[അഹ് …. ചാമ്പിക്കോ ]
” മോളെ കുഞ്ചു… ചേച്ചിക്ക്… ചേ…”
” വേണ്ട വേണ്ട… ഉരുളണ്ട… ഫോൺ ഏട്ടന്റെ കൈയിൽ കൊടുക്കന്റെ പൊന്നാര ഏട്ടത്തി ”
ഒരു ചിരിയോടെ അത് പറഞ്ഞവൾ നിർത്തുമ്പോൾ. ഗൗരി ആചാര്യത്തോടെ എന്നെ നോക്കി.. ഞാൻ പുരികം ഉയർത്തി എന്താണ് എന്ന് ചോദിച്ചു
” അവൾ…. അവളെന്നെ… ”
ഇത്രേം പറഞ്ഞു പെട്ടെന്ന് ഫോൺ വീണ്ടും ചെവിയിൽ വെച്ചു
” നീ…. നീപ്പോ എന്താ.. എന്താന്നെ വിളിച്ചേ… ”
അവളുടെ കണ്ണുകൾ വിടർന്നതായി എനിക്ക് തോന്നി കണ്ണുകളിൽ ഒരു തിളക്കം
” പിന്നെ എന്റെ ഏട്ടൻ കെട്ടാൻ പോകുന്ന പെണ്ണ് എന്റെ ഏട്ടത്തി അല്ലെ എന്റെ പുന്നാര ഏട്ടത്തി….. ”
അവൾ അത് പറഞ്ഞപ്പോ ആ കണ്ണുകളിൽ ഒരു നേരിയ നനവ്
” ആ… മതി… ഇനി എന്റെ മണ്ടൻ ഏട്ടന്റെ കൈയിൽ കൊടുക്ക്.. ”
ഒരു ചിരിയോടെ എനിക്ക് നേരെ അവൾ ഫോൺ നീട്ടി
” മണ്ടൻ നിന്റെ അച്ഛൻ… “.
ഫോൺ കിട്ടിയതേ ഒറ്റ ചാട്ടം.. അയ്യോ ഇവളുടെ തന്ത എന്റേം തന്തയാണല്ലോ ഈശ്വര..
അപൊത്തന്നെ കിട്ടി ഒരടിയും കണ്ണുരുട്ടലും
” എടാ മണ്ടൻ ഏട്ടാ എന്റെ അച്ഛൻ ഏട്ടന്റെ ആരാ ചിറ്റപ്പനോ… ”
അതും പറഞ്ഞു രണ്ടും കൂടെ ഒറ്റ ചിരി.. പെണ്ണ് ലൗഡ് സ്പീക്കർ ഇട്ടാണ് എനിക്ക് ഫോൺ തന്നത്
” നീ കാര്യം പറ…. കുട്ടിപിശാച്ചേ… ”
” അല്ല ചേച്ചി ചേട്ടന്റെ അടുത്താണെന്നു അമ്മ ഇപ്പോളാ പറഞ്ഞെ അതാ ഒന്ന് വിളിച്ചുനോക്കം എന്ന് കരുതിയെ…. പിന്നെ എന്തായി മറ്റേ കാര്യം പുളിക്കാരത്തി ഓക്കേ അടിച്ചോ… ”
തെല്ലൊരു ആശങ്കയോടെയാണ് അവൾ അത് ചോദിച്ചേ.. ഇവിടെ എല്ലാം നമ്മള് ഒക്കെ ആക്കില്ലേ…