——————————⚡️🔥—————————-
നാളെ ആണ് കല്യാണം.. പരുപാടി എല്ലാം ഒതുക്കി ഞാൻ 10 മണി ആയപ്പോൾ ഉറങ്ങാൻ കിടന്നു.. കൂടെ എന്റെ നെഞ്ചിൽ തലവച്ചു മണിക്കുട്ടിയും ഉണ്ട്.. അവൾ എന്നെ പുണർന്നു കിടക്കുക ആയിരുന്നു.. കല്യാണം പ്രമാണിച്ചു അവൾ കുറച്ചു കൂടു സുന്ദരി ആയിട്ടുണ്ട്.. ബ്യൂട്ടി പാർലറിൽ ഒക്കെ പോയി എന്തൊക്കയോ ചെയ്തു സൗന്ദര്യം കൂടി… അവൾ എന്റെ മണിക്കുട്ടി ഒരു ദേവാദ തന്നെ….
അവൾ എന്തൊക്കയോ ആലോചിച്ചു കട്ടിലിൽ കിടക്കുക ആണ്.. ഞാൻ അവളെ തലോടി കൊണ്ടിരുന്നു..
” ഉറങ്ങുന്നില്ലേ പെണ്ണെ….. നാളെ നേരത്തെ എണീക്കാൻ ഉള്ളതല്ലേ ”
ഞാൻ അവളോട് ചോദിച്ചു.. അവൾ എന്റെ മുഖത്തു നോക്കി…. പിന്നെയും കിടന്നു..
“കുട്ടേട്ടാ……. കുട്ടേട്ടന് വിഷമം ഇല്ലേ ”
“എന്തിനാ മോളു വിഷമം സന്തോഷിക്കുക അല്ലേ വേണ്ടത്.. എന്റെ മണിക്കുട്ടിയുടെ കല്യാണം അല്ലേ നാളെ ”
“അപ്പോൾ…. എന്നെ പിരിയുന്നതിൽ ചേട്ടന് വിഷമം ഒന്നും ഇല്ലേ..”
അവൾ നനഞ്ഞ കണ്ണുമായി എന്നെ നോക്കി… ഞാൻ അവളെ കെട്ടിപിടിച്ചു
“അയ്യേ എന്തിനാ കരയുന്നെ… നമ്മൾ അതിനു പിരിയുന്നില്ലല്ലോ… നമ്മൾ ഒരുമിച്ചല്ലേ.. എപ്പോഴും മണിക്കുട്ടി എന്റെ കൂടെ അല്ലേ…. നമ്മൾ ഒരുമിച്ചാലേ….”
” എനിക്കു എപ്പോഴും ചേട്ടന്റ ഒപ്പം മതി.. എനിക്കു ചേട്ടൻ ആണ് വലുത്.. ”
അവൾ അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു.. ഞാനും അവളെ കെട്ടിപിടിച്ചു…
ഞങ്ങൾ അങ്ങനെ തന്നെ കിടന്നു ഉറങ്ങി…
—————————————-🥰🥰❤️❤️😊😊
രാവിലെ നേരത്തെ തന്നെ എണിറ്റു.. വീട്ടിൽ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഒറ്റപ്പാച്ചിൽ ആയിരുന്നു…. എല്ലാവരും ഓരോ തിരക്കുകളിൽ ആയിരുന്നു…. പതിയെ ഞാനും കുളി ഒക്കെ കഴിഞ്ഞു.. അനൂപും ഒന്നു രണ്ടു കസിൻസ്സും കൂടി എന്നെ ഒരുക്കി സുന്ദരൻ ആക്കി.. അല്ലേലും സുന്ദരൻ ആണ്.. .. പിന്നെ ബ്യൂട്ടി പാർലറിൽ പോയി എന്തൊക്കെ ചെയ്തു രണ്ടു ദിവസ്സം മുൻപ്… അത് കൊണ്ട് കുറച്ചു കൂടി ഗ്ലാമർ കൂടി…
11 നും 12നും ഇടയിൽ ആണ് മുഹൂർത്തം.. മണിക്കുട്ടി 8 മണിക്ക് തന്നെ ഓഡിറ്റോറിയത്തിൽ പോയിരുന്നു. അവിടെ നിന്നും ഒരുങ്ങി മണ്ഡപത്തിൽ കയറും.. അവർക്കു ഒരുങ്ങാൻ സമയം വേണം ആല്ലോ…..