ചിലരൊക്കെ മുണ്ട് മാറ്റി ഷോർട്കസൊക്കെ ഇട്ടു റെഡിയായിട്ടാണ് നിൽക്കുന്നത്.
“ഡാ ഞാനും ഉണ്ട്.” എന്ന് പറഞ്ഞു അർജുൻ ഇറങ്ങി
മുണ്ടൊന്നും മാറ്റാൻ നിന്നില്ല മടക്കി കുത്തി. ഇനി അഴിഞ്ഞു പോയാൽ എന്തു. നേരേ ഏറ്റവും പിന്നിൽ anchor പൊസിഷനിൽ പോയി വടം വട്ടം ചുറ്റി. വിസ്സിൽ മുഴങ്ങിയതും വലിച്ചു തുടങ്ങി. ഏതോ തെണ്ടി സീനിയർ മുണ്ട് ഊരി പോകുന്നേ എന്നൊക്കെ കളിയാക്കികൊണ്ട് വിളിച്ചു കൂകുന്നുണ്ട്. ഞാൻ എൻ്റെ ദേഷ്യം മുഴുവൻ വടത്തിൽ തീർത്തു. ഫൈനലും സീനിയർസ് ബാച്ച് 2 ആയിട്ടായിരുന്നു. വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങൾ അവരെ തറ പറ്റിച്ചു അവരെയും തോൽപ്പിച്ചു ഞങ്ങൾ വിജയികളായി . ഞങ്ങളുടെ ക്ലാസ്സിലെ പെണ്ണുങ്ങൾ അടക്കം എല്ലാവരും വടം വലി ഫൈനൽ ജയിച്ചതിൻ്റെ വിജയം ആഘോഷിക്കുകയാണ്. ഞാൻ ഒരു മരവിച്ച അവസ്ഥയിൽ കുറച്ചു മാറി നിന്നു ഓഫീസ് പ്യൂൺ എൻ്റെ അടുത്ത് വന്നു പറഞ്ഞു
“മാഡം ഓഫീസിലേക്ക് വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു” അർജുൻ കേട്ട ഭാവം കാണിച്ചില്ല. കാരണം അവൻ ഇപ്പോൾ അവരെ കാണാൻ ഉദ്ദേശിച്ചിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ കോളേജ് ഡീൻ മൈക്കിലൂടെ പ്രൈസ് അന്നൗൻസ്മെൻ്റെ തുടങ്ങി. “പൂക്കള മത്സരം – 1 st year MBA ബാച്ച് 2 ” വടം വലി – 1 st year MBA ബാച്ച് 2″
ഞങ്ങളുടെ ക്ലാസ്സിൽ ഞാനും രാഹുലും ഒഴികെ എല്ലാവരും ആഹ്ളാദം പ്രകടിപ്പിച്ചു ആഘോഷിച്ചു. സ്ലോ ബൈക്ക് റൈസിംഗിന് സുമേഷിന് ഒന്നാം സ്ഥാനം കിട്ടി. പക്ഷെ അവസാനത്തെ അന്നൗൺസ്മെൻ്റെ എല്ലാവരെയും ഞെട്ടിച്ചു. ” ജൂനിയർ മലയാള മങ്ക – അന്ന മേരി കുരിയൻ ജൂനിയർ കേരള ശ്രീമാൻ – അർജുൻ ദേവ്”
അത് വരെ ആഘോഷിച്ചിരുന്നുകൊണ്ട് ഞങ്ങളുടെ ബാച്ചിനിടയിൽ പെട്ടന്ന് ഒരു നിശബ്ദത വന്നു. സുമേഷ് മാത്രം ഓർക്കാതെ കൈ കൊട്ടി ആർപ്പ് വിളിച്ചു. എല്ലാവരുടെയും നോട്ടം വീണ്ടും എന്നിലേക്ക്. ഞാൻ ഒന്നും മിണ്ടാതെ അവിടെ നിൽക്കുകയാണ്. അപ്പോഴാണ് ഓഫീസ് പീയൂൺ വീണ്ടും എൻ്റെ അടുത്തേക്ക് വന്നത് “അർജുൻ ഡയറക്ടർ മാം തന്നെ ഓഫീസിൽക്ക് വിളിപ്പിക്കുന്നു. ഉടനെ അങ്ങോട്ട് വരണം” കുറച്ചു അധികാരത്തോടെയാണ് അയാൾ അത് പറഞ്ഞത്”