”അപ്പോൾ നിനക്കും കിട്ടികാണും അല്ലേ?
“ആ എനിക്കും കിട്ടി ട്രീറ്റ്”
അത് കേട്ട് ഞാനും രാഹുലും പൊട്ടി ചിരിച്ചു
“നിങ്ങൾ എന്തിനാ ചിരിക്കുന്ന നല്ല അടിപൊളി ട്രീറ്റ് ആയിരുന്നു”
“ഡാ സുമേഷേ നീ എന്നാണ് ലവളുടെ കൂട്ടുകാരി ആയത്” പിന്നെ കൂടുതൽ ഒന്നും അവൻ പറയാൻ നിൽക്കാതെ അവൻ ഫോൺ കട്ടാക്കി.
രാത്രി ഭക്ഷണം കഴിഞ്ഞു കുറെ നേരം മണി ചേട്ടനോട് സംസാരിച്ചിരുന്നിട്ടു ഞങ്ങൾ സുഖമായി കിടന്നുറങ്ങി.
പിറ്റേ ദിവസം ജേക്കബ് അച്ചായൻ നേരത്തെ തന്നെ എത്തി. എന്നിട്ട് മസാല ദോശ അടിക്കാൻ കാക്കനാട് തന്നെ ഉള്ള ആര്യാസിലേക്ക് എത്താൻ പറഞ്ഞു. അവിടന്ന് വലിയ ദൂരമില്ല ഞങ്ങളുടെ ക്യാമ്പസ്സിലേക്ക്
അച്ചായൻ ഞങ്ങളോട് കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു. “അപ്പൊ MLA യുടെ മോളാണ് പ്രശനം അല്ലേ, പിന്നെ അവളുടെ ഏഴാം കൂലിയുടെ ചീട്ടു നമ്മുടെ രാഹു മോൻ കീറി അല്ലേ”
“അപ്പോൾ മക്കളെ സ്മൂത്ത് ആയിട്ടു വേണോ ഹാർഡ് ആയിട്ടു വേണോ”
ഞങ്ങൾ പരസ്പരം നോക്കി “അതൊക്കെ അച്ചായൻ്റെ ഇഷ്ട്ടം പോലെ.”
“എന്നാൽ വാ പോകാം അച്ചായൻ കാണിച്ചു തരാം ഈ ചീള് കേസ് ഒക്കെ എങ്ങെനെ ഹാൻഡിൽ ചെയ്യണം എന്ന്.”
ഞങ്ങൾ ചെന്നപ്പോളേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു. രാഹുൽ ക്യാന്റീനിലേക്കു പോയി കാരണം മാധവൻ അങ്കിൾ വന്നിട്ടില്ല. അത് കൊണ്ട് രാഹുലിന് ഇന്ന് കയറി കാണാൻ പറ്റില്ല.
ഞാനും ജേക്കബ് അച്ചായനും മീര മാമിൻ്റെ റൂമിന് മുൻപിൽ വെയറ്റ് ചെയ്യാൻ തുടങ്ങി. അവരുടെ മേൽക്കോയ്‌മ കാണിക്കാനായി 15 മിനിറ്റു വെയിറ്റ് ചെയ്യിപ്പിച്ചിട്ടാണ് പുള്ളിക്കാരി ഞങ്ങളെ അകത്തോട്ട് വിളിപ്പിച്ചത് തന്നെ. അത് അച്ചായന് തീരെ ഇഷ്ടപ്പെട്ടില്ല. അകത്തു കയറിയതും അവര് പറയുന്നതിന് മുൻപ് അച്ചായൻ സീറ്റിൽ കയറി ഇരുന്നു. വെയിറ്റ് ചെയ്യിപ്പിച്ചു ഞങ്ങളെ ഡിഫെൻസിൽ ആക്കാനുള്ള അവരുടെ തന്ത്രം അതോടെ പാളി. അച്ചായൻ്റെ പ്രവർത്തിയിലെ നീരസം മുഖത്തു പ്രകടമായിരുന്നെങ്കിലും അവർ ഒന്നും തന്നെ പറഞ്ഞില്ല.
“ഞാൻ Retd. മേജർ ജേക്കബ് വർഗീസ്. ഈ നിൽക്കുന്ന അർജുനൻ്റെ ലോക്കൽ ഗാർഡിയൻ. എന്താണ് പ്രശനം? എന്തിനാണ് ഇവനെയും ഇവൻ്റെ കൂട്ടുകാരനെയും പുറത്താക്കിയത്?” അച്ചായൻ അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു