എന്നായിരുന്നു അവൾ അയച്ച മെസ്സേജ്….. എനിക്കു അത് കണ്ടപ്പോൾ വലിയ സന്തോഷം ആയി……ഞാൻ പെട്ടന്ന് എണിറ്റു രാവിലത്തെ പരിപാടി ഒക്കെ കഴിഞ്ഞു.. താഴേക്കു പോയി.. ഇന്ന് വലിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ.. തഴപ്പോയി അമ്മമാർക്കും ഉമ്മയും കൊടുത്തു… മണിക്കുട്ടിയെയും പൊക്കി ഫുഡ് കഴിക്കാൻ ഇരുന്നു …
ഫുഡ് കഴിച്ചു പോകാൻ ഇറങ്ങി.. മണിക്കുട്ടിക്ക് ഇന്ന് ക്ലാസ്സ് ഇല്ലായിരുന്നു.. ഞാൻ അവളോട് ആദ്യമായി മറച്ചു വച്ച കാര്യം ആര്യ ആയിരുന്നു…. എന്നാൽ ഇന്ന് എല്ലാം സെറ്റ് ആയിട്ട് അവളോട് പറയണം എന്ന് ഞാൻ തീരുമാനിച്ചു… ഞാൻ ഇന്ന് കാർ ആണ് എടുത്തത്… നേരെ കോളേജിൽ പോയി… കാറിൽ നല്ല റൊമാന്റിക് പാട്ടൊക്കെ ഇട്ടാണ് ഞാൻ പോയത്.. ജീവിതത്തിലെ ആദ്യ പ്രണയം ഞാൻ നന്നായി എൻജോയ് ചെയ്തു..
ഞാൻ ആദ്യം ഒരു ജുവാലറിയിൽ കയറി ഒരു കല്ലുവച്ച സ്വർണ മോതിരം വാങ്ങി…. ഞാൻ അതിൽ നോക്കി നല്ല ഭംഗി… ഇന്ന് അവളെ ഇത് അണിയിച്ചു വേണം ജീവിതത്തിലോട്ടു സ്വാഗതം ചെയ്യാൻ എന്ന് ഞാൻ ഉറപ്പിച്ചു…. ഞാൻ അവിടന്ന് നേരെ കോളേജിൽ കാർ കൊണ്ട് കയറ്റി… കാർ പാർക്ക് ചെയ്തു നിന്നപ്പോൾ എന്നെ നോക്കി അച്ചു അവിടെ ഉണ്ടായിരുന്നു..
- ഞാൻ അവളെയും കൂട്ടി ക്ലാസ് ലക്ഷ്യം ആക്കി നടന്നു.. അവൾ എന്റെ കയ്യിൽ തൂങ്ങി വന്നു… ഞാൻ നേരെ ക്ലാസ്സിൽ പോയി… അവൾ അവളുടെ സീറ്റിൽ പോയി ഇരുന്നു.. എനിക്കു ക്ലാസ്സിൽ ഇരിക്കാൻ തോന്നിയില്ല എത്രയും പെട്ടന്ന് ഉച്ച ആയാൽ മതിയായിരുന്നു എന്നാണ് ചിന്ത.. അങ്ങനെ അന്നത്തെ ക്ലാസ്സ് തുടങ്ങി..
ആര്യ ആയിരുന്നു ആദ്യം.. അവൾ ക്ലാസ്സിൽ വന്നു.. എന്റെ പോന്നു മോനെ ദേവതകൾ തോൽക്കുന്ന സൗന്ദര്യം… ഞാൻ കണ്ണ് മിഴിച്ചു പോയി.. ഒരു നീല കളർ സാരി ഉടത്തു.. കണ്ണുകൾ എല്ലാം നന്നായി എഴുതി.. നെറ്റിയിൽ ഒരു കൊച്ചു പൊട്ടും.. അതിനു മുകളിൽ ഒരു ചന്ദന കുറിയും.. കാതിൽ ഒരു ജിമിക്കിയും… മുടിയിൽ മുല്ലപ്പൂവും ചൂടി അവൾ വന്നു.. ദൈവമെ കണ്ണെടുക്കാൻ തോന്നിയില്ല… ഞാൻ അവളെ തന്നെ നോക്കിയിരുന്നു.. എന്താണ് ഇത് ഞാൻ സ്വർഗത്തിൽ ആണോ എന്ന് ചിന്തിച്ചു..