“ഡാ പട്ടി പു@$ മോനെ നീ നേരത്തെ പറഞ്ഞപ്പോൾ തന്നെ ഞാൻ കേട്ടതാണ്. ഇനി നീ എന്ധെങ്കിലും പറഞ്ഞാൽ എൻ്റെ കൈയിൽ നിന്ന് വാങ്ങും”
അർജുൻ്റെ രൗദ്ര ഭാവം കണ്ട് എല്ലാവരും ഞെട്ടി. പീയൂൺ വേഗത്തിൽ തന്നെ മടങ്ങി പോയി. ഇനി അർജുൻ ഇവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കി രാഹുലും മാത്യുവും കൂടി അവനെയും കൂട്ടി കാറുമെടുത്ത ഹോസ്റ്റലിലേക്ക് പോയി അവിടെ നിന്ന് ലാപ്ടോപ്പും ഡ്രെസ്സുകളും എടുത്ത് ഫ്ളാറ്റിലേക്കും.
സ്റ്റീഫൻ അർജുനെ കണ്ട് സംസാരിക്കണം എന്നുണ്ട്. ഇപ്പോൾ പോകേണ്ട എന്ന് അവന് തന്നെ തോന്നി. ആദ്യം ചേച്ചിയെ പറഞ്ഞു മനസ്സിലാക്കണം അത് കഴിഞ്ഞു മതി അർജുനെ കാണൽ. അവൻ വേഗം തന്നെ വീട്ടിലേക്ക് പുറപ്പെട്ടു.
വീട്ടിലെത്തിയതും സ്റ്റീഫൻ അന്ന ചേച്ചിയുടെ റൂമിലേക്കു ചെന്ന് എന്നിട്ട് സംസാരിച്ചു തുടങ്ങി “ചേച്ചി എന്തു പണിയാണ് കാണിച്ചത്. എന്തിനാണ് അർജു ചേട്ടനെ അപമാനിച്ചത്. ഞാൻ ചേച്ചിക്ക് വേണ്ടി കാലുപിടിച്ചത് കൊണ്ടാണ് അങ്ങേരു ഒന്നും ചെയ്യാതിരിക്കുന്നത്.”
ഇത് കേട്ടതും അന്നയിൽ ദേഷ്യം നുരഞ്ഞു പൊങ്ങി തൻ്റെ അനിയൻ ആ തെണ്ടിയുടെ അടുത്ത് വക്കാലത്തുമായി പോയെന്നു “എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം നിന്നോട് ആരാണ് അവൻ്റെ അടുത്തു എനിക്ക് വേണ്ടി സംസാരിക്കാൻ പറഞ്ഞത്.”
“ഞാൻ അന്വേഷിച്ചായിരുന്നു ചേച്ചിയുടെ ഭാഗത്താണ് തെറ്റ്. ചേച്ചിക്ക് അഹങ്കാരം ആണ് അഹങ്കാരം” “അത് ശരി അപ്പോൾ വല്ലവനും പറയുന്നതാണ് നിനക്ക് വേദ വാക്യം.ആ ജിമ്മിയുടെ കരുതൽ പോലും നിനക്ക് എന്നോടില്ലാതെ പോയെല്ലോ.”
അത് കേട്ടതും സ്റ്റീഫന് വലിയ സങ്കടമായി. പിന്നെ കൂടുതൽ ഒന്നും പറയാതെ അവളുടെ റൂമിൽ നിന്നിറങ്ങി പോയി. അന്നാ വാതിലടച്ചു കിടന്നു.
അന്ന രാവിലെ ഫോൺ ഓണാക്കിയപ്പോൾ തന്നെ കുറെ മിസ്സ്ഡ് കാൾ അലെർട്. കൂടുതലും സ്റ്റീഫൻ്റെ കാൾകളാണ്. പിന്നെ അമൃതയും അനുപമയും മാറി മാറി വിളിച്ചിട്ടുണ്ട്. പിന്നെ ജിമ്മിയുടെ വകയും കുറെ ഫോൺ കാൾകൾ. ആദ്യം തന്നെ അവൾ അമൃതയെ വിളിച്ചു എന്നിട്ട് കോൺ കോളിൽ അനുപമയെയും കൂട്ടി “ഡി അന്നേ നീയാടി നമ്മുടെ ബാച്ചിലെ മലയാളി മങ്കാ. പക്ഷേ ആ അർജുൻ മലയാളി ശ്രീമാനും ആയിട്ടുണ്ട്. പിന്നെ നിൻ്റെ പണി ശരിക്കും ഏറ്റിട്ടുണ്ട്. അവൻ നല്ല ദേഷ്യത്തിൽ ആണ്. ആ ദേഷ്യം മുഴുവൻ വടം വലിയിൽ തീർത്ത കാരണം നമ്മുടെ ക്ലാസ്സ് വടം വലിയിൽ ജയിച്ചു.” അമൃത അവളോട് പറഞ്ഞു