“ഡാ അവൾക്കു നൂറ ആയിസ്സാണെല്ലോ.”
അതും പറഞ്ഞു കൊണ്ട് രാഹുൽ ജീപ്പ് പാർക്കിങിലോട്ട് എടുത്തു.
അവര് കടന്ന് പോയതും അന്ന സ്റ്റീഫനോട് പറഞ്ഞു
“എടാ ഇതാണ് വണ്ടി. നീ വണ്ടി നം. വേഗം നോക്കി പറ.”
സ്റ്റീഫൻ നോക്കി പറഞ്ഞതും അന്ന അത് ഫോണിൽ ടൈപ്പ് ചെയ്തെടുത്തു.
“പിന്നെ പരീക്ഷ 12 മണി ആകുമ്പോൾ തീരും. അവർ ഇവിടന്ന് സ്റ്റാർട്ട് ചെയ്യുമ്പോൾ ചേച്ചി മിസ്സ് കാൾ തരാം നീ അവർ അറിയാതെ പിന്തുടർന്നു പോയി അവരുടെ താമസ സ്ഥലം കണ്ടു പിടിക്കണം. സിറ്റിയിൽ ഏതോ ഫ്ലാറ്റിലാണന്നാണ് കേട്ടത്. അവിടെ ചെല്ലുമ്പോൾ ഫ്ളാറ്റിലെ സെക്യൂരിറ്റിയുടെ അടുത്തു എന്തെങ്കിലും ഒക്കെ ചോദിച്ചു മനസ്സിലാക്കണം, ഇവിടന്നു തന്നെ സ്റ്റാർട്ട് ചെയ്യണ്ടേ അപ്പുറത്തു മെയിൻ ജംഗ്ഷനിൽ നിന്ന് മതി.”
“ശരിയേച്ചി.”
അതും പറഞ്ഞിട്ട് സ്റ്റീഫൻ അവൻ്റെ ക്ലാസ്സിലേക്ക് പോയി.
ജീപ്പിൽ നിന്നിറങ്ങിയപ്പോൾ തന്നെ എല്ലാവരും എൻ്റെ ഡ്രസിങ് ശ്രദ്ധിച്ചു നോൽക്കുന്നുണ്ട്. പ്രത്യേകിച്ചു സീനിയർസ് കണ്ണ് മിഴിച്ചാണ് നോക്കുന്നത്, ഞാൻ ആരെയും മൈൻഡ് ചെയ്യാൻ പോയില്ല. സെക്യൂരിറ്റി ഓടി വന്ന് തടഞ്ഞില്ല. അപ്പോൾ മീര മാം വേണ്ട പോലെ നിർദേശം കൊടുത്തിട്ടുണ്ട്.
പകരം സുമേഷും ടോണിയും വന്ന് എന്നെ വളഞ്ഞു ഒരോരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. രാഹുൽ പതുക്കെ ജെന്നിയുടെ അടുത്തേക്ക് വലിഞ്ഞു. പോലീസ്കാർ ഉപദ്രവിച്ചോ എന്നത് മുതൽ ദുബായിൽ നിന്ന് കുപ്പി ഒന്നും കൊണ്ടുവന്നില്ലേ എന്ന് വരെ ഉണ്ട് ചോദ്യങ്ങൾ. നുണ കഥ പൊളിയാതിരിക്കാൻ അതൊരു നല്ല ഐഡിയ ആയിട്ടു എനിക്ക് തോന്നി.
അന്നയുമായുള്ള ഫ്രണ്ടഷിപ്പ് അവസാനിപ്പിച്ചു എന്ന് സുമേഷ് പറഞ്ഞു, കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞാൻ പരീക്ഷ എഴുതാൻ പോയി. പരീക്ഷ കഴിഞ്ഞപ്പോൾ രാഹുലിനെ മാറ്റി നിർത്തി കുപ്പിയുടെ കാര്യം പറഞ്ഞു.
“ഡാ എല്ലാവന്മാരും ട്രീറ്റ് ചോദിക്കുന്നുണ്ട് അതും ഫ്ലാറ്റിൽ കൂടണമെന്നാണ് പറയുന്നത്. പിന്നെ നമ്മൾ ദുഫായിൽ നിന്ന് കൊണ്ട് വന്ന കുപ്പികൾ പൊട്ടിക്കണം പോലും”
“എനിക്കും ആഗ്രഹം ഉണ്ട് താമസം മാറിയിട്ട് ഒരു പാർട്ടി കൊടുത്തില്ലെങ്കിൽ അവർ എന്തു വിചാരിക്കും നീ ആദ്യം ജീവയെ വിളിച്ചു ചോദിക്കു. കുപ്പി നമ്മക്കു അത് കഴിഞ്ഞു എങ്ങനെയെങ്കിലും ഒപ്പിക്കാം .