ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Posted by

ഞാനും അന്നയും ഇത്തരം ഗ്രൂപ്പ് ആക്ടിവിറ്റികളിൽ പോലും പരസ്പരം സംസാരിക്കാറില്ല. അറിയാതെ നോട്ടം വന്നാൽ തന്നെ രണ്ടു പേരും നോട്ടം മാറ്റി കളയും, എനിക്ക് അന്നയുടെ അടുത്തു സാദാരണ പോലെ സംസാരിക്കണം എന്നുണ്ട് എങ്കിലും എൻ്റെ ഉള്ളിലെ കുറ്റബോധം എന്നെ അതിൽ നിന്ന് പിൻവലിച്ചു, അവൾക്ക് ഇനിയും എന്നെ പേടിയാണോ? ഞാൻ സംസാരിച്ചാൽ അവൾക്ക് ഇഷ്ടപെട്ടില്ലെങ്കിലോ  അങ്ങനെ പല പല ചിന്തകളാൽ ഞാൻ അവളിൽ നിന്നകലം പാലിച്ചു.

അന്നയുടെ കാര്യങ്ങളും വ്യത്യസ്‌തമല്ല അവളുടെ അന്വേഷണ ഡയറിയുടെ പേജുകളിൽ അർജ്ജുവിനെ കുറിച്ച് അവൾ കാണുന്നതും അനുഭവിക്കുന്ന കാര്യങ്ങളും എഴുതാൻ തുടങ്ങി. എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ അവൾ   അർജ്ജുവിനെ കിനാവ് കണ്ടാണ് കിടക്കാറ്.  ഗ്രൂപ്പ് ആക്ടിവിറ്റി ഉള്ള ദിവസങ്ങളെ പറ്റി പറയുകേ വേണ്ട അവൾ ഓരോ നിമിഷവും ആലോചിച്ചു കിടക്കും,

“ഇന്ന് അവൻ്റെ തൊട്ടടുത്തല്ലെങ്കിലും ഒരാൾ അപ്പുറം നിൽക്കാൻ പറ്റി. എന്ധോരു ഭംഗിയാണ് അർജുവിനെ കാണാൻ. താടി ഒക്കെ ഉണ്ടെങ്കിലും he is handsome.   പൊക്കം കൊണ്ട് അവൻ എനിക്ക് മാച്ച് ആണ്.  അവൻ എന്തായാലും വ്യാജ സർട്ടിഫിക്കറ്റ് വെച്ചൊന്നും അല്ല അഡ്മിഷൻ നേടിയിരിക്കുന്നത്. അവൻ സബ്‌ജെക്ടിൽ നല്ല വിവരം ഉണ്ട്. He is a born Genius.  ഇന്നും അവൻ എൻ്റെ അടുത്ത് സംസാരിച്ചില്ല. അവൻ എന്താ ആദ്യം സംസാരിച്ചാൽ? ഒന്നുമല്ലെങ്കിലും ഞാൻ ഒരു പെണ്ണല്ലേ. അവൻ ഇപ്പോളും എന്നെ വെറുക്കുന്നുണ്ടോ? “

ഇങ്ങനെ ഓരോന്നാലോചിച്ചു അവൾ ഉറങ്ങി പോയി. അന്ന് രാത്രി അന്ന സ്വപ്നത്തിൽ അർജ്ജുവിനെ കണ്ടു.

“അന്ന് പുറകിലോട്ട് വളച്ചു ചുംബിക്കാൻ പോയത് പോലെ തന്നെ അർജ്ജുവിൻ്റെ കൈകളിൽ ആണ് ഞാൻ…. അവൻ ഇടതു കൈ കൊണ്ട് അരയിലൂടെ എന്നെ കെട്ടി പിടിച്ചിരിക്കുകയാണ്…… അവൻ്റെ വലതു  കൈ എൻ്റെ മാറിടത്തിൽ എൻ്റെ ഹൃദയ തുടുപ്പു അളക്കുകയാണ്.  അവൻ്റെ ചൂട് നിശ്വാസം എൻ്റെ മുഖത്തുകൂടി തഴുകി പോകുന്നുണ്ട്….  ആഫ്റ്റർ ഷേവ് ലോഷൻ്റെ മണം എൻ്റെ സിരകളിൽ പടർന്നു കയറുന്നു…. ഞാൻ അവനെ തടയുന്നില്ല എന്ന് മാത്രമല്ല എൻ്റെ രണ്ടു കൈകളും അവൻ്റെ ഇരു കവിളുകളും ചേർത്ത് പിടിച്ചു ചുംബനം സ്വീകരിക്കാനായി കണ്ണടച്ച് നില്ക്കുകയാണ് ഞാൻ….. പക്ഷേ അവൻ എന്തുകൊണ്ടോ എന്നെ ചുംബിക്കുന്നില്ല….. എന്നെ നോക്കി ചിരിക്കുക മാത്രമാണ്……..”

Leave a Reply

Your email address will not be published. Required fields are marked *