എന്നാലും ഞാൻ അടങ്ങിയില്ല… കൈ പിടിച്ചു നിന്ന അവനെ മുക്ക് നോക്കി ഒരണ്ണം കൊടുത്തു… അവന്റ മുക്കിൽ നിന്നും ധാര ധാരയായി ബ്ലഡ് വരാൻ തുടങ്ങി… അടുത്ത് ഞാൻ നന്നായി അവന്റ നെഞ്ചിൽ ഒരു ചവിട്ടു കൊടുത്തു… അവൻ തെറിച്ചു ചെന്ന് ചുമരിൽ ഇടിച്ചു വീണു… അവന്റെ നിലവിളി അവിടെ നിറഞ്ഞു നിന്നു.. എന്നാലും ഞാൻ അടങ്ങിയില്ല.. അവനെ അടിക്കാനായി മുന്നോട്ടു പോകാൻ ഒരുങ്ങി.. ഉടനെ തന്നെ അച്ചു വന്നു എന്നെ കെട്ടിപിടിച്ചു…..
അവൾ നന്നായി കരഞ്ഞു തളർന്നു.. അവൾ എന്നെ മുറിക്കി പിടിച്ചു.. അവൾ എന്നെ അനങ്ങാൻ സമ്മതിച്ചില്ല… ഞാൻ ഒരു നിമിഷം ശാന്തനായി അവളെ നോക്കി…
“മതി ചേട്ട… ഇനി തല്ലണ്ട.. എനിക്കു പേടിയാകുന്നു.. മതി പോകാം വാ പ്ലീസ്…. അവൻ ഇനി തല്ലിയാൽ ചത്തു പോകും വാ പോകാം ”
അവൾ കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു എനിക്കു അവളുടെ കരച്ചിലിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല.. എന്റെ ദേഷ്യം അടങ്ങിയില്ല എങ്കിലും അവൾ പറയുന്നത് നിരസിക്കാൻ കഴിഞ്ഞില്ല… ഞാൻ അവനെ ഒന്നുകൂടി ദേഷ്യത്തിൽ നോക്കിയിട്ട് അവളെയും കൊണ്ട് നടന്നു.. അവന്റ അലർച്ച എല്ലാം കേട്ടു.. ക്ലാസിനു വെളിയിൽ കുട്ടികളും സ്റ്റാഫുകളും വന്നു നിന്നു അപ്പോൾ… ഞാൻ അവളെയും കൊണ്ട് എന്റെ ക്ലാസ്സിൽ പോയി. അവളെ കുറച്ചു നേരം അവിടെ ഇരുത്തി സമാധാനിപ്പിച്ചു…. ഞാനും കൂടെ ഇരുന്നു..
ഗോപിക വന്നപ്പോൾ ഞാൻ പുറത്തു പോയി വരാന്തയിൽ നിന്നു.. എന്റെ കൂടെ ക്ലാസിൽ ഉള്ള അക്ഷയ വന്നു നിന്നു അവൾ ഒന്നും സംസാരിച്ചില്ല. അവൾ എന്റെ ഒപ്പം പുറത്തു നിന്നു.. എന്റെ മനസ്സ് വല്ലാത്ത അവസ്ഥ ആയിരുന്നു.. അവനോടുള്ള ദേഷ്യം എനിക്കു അടങ്ങിയിരുന്നില്ല….. ഞാൻ പുറത്തോട്ട് നോക്കി അവിടെ നിന്നു.. അച്ചുവിനെ കുറച്ചു നേരം ഒറ്റയ്ക്ക് വിട്ടു ഗോയിപികയും അങ്ങോട്ട് വന്നു….. ഞാൻ അവരോടു ഒന്നും സംസാരിക്കാതെ അങ്ങോട്ട് നോക്കി നിന്നു
. . . .. . . .