അവൾ അമ്മയുടെ മുഖത്ത് നോക്കാതെ ഉള്ളിലേക്ക് നോക്കി പറഞ്ഞു … എന്നാൽ അപ്പോഴും അവൾ വന്നില്ല. അമ്മു കുറച്ചു നേരം കൂടെ അവളെ നോക്കി നിന്നിട് മുകളിലേക്ക് കയറി.
അപ്പോഴേക്കും അർജുൻ ഷോപ്പിങ് ന്റെ ഐറ്റംസ് എല്ലാം എടുത്ത് റൂമിൽ വച്ചിരുന്നു . ക്ഷീണം കൊണ്ട് അവൻ കട്ടിലിൽ ഇരിക്കുകയാണ്
അവൾ റൂമിലേക്ക് വന്നപ്പോൾ തന്നെ അവൻ എണീറ്റ് നിന്നു.
“എന്ന അച്ചുവേട്ട???”
“ഹേയ് … എന്തേ???”
“അല്ല എന്നെ കണ്ടപ്പോ എന്തിനാ എണീറ്റ് ഇങ്ങനെ ഒക്കെ നിൽകുന്നേ??”
“അത്…ഹേയ് അങ്ങനെ ഒന്നും ഇല്ലാലോ അമ്മു”
അവൻ പതറി
“ദേ… ചുമ്മ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ എനിക്ക് കണ്ണു കാണാൻ പറ്റും ”
“അമ്മു… അത്”
അവൾ അവന്റെ അടുത്തേക്ക് നടന്നു അവന്റെ നെഞ്ചിനോട് ചേർന്നു നിന്നു.
” അച്ചുവേട്ട…”
പതിഞ്ഞ സ്വരത്തിൽ അവൾ വിളിച്ചു
“ഉം…”
“അച്ചുവേട്ട…”
“എന്നടി?”
“ഞാൻ ആരാ മനുഷ്യ തന്റെ??”
അവന്റെ കണ്ണിലേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചു
“നീ…. അത്…. അത്”
” കണ്ട കണ്ട”
“എന്ന”
” ഞാൻ അച്ചുവേട്ടന്റെ ഭാര്യ ന്ന് പറയാൻ എന്തിനാ മടി ??”
” ഞാൻ പറയാൻ പോയത് അല്ലെ നീ ഇടക്ക് കേറിയിട്ടാ ”
“ഓഹോ… ആയിക്കോട്ടെ… എന്ന ഭർത്താവിവിടെ തന്നെ ഇരിക്കണേ ”
അവൾ അതും പറഞ്ഞു പോയി റൂമിന്റെ കതക് അടച്ചു …
അവൻ അവൾ എന്താ ചെയ്യുന്നേ ന്ന് നോക്കി കൊണ്ട് ഇരിക്കുവാണ് .
“ഹോ എന്ന ചൂടാല്ലേ….നമുക്ക് ഇവിടെ ഒരു എസി പിടിപ്പിക്കണം ”
അവൾ അതും പറഞ്ഞു ഡ്രസ് മാറാൻ തുടങ്ങി.
“അമ്മു… നീ … നീ ഡ്രസ് മാറിയിട്ട് വാ ഞാൻ വെളിയിൽ കാണും… “