“അശ്വതി ഒന്നു നിന്നെ എനിക്കു സംസാരിക്കണം…”
“എനിക്കു ഒന്നും സംസാരിക്കേണ്ട….. വഴിയിൽ നിന്നു മാറു.. എനിക്കു പോകണം.”
ഞാൻ അതും പറഞ്ഞു പോകാൻ ഒരുങ്ങിയത് അവൻ എന്റെ കയ്യിൽ കയറി പിടിച്ചു.. ഞാൻ കൈവിടുവിക്കാൻ ശ്രെമിച്ചു എങ്കിലിം പറ്റിയില്ല.. അവൻ ഇറുക്കി പിടിച്ചു..
“കൈ വിടു എനിക്കു പോകണം ”
“എനിക്കു പറയാൻ ഉള്ളത് കേട്ടിട്ട് പോയാൽ മതി… ”
അവൻ എന്നെ നോക്കി പറഞ്ഞു… ഞാൻ ആകെ പേടിച്ചു വല്ലാതെ ആയി..
“അശ്വതി ഞാൻ ഒരുപാട് നാൾ ആയി നിന്റെ പുറകെ നടക്കുന്നു.. എനിക്കു നിന്നെ ഇഷ്ടം ആണ്… നീ എന്താ അത് മനസ്സിലാക്കാതെ ”
“എനിക്കു നിന്നെ ഇഷ്ടം അല്ല…. ഇഷ്ടം ആകുകയും ഇല്ല.. അനാവശ്യമായി ഒരു പെണ്ണിന്റ കയ്യിൽ പിടിക്കുന്ന നീ ആണു പോലും അല്ല.. ”
ഞാൻ അത് പറഞ്ഞു കൈ വിടുവിച്ചു… ഞാൻ അവനെ നോക്കി.. അവൻ എന്നെയും
“ഓ നമ്മൾ ഒക്കെ തൊട്ടാൽ കുറ്റം… നീ എന്താ നിന്റെ മറ്റവൻ വരുണിന് മാത്രമേ കിടന്നു കൊടുക്കു.. നമുക്ക് ഒന്നും തരില്ലേ ”
അവൻ വൃത്തികെട്ട നാക്കിൽ നിന്നു ചേട്ടനെയും എന്നെയും പറ്റി പറഞ്ഞപ്പോൾ എനിക്കു ദേഷ്യം വന്നു..
” അനാവശ്യം പറയരുത്….. ”
ഞാൻ അവന്റ നേരെ അടിക്കാൻ കൈ ഓങ്ങി.. അവൻ എന്റെ കയ്യിൽ പിടിച്ചു.. എന്നിട്ട് അവൻ എന്റെ മുഖത്തു അടിച്ചു… അടികൊണ്ട ഞാൻ നേരെ ചുമരിൽ പോയി ഇടിച്ചു.. ചുമരിൽ കൊണ്ട് എന്റെ ചുണ്ട് മുറിഞ്ഞു… ഞാൻ പിന്നെ അവിടന്ന് കരഞ്ഞു കൊണ്ട് ഓടി ക്ലാസ്സിൽ വന്നിരുന്നു
/////🔥////🔥///////////🔥///////////////🔥//////////
(ബാക്ക് ടു വരുൺ )
അച്ചു പറയുന്ന കേട്ടപ്പോൾ എനിക്കു എന്റെ നിയന്ത്രണം വിട്ടു. വല്ലാതെ ആയി.. അവളുടെ മുഖം നോക്കുമ്പോൾ സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു.. ഞാൻ അവളുടെ കയ്യും പിടിച്ചു പുറത്തോട്ടു പോയി.. കാര്യം മനസ്സിലായ അവൾ എന്റെ കൈ വിടുവിക്കാനും ഒക്കെ നോക്കി.. എന്നാൽ ഞാൻ അവളെ ഒന്നു നോക്കിയപ്പോൾ അവൾ പേടിച്ചു പോയി.. മിണ്ടാതെ എന്റെ കൂടെ തന്നെ വന്നു… ഞാൻ ദേഷ്യം കൊണ്ട് വല്ലാത്ത അവസ്ഥയിലും…