പക്ഷേ റിസ്ക് കൂടുതലാണ്. കാരണം ചിതബരൻ IEM സെൽ മെമ്പർ അല്ല വെറും ഒരു ഡ്രഗ് ആഡിറ്റ്. ഡ്രഗ്സസിനു വേണ്ടി അമ്മയെ വരെ വിൽക്കുന്നവൻ. ഇത് വരെ നേരിൽ കോൺടാക്ട് ഇല്ല. ഡാർക്ക് വെബ് വഴി മാത്രം. ഇൻഫർമേഷന് പകരം ഡാർക്ക് വെബിൽ തന്നെയുള്ള ചെന്നൈ ഡ്രഗ് മാഫിയ വഴി സാധനം അവന് എത്തിക്കും. ദുബായിൽ നിന്ന് താൻ ആണ് മാഫിയക്കുള്ള പേയ്മെന്റ്സ് കൊടുക്കുന്നത്. ചിദംബരനെ കണ്ടു പിടിക്കണമെങ്കിൽ ആദ്യം ഡ്രഗ്സ് മാഫിയ ആൾക്കാരെ കണ്ടു പിടിക്കണം. സാത്താൻ ചില പ്ലാനുകൾ ഇട്ടു. എന്നിട്ട് ബാംഗ്ലൂരിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടു.
പ്രെസൻറ്റ് ഡേ കൊച്ചി: പിറ്റേ ദിവസം കോളേജിൽ ചെന്നതും സംഭവം കലുഷിതമായി എന്ന് അർജ്ജുവിനും രാഹുലിനും മനസ്സിലായി.
ആദ്യ പീരീഡ് തുടങ്ങുന്നതിന് മുൻപ് തന്നെ ബീന മിസ്സ് വന്നു ഞങ്ങളെ വിളിച്ചു കൊണ്ട് ഡയറക്ടർ മാമിൻ്റെ റൂമിലേക്ക്. അവിടെ ചെന്നതും ഡയറക്ടർ പെണ്ണുമ്പിള്ള ഞങ്ങളെ ചീത്ത വിളി തുടങ്ങി. അതും നല്ല കട്ട ഇംഗ്ലീഷിൽ. കുറച്ചടങ്ങി കഴിഞ്ഞപ്പോൾ ഞാൻ കാര്യങ്ങൾ പറയാൻ ശ്രമിച്ചു. പക്ഷേ പുള്ളിക്കാരി ഒന്നും കേൾക്കാൻ തയ്യാറായില്ല. റോഡിൽ കിടന്നു തല്ലുണ്ടാക്കി കോളേജിൻ്റെ മാനം കപ്പല് കയറി പോലും അതു കൊണ്ട് രണ്ടു പേർക്കും സസ്പെൻഷൻ. വീട്ടുകാരെ വിളിച്ചു കൊണ്ടുവന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി. ഞങ്ങൾ പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല. ബീന മിസ്സിന് കാര്യം മനസിലായി എങ്കിലും ഒന്നും പറഞ്ഞില്ല. നേരെ ക്ലാസിൽ കയറി ലാപ്ടോപ്പ് ബാഗും എടുത്ത് ഫ്ലാറ്റിലേക്ക് പോയി.
ഫ്ലാറ്റിൽ ചെന്നതും രാഹുൽ അവൻ്റെ ലോക്കൽ ഗാർഡിയൻ മാധവൻ അങ്കിളിനെയും ഞാൻ ജേക്കബ് അച്ചായനെയും വിളിച്ചു. മാധവൻ അങ്കിൾ സ്ഥലത്തില്ല ഏതോ ബിസിനസ്സ് ആവിശ്യത്തിന് ചെന്നൈയിൽ പോയിരിക്കുകയാണ്. ജേക്കബ് അച്ചായൻ നാളെ നേരെ കോളേജിലേക്ക് എത്തിയേക്കാം എന്ന് ഏറ്റു.
വൈകിട്ട് മാത്യുവും സുമേഷും ടോണിയും ഒക്കെ എന്നെ വിളിച്ചിരുന്നു. തൃശൂർ ഗെഡികൾ രാഹുലിനെയും. ഞങ്ങൾക്ക് സസ്പെന്ഷൻ കിട്ടിയ വകയിൽ അവള് ഭയങ്കര ഹാപ്പി ആയിരുന്നു പോലും. “അന്ന കൂട്ടുകാരികൾക്കു ട്രീറ്റ് ഒക്കെ കൊടുത്തു. നീയൊന്നും കുറച്ചു നാളത്തേക്ക് കോളേജിൽ കയറാൻ പോകുന്നില്ല എന്നാണ് അവൾ പറഞ്ഞത്” സുമേഷ് ഞങ്ങളെ എരി പിടിപ്പിക്കാൻ പറഞ്ഞു