ജീവിതമാകുന്ന നൗക 5 [റെഡ് റോബിൻ]

Posted by

“അതെനിക്ക് മനസ്സിലായി പക്ഷേ പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ അറിയാതെ നിൻ്റെ പേര്‌ വായിൽ നിന്ന് ചാടി. നമ്മുക്ക് ഇത് ജീവയോട് പറയണമോ ?”

“തത്കാലം വേണ്ട. പക്ഷേ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. പ്രത്യകിച്ചു “ദീപുവിൻ്റെയും മാത്യുവിൻ്റെയും അടുത്തിടപെടുമ്പോൾ “

 

ഫ്ലാറ്റിൽ നിന്നിറങ്ങിയ സുമേഷ് നേരെ പോയത് ടൗണിൽ ഉള്ള ഒരു കഫേയിലേക്കാണ്. അവിടെ അവനു വേണ്ടി അന്ന വെയിറ്റ് ചെയുന്നുണ്ടായിരുന്നു

“ഹായ് സുമേഷ് “

“ഹായ് ഡി”

“ഡാ, നിനക്ക് എന്താണ് കഴിക്കാൻ വേണ്ടത്”

“വയറു ഫുള്ളാണ് ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതേ ഉള്ളൂ തത്കാലം ഒരു കാപ്പുചീനോ മതി”

സുമേഷിന് ഒരു കാപ്പുചീനോയും അവൾക്ക് ഒരു ചോക്ലേറ്റ് കേക്കും അന്ന ഓർഡർ ചെയ്തു. വീണ്ടും അവർ സംസാരം തുടർന്ന്.

“പാർട്ടി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ?”

“അടിപൊളിയായിരുന്നു അന്നേ. പിന്നെ സൂപ്പർ ഫ്ലാറ്റ് മറൈൻ ഡ്രൈവിൽ തന്നെ ആണ്, ഏറ്റവും ടോപ് ഫ്ലോർ നല്ല അടിപൊളി വ്യൂ. നിൻ്റെ ശത്രു അർജ്ജുവിൻ്റെ അങ്കിളിൻ്റെ  ഫ്ലാറ്റ് ആണ്.”

അന്ന ആദ്യം ഒന്നും മിണ്ടിയില്ല

“എനിക്ക് ഇപ്പോൾ അവനുമായി ശത്രുത ഒന്നുമില്ല. “

“അയ്യോ അന്നേ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല പറഞ്ഞപ്പോൾ അറിയാതെ.”

“കുഴപ്പമില്ലെടാ. ആരൊക്കെയുണ്ടായിരുന്നെടാ പാർട്ടിക്ക്?

ഞങ്ങൾ രണ്ടു റൂം കാര് മാത്രം ഞാൻ, മാത്യു, ടോണി, രമേഷ്, ദീപു പിന്നെ അർജ്ജുവും രാഹുലും”

 

“ഡാ ഫോട്ടോസ് ഒക്കെയുണ്ടോ?”

സുമേഷ് രണ്ടാമത് ഒന്ന് ആലോചിക്കാതെ ഫോൺ അൺലോക്ക് ചെയ്ത് അന്നക്ക് കൊടുത്തു. അന്ന ഫോട്ടോസ് ഓരോന്നായി  കാണാൻ തുടങ്ങി.

“ഡാ അടിപൊളി പോഷ്‌ ഫ്ലാറ്റ് ആണെല്ലോ,”

“4  ബെഡ്‌റൂം ഉണ്ട് പിന്നെ ഫുൾ AC യാണ്. പോരാത്തതിന് ഹോം തീയേറ്ററും”

സുമേഷ് ഫ്ളാറ്റിൻ്റെ വർണ്ണന തുടർന്നു

ഓരോ ഫോട്ടോയിലും അന്ന അർജ്ജുവിനായി പരതി. എന്നാൽ അവൻ്റെയും രാഹുലിൻ്റെയും ഒറ്റ ഫോട്ടോസ് കണ്ടില്ല

“ഡാ ഇത്ര ഫോട്ടോസ്സ് ഉള്ളു? “

“ബാക്കി ഉള്ളവർ എടുത്ത  ഫോട്ടോസ്  TSM ജാങ്കോസ് എന്ന whatsapp ഗ്രൂപ്പിലുണ്ട്. “

Leave a Reply

Your email address will not be published. Required fields are marked *