മാറ്റകല്യാണം 3 [MR WITCHER]

Posted by

“എന്താ.. ഗോപികേ… നീ എന്തിനാ ഇങ്ങനെ ഓടി പിടിച്ചു വരുന്നേ.. എന്തുപറ്റി ” . .അവൾ കിതാപ്പ് മാറി അവിടെ ഇരുന്ന വെള്ളം എടുത്തു കുടിച്ചു..

“ചേട്ടാ… അത്… അശ്വതി ക്ലാസ്സിൽ വന്നിരുന്നു കരയുന്നു.. ”

” എന്താ…”

ഞാൻ കേട്ടത് വിശ്വാസിക്കാൻ ആകാതെ ചോദിച്ചു.. അവൾ എന്തിനാ ഇപ്പോൾ കരയുന്നെ എന്ന് എനിക്കു തോന്നി….

“എടി അവൾ എന്തിനാ ഇപ്പോൾ ഇങ്ങനെ കിടന്നു കരയുന്നെ… നേരത്തെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ ”

“അറിയില്ല ചേട്ടാ… അവൾ വല്ലാതെ കരയുന്നു… ചേട്ടൻ ഒന്നു വാ.. ചേട്ടൻ വന്നാൽ അവൾ പറയും ”

ഞാൻ കേട്ട ഉടനെ ക്ലാസ്സിലോട്ടു ഓടി… നേരെ സ്റ്റെപ് ഒക്കെ ചാടി കയറി ഞാൻ ക്ലാസ്സ്‌ ലക്ഷ്യം ആക്കി പോയി.. പുറകെ ഗോപികയും ഉണ്ടായിരുന്നു.. ഞാൻ നേരെ ക്ലാസ്സിൽ കയറിയപ്പോൾ അവൾ അവൾ അവിടെ ചെയറിൽ ഇരുന്നു കരയുന്നു… ക്ലാസ്സിലെ എല്ലാരും അവളെ നോക്കി വല്ലാതെ നിൽക്കുന്നു….. ഞാൻ അവളുടെ അടുത്ത് ചെന്ന് അവളെ വിളിച്ചു…

“മോളെ അച്ചു ”

അവൾ ഒന്നു നോക്കി അവളുടെ മുഖം കണ്ടപ്പോൾ ഞാൻ ആകെ വല്ലാതെ ആയി… അവളുടെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കവിളിൽ വിരലിന്റെ പാടും ഉണ്ട്.. ഞാൻ ആകെ വല്ലാതെ ആയി… അവൾ ചേട്ടാ എന്ന് വിളിച്ചു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി… എനിക്കു എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല… ഞാൻ അവളെ ചേർത്ത് പിടിച്ചു ആശ്വാസിപ്പിച്ചു.. അവൾ എന്നെ പിടിച്ചു എങ്ങി എങ്ങി കരഞ്ഞു..

എന്നാൽ എനിക്കു അവളുടെ മുഖം കണ്ടപ്പോൾ ദേഷ്യം ആണ് വന്നത്…. എനിക്കു അവളുടെ മുഖം ഇങ്ങനെ ആകിയവനെ കിട്ടണം ആയിരുന്നു.. അവൾ കരച്ചിൽ തന്നെ തുടർന്നു.. എന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു… ഞാൻ അവളെ അടർത്തു മാറ്റി.. അവളോട് നടന്നത് എന്താന്ന് ചോദിച്ചു…….

////////////////////////🔥/////////🔥////////////////////////

(അച്ചുവിന്റെ ഭാഗത്തു നിന്നു )

ഞാൻ ചേട്ടൻ പറഞ്ഞതനുസരിച്ചു കാന്റീൻ വരാൻ അങ്ങോട്ട്‌ വരുക ആയിരുന്നു.. ടോയ്ലറ്റ് കഴിഞ്ഞതും രണ്ടു പയ്യൻ മാർ എന്റെ മുന്നിൽ കയറി നിന്നു.. എനിക്കു ആകെ പേടി ആയി….. ഞാൻ നോക്കിയപ്പോ അവർ എനിക്കു വഴിമാറഞ്ഞു നിന്നു.. അത് ആണേൽ ഒഴിഞ്ഞ ക്ലാസ്സ്‌ ആയിരുന്നു.. അവിടെ വേറെ ആരും തന്നെ ഇല്ലായിരുന്നു…. ആളെ കണ്ടപ്പോൾ എനിക്കു മനസ്സിലായി അരവിന്ദ്.. ഇവിടെ M.COM 2nd ഇയർ പഠിക്കുന്നവൻ ആണ്.. കുറേനാൾ ആയിട്ട് എന്റെ പുറകെ ആണ്..

Leave a Reply

Your email address will not be published. Required fields are marked *