ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Posted by

തിങ്കളഴ്ച്ച രാവിലെ ആദ്യ പീരീഡ് കഴിഞ്ഞതും ബീന മിസ്സ് എന്നോടും രാഹുലിനോടും അവരെ ഒന്ന് വന്നു കാണാൻ ആവശ്യപ്പെട്ടു. ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയപ്പോൾ മിസ്സ് പുറത്തു തന്നെ ഞങ്ങൾക്കായി വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു. cctv കവറേജ് ഇല്ലാത്ത ഭാഗത്താണ് അവർ നിന്നിരുന്നത്. “നിങ്ങളെ രണ്ടാളുടെയും ഇൻ്റെർണൽ മാർക്ക് സ്ട്രിക്ട ആയിട്ടു പിടിക്കാൻ ഡയറക്ടർ മാം സ്റ്റാഫ്ഫിൻ്റെ അടുത്ത നിർദേശിച്ചിട്ടുണ്ട് അത് കൊണ്ട് നിങ്ങൾ നല്ല പോലെ ശ്രദ്ധിക്കണം” അത് പറഞ്ഞിട്ട് അവര് വേഗം തന്നെ നടന്നു പോയി.

രാഹുലും ഞാനും തിരിച്ചു ക്ലാസ്സിൽ കയറിയപ്പോൾ അവിടെ അതിനേക്കാൾ വലിയ സീൻ ആണ്. ക്ലാസ്സിൽ അകെ നിശബ്ദത. തിരുവല്ലക്കാരൻ ഫിലിപ്പ് അച്ചായൻ അന്നയുടെ മുന്നിൽ മുട്ടിൽ നിന്ന് ചുവന്ന റോസാ പൂക്കളുടെ ഒരു ബൊക്കെ കൊടുത്തു പ്രൊപ്പോസ് ചെയുന്നു. എല്ലാവരും അത് കണ്ട് ഞെട്ടി നിൽക്കുന്നു. ഫിലിപ്പിൻ്റെ കാര്യം തീരുമാനം ആകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ആ സീൻ കണ്ട് ഞാൻ അറിയാതെ ചിരിച്ചു പോയി, കൂടെ രാഹുലും ചിരിച്ചു. പൊട്ടി ചിരി ഒന്നുമല്ലായിരുന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്ക് ആയി. അന്ന എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. എന്നിട്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അവൾ ഫിലിപ്പിനെ നോക്കി പറഞ്ഞു “സോറി ഫിലിപ്പ്, ഞാൻ ആൾറെഡി എൻഗേജ്‌ഡ്‌ ആണ് ” അതിൽ അവൾ ശരിക്കും സ്കോർ ചെയ്തു.

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ക്ലാസ് നിരാശയിൽ ആഴ്ന്നു. ഫിലിപ്പ് ഒരു വളിച്ച ചിരിയും പാസ്സാക്കിയിട്ടു അവൻ്റെ ഇരുപ്പിടത്തിലേക്ക് തിരിച്ചു പോയി. അവൻ പോയതും അവൾ എന്നെ വീണ്ടും കലിപ്പിച്ചു നോക്കി. ഞാനും രാഹുലും മൈൻഡ് ചെയ്യാതെ ഞങ്ങളുടെ സീറ്റിലേക്ക് പോയി. പിന്നെ പതിവ് പോലെ ക്ലാസും ഇടക്കിടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കലിപ്പിക്കൽ തുടർന്ന്. ദിവസവും ഇത് തന്നെ.

പക്ഷേ വെള്ളിയാഴ്ച്ച അന്ന എനിക്കിട്ടു തിരിച്ചു പണി തന്നു. പക്ഷേ പണി കിട്ടിയത് രാഹുലിൻ്റെ റൂം മേറ്റ് ദീപുവിനാണ്. ഉച്ചക്ക് ലഞ്ച് ബ്രേക്കിനായി ബെൽ അടിച്ചതും ഞാനും രാഹുലും രാഹുലിൻ്റെ റൂം മേറ്റ്സ് ദീപുവും രമേഷും പതിവ് പോലെ ഏറ്റവും പിൻ നിരയിൽ നിന്ന് നടുക്കുള്ള വഴിയിലൂടെ മുന്നെലേക്ക് നീങ്ങി. അന്ന് പതിവ് സീറ്റിൽ നിന്ന് മാറി നടുക്കുള്ള ഇടനാഴിയോട് ചേർന്നുള്ള ഒരു കസേരയിൽ ആണ് അന്ന ഇരുന്നത്. ബെൽ അടിച്ചതും അവൾ തിരിഞ്ഞു നിന്ന് കൂട്ടുകാരി അമൃതയുടെ അടുത്ത് എന്തൊസംസാരിച്ചു തുടങ്ങി. ഭാഗ്യം തിരു മോന്ത കാണേണ്ടെല്ലോ. ഞാൻ മനസ്സിൽ കരുതി.

Leave a Reply

Your email address will not be published. Required fields are marked *