നിബി: ( ചിരിച്ചുകൊണ്ട്)” എല്ലാ കാര്യങ്ങളും പറയുന്ന നീ എന്നോട് ഇവന്റെ കാര്യം പറഞ്ഞില്ലല്ലോ, അതോണ്ടാ ഞാനും ഒന്നും മിണ്ടാതെ ഇരുന്നേ ഇതേ പറ്റി ”
അഞ്ചു: ” അത് പിന്നെ ഞാൻ ആകെ കൺഫ്യൂഷനിൽ ആയിപ്പോയി, നീ ഇതുകൂടി അറിഞ്ഞാൽ എങ്ങനെ എടുക്കുമെന്ന് ”
നിബി: ” കോപ്പ്, ആ പൊട്ടൻ റാഫിയുടെ കഥ വരെ എന്നോട് പറഞ്ഞിട്ട് ഇവന്റെ കാര്യം പറയാൻ പേടിയോ”
ജെയിസൺ കേൾക്കെ റാഫിയുടെ കഥ പറഞ്ഞപ്പോൾ അഞ്ജുവിനൊരു ഞെട്ടൽ ഉണ്ടായി, അവൾ പതുക്കെ ജെയിസൺ നോക്കി, അവൻ ചിരിച്ചുകൊണ്ട് തങ്ങളുടെ സംസാരം ആസ്വദിച്ചിരിക്കുന്നത് കണ്ടതും അവൾക്ക് ഒരു ആശ്വാസം വീണു
നിബി: ” ഡീ പൊട്ടി പേടിക്കണ്ട, അവനു എല്ലാം അറിയുന്നത് ആണ്, ഞാൻ പറഞ്ഞിട്ടല്ലേ അവൻ നിനക്ക് അന്ന് മെസ്സേജ് അയച്ചത്, റാഫിയുടെ തേപ്പിൽ വിഷമിച്ചിരിക്കുന്നതുകൊണ്ട് ചിലപ്പോൾ അവനു കിട്ടും എന്ന് ഞാനാ അവനോട് പറഞ്ഞത്”
അഞ്ജു: ” അപ്പോൾ നിങ്ങൾ തമ്മിൽ ”
ജെയിസൺ: ” ഞങ്ങൾ തമ്മിൽ ഇങ്ങനെ ട്രിപ്പൊക്കെ തുടങ്ങിയിട്ട് 3 കൊല്ലം കഴിഞ്ഞു മോളെ, ഇവളല്ലേ എന്നെ അന്ന് നമ്മുടെ കോളേജ് ഗ്രൂപ്പിൽ ആഡ് ചെയ്തത്”
അഞ്ജു അവനെ അടിച്ചുകൊണ്ട് പറഞ്ഞു ” രണ്ടും എന്നെ പട്ടിക്കുവായിരുന്നു അല്ലെ, ഡീ നിബി ഞാൻ എന്റെ എല്ലാ കാര്യവും പറഞ്ഞിട്ടും നീ ഈ മ്മൂന്നാല് വര്ഷം കൊണ്ട് നടക്കുന്ന കാര്യം ഒന്നും എന്നോട് പറഞ്ഞില്ലല്ലോ ”
നിബി: “എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്നല്ലേ ശ്രീനിവാസൻ പണ്ട് പറഞ്ഞത്, ഇപ്പോള സമയം ആയെ, അത് പോട്ടെ ഹരി ഹാപ്പി ആയോ ഇത്രേം ഒക്കെ ആയതിൽ”
ജെയിസൺ: ” ഹരിയോ , അതിവളുടെ ഹസ്ബൻഡ് അല്ലെ ”
അഞ്ജു വിളറിയ മുഖത്തോടെ നിബിയെ നോക്കി, പിന്നെ ജെയിസൺ നെയും, എന്നിട്ട് നിബിയെ മുഖം കൊണ്ട് ആംഗ്യത്തിലൂടെ എന്തൊക്കെയോ ദേഷ്യം കാണിച്ചു