ഞാൻ പറഞ്ഞ കേട്ടപ്പോൾ അയാൾക്കു ദേഷ്യം വന്നു…
“വരുൺ മൈൻഡ് യുവർ വേർഡ്‌സ് ”
“നിർത്തേടോ ഞാൻ പറഞ്ഞു കഴിയട്ടെ.. താൻ നടന്ന കാര്യം എന്താന്ന് എന്ന് അന്നെഷിച്ചോ.. അല്ലാതെ വല്ല അലവലാതികളും പറയുന്ന കേട്ടു കുടന്നു ഉണ്ടാക്കാതെ ”
ഞാൻ ആര്യയെ നോക്കി ആണു അത്രയും പറഞ്ഞത്.. അത് അവൾക്ക് മനസ്സിലായി..
“പിന്നെ താൻ എന്നെ ഡിസ്സ്മിസ്സ് ചെയ്യും എന്ന് പറയുന്നത്.. അത് വെറും സ്വപ്നം മാത്രം ആണു തന്റെ.. തനിക്കു അത് കഴിയില്ല….. ഞാൻ വിചാരിച്ചാൽ തന്നെ നാളെ തന്നെ തന്റെ ജോലി ഇല്ലാതാകും.. കാണണോ.. തനിക്കു V.K ഗ്രൂപ്പിനെ കുറിച്ച് അറിയില്ല ”
ഞാൻ പറയുന്ന കേട്ടു അയാൾ ഒന്നു വല്ലാതെ ആയി.. ഞാൻ അങ്ങനെ പ്രതികരിക്കും എന്ന് അങ്ങേര് കരുതിയില്ല… അയാൾ എന്റെ മുഖത്തു തന്നെ നോക്കി… ഞാൻ പിന്നെയും തുടർന്നു…
“പിന്നെ പോലീസ് കേസ് അത് കൊടുത്താലും എനിക്കു ഒന്നും സംഭവിക്കില്ല… കേസ് കൊടുത്താൽ ഇവളുടെ അനിയൻ എന്ന് പറയുന്ന ആ നാറി തന്നെ അകത്താകും.. അല്ലേൽ ഞാൻ അകത്താക്കും… ”
ഞാൻ പറയുന്ന കേട്ടു രണ്ടുപേരും ഒന്നു ഞെട്ടി.. അവർ എന്നെ തന്നെ നോക്കി.. ഞാൻ അപ്പോൾ നേരെ നടന്നു പുറത്തു നിന്ന അച്ചുവിനെ വിളിച്ചു അകത്തു കയറ്റി… അപ്പോഴാണ് ആര്യ അവളെ കാണുന്നത്.. അവളുടെ മുഖം കണ്ടു ആര്യയുടെ മുഖത്തു സംശയങ്ങൾ മിന്നി മറഞ്ഞു….. പ്രിൻസിപ്പളും ഇപ്പോഴാണ് എല്ലാം കാണുന്നത്..
“താൻ ഇവളുടെ മുഖത്തു നോക്ക്… ഇവൾക്ക് വേണ്ടി ആണു ഞാൻ അവനെ അടിച്ചത്.. ഇനിയും ആരെ വേണോ ഞാൻ അടിക്കും.. ഇവൾ ഒരു കംപ്ലയിന്റ് കൊടുത്താൽ തീരും എല്ലാം.. കേട്ടൊടോ ”
ഞാൻ അയാളെ നോക്കി ദേഷ്യപ്പെട്ടു… അയാൾ ഒന്നും മിണ്ടാൻ കഴിയാതെ ഇരുന്നു.. ആര്യയുടെ മുഖത്തു നോക്കിയപ്പോൾ അവളുടെ മുഖം സംശയങ്ങൾ കൊണ്ട് നിറഞ്ഞു… ഞാൻ അച്ചുവിനെ കൂട്ടി അവിടന്ന് ഇറങ്ങാൻ ഒരുങ്ങി.. നടന്നു വാതിലിൽ എത്തിയ ഞാൻ പിന്നെയും തിരിച്ചു വന്നു….