ക്ലാസ്സ് തുടങ്ങി കൃത്യം ഒരു മാസം കഴിഞ്ഞതും 1st ഇൻ്റെർണൽ എക്സാം നടന്നു. ഒന്നും പഠിക്കാതെ നടക്കുന്ന എനിക്കാണ് ക്ലാസ്സിൽ ഏറ്റവും നല്ല മാർക്ക്. അതും ഡയറക്ടർ മാഡത്തിൻ്റെ ഉത്തരവ് ഉണ്ടായിട്ടു വരെ. പലതിലും ഫുൾ മാർക്കും ഉണ്ട് അതോടെ എല്ലാവർക്കും അത്ഭുതമായി. കാരണം മിക്കവർക്കും മാർക്ക് വളരെ കുറവായിരുന്നു. അവരുടെ പഠിത്തം മോശമായത് കൊണ്ട് മാത്രമല്ല കോളേജ് സ്ട്രിക്ട ആണെന്ന് കാണിക്കാൻ ഇൻ്റെർണൽ പരീക്ഷപേപ്പർ കട്ടിയായി സെറ്റ് ചെയ്തതിന് പുറമെ മാർക്ക് വളരെ പിടിച്ചാണ് നൽകുന്നത്.
ക്ലാസ്സിലെ പെണ്ണുങ്ങൾക്ക് ആണുങ്ങളിൽ പലർക്കും എൻ്റെ ഉയർന്ന മാർക്ക് ഒരു ഷോക്ക് ആയിരുന്നു ക്ലാസ്സിൽ ഇരുന്നുറങ്ങുന്ന ഞാൻ ക്ലാസിലെ ടോപ്പർ. എന്നെ അറിയുന്ന രാഹുൽ മാത്രം അത്ഭുതപെട്ടില്ല. രാഹുലിന് ഒന്ന് രണ്ട് വിഷയങ്ങളിൽ മാർക്ക് കുറവായിരുന്നു എങ്കിലും ഒരു വിഷയത്തിലും തോറ്റില്ല. മാർക്ക് കുറഞ്ഞതിൽ അവന് കുറച്ചു വിഷമം ഉണ്ട്. മാർക്ക് വന്നതോടെ എന്നോട് രണ്ട് പേർക്ക് ഭയങ്കര അസൂയ ആയി. പിന്നീടുള്ള പെരുമാറ്റത്തിൽ നിന്ന് വ്യക്തമായിരുന്നു. ഫസ്റ്റ് പ്രതീക്ഷിച്ച രണ്ടു പേരാണ്. ഒരു അരവിന്ദ് നായരും പിന്നെ സോഫിയ ലോറൻസ് എന്നൊരു പെണ്ണും. പോരാത്തതിന് സോഫിയ ഞാൻ കോപ്പി അടിച്ചാണ് ഉയർന്ന മാർക്ക് കരസ്ഥമാക്കിയത് എന്ന് പടുത്ത വിട്ടു.
ബിസിനെസ്സ് ലോ എടുക്കുന്ന പ്രൊഫസർ കരുതിയത് ഞാൻ കോപ്പി അടിച്ചു എന്നാണ്. കാരണം ഉത്തരങ്ങളിൽ സെക്ഷനുകളും ജഡ്ജ്മെൻ്റെകളുടെ ഫുൾ പേരും കൊല്ലവും അടക്കം ഞാൻ എഴുതിയിരുന്നു. പുള്ളി എന്നെ സ്റ്റാഫ് റൂമിൽ വിളിപ്പിച്ചു എന്നോട് അതിൽ നിന്ന് ചിലത് വീണ്ടും ചോദിച്ചു. എഴുതിയത് പോലെ തന്നെ കറക്റ്റ് ആയി പറഞ്ഞപ്പോൾ മാത്രമാണ് പുള്ളിക്ക് വിശ്വാസമായത്.
അന്ന അവളുടെ അനിയൻ സ്റ്റീഫനെ കാണുമ്പോളും ഫോൺ വിളിക്കുമ്പോളും ഒക്കെ അർജ്ജുനെയും രാഹുലിനെയും എങ്ങനെ തറ പറ്റിക്കാം എന്ന് മാത്രമായി സംസാരം. പണ്ട് തൻ്റെ കാര്യങ്ങൾ അന്വേഷിക്കാൻ സ്നേഹത്തോടെ വിളിച്ചിരുന്ന ചേച്ചി അല്ല എന്ന് അവന് തോന്നി തുടങ്ങി ചേച്ചിക്ക് ഭ്രാന്തു പിടിച്ചോ എന്ന് പോലും സ്റ്റീഫന് തോന്നി തുടങ്ങി. രാഹുലിൻ്റെ ഒരു ഫ്രണ്ടിൻ്റെ ചേട്ടൻ അന്നയുടെ ക്ലാസ്സിൽ തന്നെയാണ്. അവൻ വഴി കാര്യങ്ങൾ അറിഞ്ഞതിൽ നിന്ന് ചേച്ചിയുടെ പ്രവർത്തികൾ കാരണം അർജുൻ എപ്പോൾ വേണെമെങ്കിലും പൊട്ടിത്തെറിക്കുന്ന ഒരു അഗ്നിപർവതമായി മാറികൊണ്ടിരിക്കുകയാണ് എന്ന് സ്റ്റീഫന് മനസ്സിലായി.