ചോദിച്ചയാളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തവുമാണ്. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ സാറ വീണ്ടും ട്രെയിനിങ് പരിപാടിയിലേക്ക് കടന്നു.
ക്ലാസ്സിൽ ഉള്ള പലരും അർജ്ജു അവൻ്റെ പഴയ സ്വഭാവം പെട്ടന്ന് പുറത്തെടുത്തു എന്നാണ് കരുതിയത്. എന്നാൽ അന്നക്കും ദീപുവിനും മാത്യുവിനും പുറമേ കണ്ടതിനുമപ്പുറം കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി. രാഹുലിന് സംഭവം അറിയാൻ അർജ്ജുവിൻ്റെ അടുത്തേക്ക് പോകണം എന്നുണ്ട്. പക്ഷേ ഇപ്പോൾ പോയാൽ അത് കൂടുതൽ ചോദ്യങ്ങൾ ഉയർത്തും. രണ്ട് പേർ നുണ പറയാത്തതിനെക്കാൾ നല്ലത് ഒരാൾ പറയുന്നതാണ് നല്ലത്.
പക്ഷേ അന്നയാണ് കൂടുതൽ അതിനെപ്പറ്റി ആലോചിച്ചത്.