“ഓ പിന്നെ അവൻ ഒറ്റക്കാണോ വടം വലിച്ചത്. “ അന്ന വിട്ടുകൊടുക്കാൻ റെഡി ആയില്ല
“എന്തായാലും നീ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാ“ അനുപമ വീണ്ടും അവളോട് പറഞ്ഞു
പിന്നെ കുറച്ചു നേരം കൂടി സംസാരിച്ചിട്ട് അവൾ ഫോൺ വെച്ച്.
അവരു സംസാരിക്കുന്നതിൻ്റെ ഇടയിൽ ജിമ്മി വീണ്ടും വിളിച്ചിട്ടുണ്ട്. അവൾ അവനെ ഉടനെ തിരിച്ചു വിളിച്ചു. അർജുന് പണി കൊടുത്തതിന് അഭിനന്ദിക്കാൻ വിളിച്ചതായിരിക്കും എന്നാണ് അവൾ കരുതിയത്. പക്ഷേ അനുഭവം മറച്ചായിരുന്നു “അന്ന ചേച്ചി എന്തു പണിയാണ് കാണിച്ചത്, ആ അർജുന് പണി കൊടുത്തോ?”
അവൻ്റെ സംസാരത്തിൽ പേടി നിഴലിച്ചിരുന്നു.
“നീ പേടിക്കാതെ കാര്യം എന്താണ് എന്ന് തെളിച്ചു പറ.“
“വേണ്ടായിരുന്നു അന്ന ചേച്ചി ഇത് വലിയ പ്രശ്നമാകും, അവര് രണ്ടു പേരും വിചാരിച്ച പോലെ നിസാരക്കാരല്ല.”
“നീ എന്താണ് എന്ന് തെളിച്ചു പറ ജിമ്മി “
“ഫോണിൽ പറയാൻ പറ്റില്ല നേരിട്ട് കാണമ്പോൾ പറയാം എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.” “ഹോ അവൻ്റെ മൂക്കിടിച്ചു പൊട്ടിച്ചപ്പോളേക്കും ഇവൻ ഇത്ര പേടിച്ചോ ചുമ്മാതല്ല ജോണിച്ചായൻ അന്ന് നീരസം പ്രകടിപ്പിച്ചത്”
അന്ന അവൻ്റെ വാക്കുകളെ വക വെക്കാതെ സ്വയം പറഞ്ഞു. “കരാട്ടെ ഒക്കെ ഒന്ന് പ്രാക്ടീസ് ചെയ്യണം. ആവിശ്യം വന്നാലോ.”
രാവിലെ തന്നെ രാഹുലും ശിവയും മണി ചേട്ടനെയും കൂട്ടി ജേക്കബ് അച്ചായൻ്റെ എസ്റ്റേറ്റിലേക്ക് പോയി. അവിടെ എത്തിയപ്പോളേക്കും അർജുൻ്റെ ദേഷ്വും വിഷമവും ഒക്കെ കുറെ മാറിയിരുന്നു. മെയിൻ കാരണം അഞ്ജലി അവനെ ഫോൺ വിളിച്ചു കുറെ നേരം സംസാരിച്ചിച്ചു.
ഓണാവധി ജേക്കബ് അച്ചായൻ്റെ കൂടെ 7 ദിവസം അടിച്ചു പൊളിക്കാൻ ആയിരുന്നു പ്ലാൻ. ആദ്യ ദിവസം രാത്രി പുള്ളിയുടെ വക കുപ്പി ഒക്കെ പോട്ടിച്ചു ക്യാമ്പ് ഫയർ ഒക്കെയുമായി അടിച്ചു പൊളിച്ചു. പക്ഷേ പിറ്റേ ദിവസം മുതൽ സംഭവം പാളി പുള്ളി വെളുപ്പിനെ തന്നെ കുത്തി പോക്കും പിന്നെ എസ്റ്റേറ്റ് റോഡിലൂടെ 10 km ഓട്ടം. പിന്നെ കുറെ കസ്രത്തും. കാര്യം കരാട്ടെയും കിക്ക് ബോക്സിങ് ഒക്കെ അറിയാമെങ്കിലും ഞങ്ങളുടെ രണ്ട് പേരുടെയും സ്റ്റാമിന ഒക്കെ കുറഞ്ഞിരിക്കുന്നു എന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും മനസ്സിലായി. തിരിച്ചു കോളേജിൽ ചെല്ലുമ്പോൾ ഏതെങ്കിലും ജിമ്മിൽ ചേരണം എന്ന് ഞങ്ങൾ തീരുമാനിച്ചു. ഒരാഴ്ച്ച അടിച്ചു പൊളിച്ചിട്ടു നേരെ ഫ്ലാറ്റിലേക്ക്. എന്നിട്ട് ബുള്ളറ്റും എടുത്ത് ഹോസ്റ്റലിലേക്കും.