എന്നിൽ നിന്നു എന്റെ കണ്ട്രോൾ നഷ്ടമാകുന്നത് ഞാൻ അറിഞ്ഞു. ഞാൻ അവളെയും കൊണ്ട് നേരെ അവന്റ ക്ലാസ്സിൽ ചെന്ന് കേറി.. അവിടെ കുറച്ചു പയ്യന്മാരും കുറച്ചു പെൺകുട്ടികളും മാത്രം ഉണ്ടായിരുന്നു.. അതിൽ ആരാണ് ആളെന്നു എനിക്കു അറിയില്ലായിരുന്നു..
ഞങ്ങളെ ക്ലാസ്സിൽ കണ്ടതും അവർ എല്ലാം നോക്കി… ജൂനിയർസ് സീനിയർസിന്റെ ക്ലാസ്സിൽ കയറിയ സംഭവം ആണ്…. അതിൽ ഒരുത്തൻ ഞങ്ങളുടെ മുന്നിൽ വന്നു..
“നിനക്കൊക്കെ എന്താടാ ഞങ്ങളുടെ ക്ലാസ്സിൽ കാര്യം… ഇറങ്ങേടാ പുറത്തു.. ”
അവൻ അതും പറഞ്ഞു ചൂടായി.. ദേഷ്യത്തിൽ നിൽക്കുന്ന എനിക്കു അത് കേട്ടപ്പോൾ പിന്നെയും ദേഷ്യം കൂടി… ഞാൻ അവനെ കാത്തുന്ന കണ്ണുകളും ആയി നോക്കി.. അവൻ എന്റെ മുഖം കണ്ടു ഒന്നു ചെറുതായി ഒന്നു പേടിച്ചു പിന്നോട്ട് പോയി.. ഞാൻ അവന്റെ കോളറിൽ പിടിച്ചു തൂക്കി…
“നീ ആണോടാ അരവിന്ദ്…. ആണോടാ ”
ഞാൻ അവനെ പിടിച്ചു അലറി… അവൻ ഒന്നു പേടിച്ചു പോയി.. അവൻ വല്ലാതെ ആയിട്ടുണ്ട്.. എന്റെ മട്ടും ഭാവവും എല്ലാം കണ്ടു ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം പേടിച്ചു.. അപ്പോൾ പുറകിലെ ചെയറിൽ നിന്നു ഒരുത്തൻ ഇറങ്ങി എന്റെ അടുത്ത് വന്നു… ഞാൻ മറ്റവനെ ആങ്ങോട്ട് മാറ്റി വിട്ടു
”ഞാൻ ആണെടാ അരവിന്ദ്… എന്താടാ.. നീ ഒക്കെ ക്ലാസ്സിൽ കയറി ഷോ കാണിക്കുന്നോ.. ”
അവൻ എന്നോട് ചോദിച്ചു..എനിക്കു നന്നായി ദേഷ്യം വന്നു.. എന്നാലും ഞാൻ ഇപ്പോൾ എന്തേലും ചെയ്താൽ അവൻ തീരും.. കാരണം എനിക്ക് അത്ര ദേഷ്യം ഉണ്ടായിരുന്നു…
“നീ ആണോടാ ഇവളുടെ ദേഹത്തു തൊട്ടത്…”
“അതെ.. ഞാൻ തന്നയ അതിനു നിനക്ക് എന്ത്.. വേണം.. എന്താ നിനക്ക് മാത്രമേ അവളെ തൊടാൻ പാടുള്ളു… ഞങ്ങക്ക് ഒന്നു തൊടാൻ പറ്റില്ലേ… വേണമെങ്കിൽ ഇനിയും തോടും…. കാണാനോ…”
അവൻ അതും പറഞ്ഞു എന്നെ നോക്കി എന്നിട്ട് എന്റെ അടുത്ത് നിൽക്കുന്ന അച്ചുവിനെ തൊടാൻ കൈ നീട്ടി.. എന്റെ എല്ലാ കണ്ട്രോളും നഷ്ടം ആയി… അവൻ കൈ നീട്ടിയത് മാത്രമേ അവനു ഓർമ്മയുള്ളു.. പെട്ടന്ന് ഞാൻ ആ കയ്യിൽ കയറി പിടിച്ചു… എന്നിട്ടു വലതു കൈ കൊണ്ട് അവന്റ കയ്യിൽ അഞ്ചാടിച്ചു…. എല്ലുപൊട്ടുന്ന സൗണ്ട് അവിടെ കേട്ടു.. കൂടാതെ അവന്റെ നിലവിളിയും.. കൂടി നിന്നവർ എല്ലാരും പേടിച്ചു… അച്ചു ആ സൗണ്ട് കേട്ടു ഞെട്ടി വിറച്ചു….. എല്ലാരും നിശബ്ധം.. അവന്റ കരച്ചിൽ മാത്രം അവിടെ കേൾക്കാം..