ഞാനും രാഹുലും അന്നയുടെ സീറ്റ് ഇരിക്കുന്ന നിര കിടന്നതും പെട്ടന്ന അവൾ ബാക്കിലേക്കെ തിരിഞ്ഞു പോലും നോക്കാതെ നിന്ന നില്പിൽ പിന്നോട്ട് നീങ്ങി. ഞങ്ങൾക്ക് പിന്നിൽ വന്ന ദീപുവിൻ്റെ ദേഹത്തേക്ക് ആണ് അവൾ ചെന്ന് കയറിയത്, കൂട്ടി ഇടിച്ചതും അതേ സ്പീഡിൽ അവൾ തിരിഞ്ഞു കൈ വീശി ദീപുവിൻ്റെ മുഖത്തടിച്ചുകൊണ്ട് ആക്രോശിച്ചു. ” ചന്തിക്ക് കയറി പിടിക്കുന്നോടാ പട്ടി ”
അവളുടെ ആക്രോശം കേട്ട് എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. ക്ലാസ്സ് മൊത്തം നിശബ്ദമായി. മുഖത്തു അടി കിട്ടിയ ദീപു തരിച്ചു നിൽക്കുകയാണ്. പക്ഷേ അവൻ്റെ കൂടെ ഉണ്ടായിരുന്ന രമേഷ് പെട്ടന്ന് തന്നെ പ്രതീകരിച്ചു. “തിരിഞ്ഞു നോക്കാതെ ഇങ്ങോട്ട് കയറി വന്നിട്ട് ആണുങ്ങളുടെ മുഖത്തടിക്കുന്നോ കൂത്തച്ചി മോളെ” ഇത് പറഞ്ഞു കൊണ്ട് രമേഷ് അവളുടെ മുഖം ലക്ഷ്യമാക്കി കൈ വീശി.
പക്ഷേ അടി വീണില്ല. അവൾ ഭംഗിയായി ഇടത്തെ കൈ കൊണ്ട് ബ്ലോക്ക് ചെയ്തു എന്ന് മാത്രമല്ല വലതു കൈ കൊണ്ട് രമേഷിനെ പിന്നോട്ട് ശക്തമായി തള്ളി.
കൂടുതൽ കോപത്തിലായ രമേഷ് അന്നയെ ചവിട്ടാൻ തുടങ്ങിയപ്പോളേക്കും ദീപു തന്നെ രമേഷിനെ വട്ടം പിടിച്ചു ചെവിയിൽ എന്തോ പറഞ്ഞു. അതോടെ രമേഷ് അടങ്ങി.
പിന്നെ ഇരുകൂട്ടരും തർക്കമായി അന്ന ഇങ്ങോട്ട് വന്ന് കയറിതാണ് എന്ന് ദീപു ഉറപ്പിച്ചു പറഞ്ഞു. പക്ഷെ അന്നയും അവളുടെ കൂട്ടുകാരികളും വിട്ടുകൊടുക്കാൻ റെഡി അല്ല. ഞാനും രാഹുലുമാണെങ്കിൽ സംഭവം ശരിക്കു കണ്ടിട്ടില്ല. മിന്നായം പോലെ അന്ന പിന്നിലോട്ട് വന്നതായി എനിക്ക് തോന്നി. പക്ഷേ ശരിക്കും കാണാതെ എങ്ങനെ ഇടപെടും. പിന്നെ ഞാൻ ഇടപെട്ടാൽ സംഭവം കൂടുതൽ വഷളാവാൻ ചാൻസ് ഉണ്ട് രാഹുലിൻ്റെ അവസ്ഥയും അത് തന്നെ. റൂം മേറ്റ്സിനു വേണ്ടി അവന് ഇടപെടണം എന്നുണ്ട് പക്ഷേ കാണാത്ത സംഭവത്തിൽ എന്തു പറയും?
പക്ഷേ പെട്ടന്ന് പിന്നിൽ നിന്ന് മാത്യു മുന്നോട്ട് വന്ന് ശാന്തമായി പറഞ്ഞു. “ഞാൻ വ്യക്തമായി കണ്ടതാണ്, അന്നയാണ് ചിരിച്ചു കൊണ്ട് പിന്നെലേക്ക് നീങ്ങിയതും ദീപുവുമായി കൂട്ടി മുട്ടിയതും”
പിന്നെ അവൾ ഒന്നും മിണ്ടിയില്ല എന്നെ ഒന്ന് ദേഷ്യത്തിൽ നോക്കി. എന്നിട്ടു പെട്ടന്ന് തന്നെ ദീപുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു “I am sorry Deepu താൻ പെട്ടന്ന് എന്നെ തെറ്റായ രീതിയിൽ സ്പർശിച്ചെന്നു കരുതി. I am extremely sorry Deepu”