നീ കിടന്നോ നാളെ കാണം എന്ന് പറഞ്ഞു അവൾ റൂമിൽ നിന്ന് ഇറങ്ങി.
ഒരുപാട് രക്തം പോയതിന്റെ അലാസ്യത്തിൽ ആയിരുന്ന ഞാൻ പെട്ടന്ന് തന്നെ ഉറക്കത്തിലേക് വാഴുതി വീണു.
പിന്നീട് എപ്പോയോ ആരോ വന്നു തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എണീക്കുന്നത്. കണ്ണ് തിരുമ്മി എണീറ്റപ്പോൾ സോന ചേച്ചി മുന്നിൽ ഉണ്ട്. ആർ യൂ ഓക്കേ….?
യെസ് ഐആം ഓക്കേ.
നിന്നെ രമ്മ്യ വിളിക്കുന്നുണ്ട്.അവൾകു നിന്നെ കാണണം എന്ന്. ഞാൻ അവരുടെ കൂടെ പോയി. ഐ സി യൂ വിൽ നിന്നും റൂമിലേക്കു മാറ്റിയിരുന്നു.
റൂമിൽ എത്തിയതും രമ്മ്യ എന്നെ അടുത്തേക് വിളിച്ചു. എന്താ നിന്റെ പേര്…? ഐഷാ. നീനക് എങ്ങനെ തോന്നി എന്നെ സഹായിക്കാൻ. ഞങ്ങൾ നിന്നൊട് ചെയ്തത് എല്ലാം. അവർ പറഞ്ഞു തീരും മുൻപ് ഞാൻ അവരുടെ വായ പൊത്തി. പാസ്റ്റ് ഈസ് പാസ്സ്….. അത് വിട്ടു കള.
എന്നാലും… സോനായണ് അത് പറഞ്ഞത്.
ഒരു എന്നാലും ഇല്ല. നാളെ എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ആരെങ്കിലും സഹായിക്കണമെങ്കിൽ ഞാൻ ആരെ എങ്കിലും സഹായിക്കണ്ടേ.
എനിക്ക് നിങ്ങളെ വലിയ ഇഷ്ടം ആയി. ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് എന്നേം കൂട്ടുമോ നിങ്ങളുടെ കൂട്ടത്തിൽ.
ഒരു ചെറു പുഞ്ചിരിയോടെ രമ്മ്യ എന്നെ ചേർത്ത് പിടിച്ചു. നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു. ഇനി നീ ഒറ്റക്കല്ല. ഞങ്ങൾ ഉണ്ട് കൂടെ.
അപ്പോഴേക്കും ഷഹാന റൂമിലേക്കു വന്നു. അവളുടെ കയ്യിൽ കുറച്ചു അപർണങ്ങൾ എല്ലാം ഉണ്ട്. സോന യും അവളുടെ കയ്യിലെ ഒരു വള ഊരി കൊടുത്തു. ബില്ല് അടക്കാൻ ആണ്. മിഴിച് നിൽകുന്ന എന്നെ കണ്ടിട്ടെന്നവണ്ണം പറഞ്ഞു. അവരുടെ കൂട്ടുകെട്ടിന്റെ തീവ്രത കണ്ടു എന്റെ കണ്ണ് നിറഞ്ഞു.
ഞാൻ രമ്യാ ചേച്ചിയോട് പറഞ്ഞു.
“യു ആർ ലക്കി, യു ഹാവ് ത ബെസ്റ്റ് ഫ്രണ്ട്സ് ”
ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു ഞാൻ പുറത്തിറങ്ങി. ബില്ലിംഗ് സെക്ഷനിൽ പോയി ബില്ലടച്ചു. ബാക്കി മരുന്നുകളും മറ്റും മേടിച്ചു ഡിസ്ചാർജ് ഷീറ്റും വാങ്ങി റൂമിലേക്കു പോയി.