ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Posted by

“അത് അലമാരയിലെ  ലോക്കറിനകത്തുണ്ട്  3 6 5 1 2 4 അതാണ് പാസ്സ് കോഡ് മോൾ തുറന്ന് എടുത്തോളൂ “

3 6 5 1 2 4 ശരി അപ്പച്ചി താങ്ക്സ് “

അവൾ വേഗം തന്നെ ലോക്കർ തുറന്നു പരിശോദിച്ചു. പക്ഷെ ലോക്കറിൽ പെൻഡ്രൈവ് ഇല്ല. ഒന്ന് രണ്ട് ജ്വല്ലറി ബോക്സ്കൾ  മാത്രം. പിന്നെ ഒന്ന് രണ്ട് FD ഡെപ്പോസിറ്റ കുറച്ചു പണവും  . അപ്പച്ചിക്ക് സംശയം തോന്നാതിരിക്കാൻ അന്ന നേരത്തെ ചോദിച്ച കമ്മൽ എടുത്തണിഞ്ഞു. ആഭരണ പെട്ടി  തിരിച്ചു വെക്കാൻ നേരം ഒന്നും കൂടി പരിശോധിക്കണം എന്നവൾക്ക് തോന്നി. ലോക്കറിനകത്തു ഒരു വെൽവെറ്റ് പാഡിങ് ഉണ്ട് അത് ഇളക്കാൻ പറ്റുമോ എന്ന് നോക്കി പക്ഷേ സാധിക്കുന്നില്ല മുഴുവനായി  ഒട്ടിച്ചു വെച്ചിരിക്കുകയാണ്. അന്ന വെറുതെ കൈകൊണ്ട് മൊത്തം ഒന്ന് പരതി നോക്കി.  ലോക്കറിനുള്ളിൽ മുകളിൽ എന്ധോ ടേപ്പ് വെച് ഒട്ടിച്ചു വെച്ചേക്കുന്നത് അന്ന ശ്രദ്ധിക്കുന്നത്. തപ്പി നോക്കിയപ്പോൾ ഒരു പെൻഡ്രൈവ് ആണെന്ന് അവൾക്ക് മനസ്സിലായി. അന്ന വേഗം തന്നെ ടേപ്പ് അടർത്തി പെൻഡ്രൈവ് എടുത്ത് അവളുടെ ലാപ്ടോപ്പിൽ കണക്ട് ചെയ്‌തു. പെൻഡ്രൈവിൽ ഒരു വീഡിയോ ഫയൽ മാത്രമാണ് അതിനുള്ളിൽ ഉള്ളത്.

അവൾ വേഗം തന്നെ വീഡിയോ ഫയൽ പ്ലെയ് ചെയ്‌തു. അത് ആ വീഡിയോ തന്നെ, അന്ന് ക്ലാസ്സിൽ നടന്ന സംഭവത്തിൻ്റെ സിസിടീവി വീഡിയോ.

“അവനെ കളിയാക്കാനായി ഞാൻ ഷാൾ കൊണ്ട് കോപ്രായം കാണിക്കുന്നു. അർജ്ജുൻ  എൻ്റെ അടുത്തേക്ക് വന്നു. ഞാൻ കരാട്ടെ ഡിഫെൻസിവ് പൊസിഷനിലേക്ക് മാറി പക്ഷേ അവൻ എന്നെ  നിസാരമായി കൈക്കുള്ളിലാക്കി പിന്നിലോട്ട് വളച്ചു. എന്നെ ചുംബിക്കാനെന്ന പോലെ അവൻ മുന്നോട്ട് ആയെന്നു. എൻ്റെ പിടച്ചിൽ ഒക്കെ വിഫലമാണ. . ഞാൻ അവൻ്റെ കൈയിൽ തളർന്നു കിടക്കുകയാണ് അവൻ്റെ മുഖത്തു ഒരു ചിരി മാത്രം. താൻ നിശ്ചലമായിട്ടു  20 സെക്കൻഡോളം  കഴിഞ്ഞിട്ടാണ് എന്നെ അവൻ തറയിലോട്ട് ഇട്ടത്. അത്രയും നേരം അവൻ എൻ്റെ കണ്ണിലോട്ട് തന്നയാണ് നോക്കിയത്”

അന്ന ഒന്നിലധികം തവണ ആ   വീഡിയോ പ്ലേയ് ചെയ്‌തു   അവളുടെ മനസ്സിൽ കൂടി പല  തരം വികാരങ്ങൾ കടന്നു പോയി. അർജ്ജുവിനോട് ഉള്ള സ്നേഹം, ദേഷ്യം, നാണം എല്ലവരുടെയും മുൻപിൽ അവൾ തോറ്റതിൽ ഉള്ള സങ്കടം അങ്ങനെ പലതും. എപ്പോഴോ കണ്ണുകൾ നിറഞ്ഞു ദൃശ്യങ്ങൾ കാണാൻ പറ്റാതെയപ്പോൾ ആണ് അവൾ സുബോധത്തിലേക്ക് തിരികെ വന്നത്. വേഗം തന്നെ വീഡിയോ ഫയൽ അവളുടെ ലാപ്ടോപ്പിൽ പെട്ടന്ന് ആർക്കും കണ്ടെത്താൻ കഴിയാത്ത  ലൊക്കേഷനിൽ കോപ്പി ചെയ്തിട്ടിട്ട്  പെൻഡ്രൈവ് അപ്പച്ചിയുടെ ലോക്കറിൻ്റെ  ഉള്ളിൽ  മുകൾ ഭാഗത്തായി പഴയതു പോലെ തന്നെ ഒട്ടിച്ചു വെച്ചു ലോക്കർ പൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *