പലരും എന്നോട് അവളുമായിട്ടുള്ള വഴക്കിൻ്റെ കാരണം ചോദിച്ചു തുടങ്ങി. പറഞ്ഞു ഫലിപ്പിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ ആർക്കും ഒരു മറുപടിയും കൊടുത്തില്ല.
പെൺപിള്ളേരുടെ അടുത്ത് വലിയ കമ്പനിക്ക് പോകാത്തതിനാലും അന്നയുമായിട്ടുള്ള പ്രശ്നങ്ങൾ കാരണം ക്ലാസ്സിലെ പല പെണ്ണുങ്ങൾക്കും എന്നെ ചെറിയ പേടിയൊക്കയാണ് എന്നാണ് സുമേഷിൻ്റെ റിപ്പോർട്ട്. പിന്നെ ജിമ്മിയെ പഞ്ഞിക്കിട്ട് അങ്ങനെ ഒരു വില്ലൻ പട്ടവും ഉണ്ടല്ലോ.
സുമേഷ് ഇടക്ക് തമാശക്ക് വന്നു പ്രശനം കോമ്പ്രോമൈസ് ആക്കി തരാം എന്ന് പറയും. കൂട്ടത്തിൽ ഒരു ഓളത്തിനു അവൻ്റെ കൂടെ ടോണിയും കൂടും. കാരണം അന്നയെ കുറിച് സുമേഷിന് ദിവസവും എന്ധെങ്കിലും പറയാൻ കാണും അവസാനം ചെന്നെത്തുന്നത് കോമ്പ്രോമിസ് ആക്കം എന്ന ഓഫെറിലും.
റൂമിൽ മിക്ക ദിവസവും ഇതാണ് സംസാരം. “അല്ല അർജ്ജു ചേട്ടാ സത്യത്തിൽ ചേട്ടനും അന്നയും തമ്മിൽ എന്താണ് പ്രശനം?” പതിവ് പോലെ ലൈറ്റ് ഓഫാക്കിയതും ടോണിയുടെ ചോദ്യം വന്നു
“അർജ്ജു ചേട്ടാ അന്നക്കു വഴക്കു അവസാനിപ്പിക്കണം എന്നുണ്ട് ഞാനും ടോണിയും കൂടി എല്ലാം പറഞ്ഞു സെറ്റിൽ ചെയ്യാം അതിനു ശേഷം നിങ്ങളായിരിക്കും ബെസ്ററ് ഫ്രണ്ട്സ. ചിലപ്പോൾ ലൗഴ്സും എന്തോക്കെ പറഞ്ഞാലും നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ് ” സുമേഷിൻ്റെ വക അടുത്ത ഡയലോഗ്
തമാശക്ക് പറയുന്നത് ആണെങ്കിലും ആദ്യമൊക്കെ ഞാൻ തെറി വിളിക്കുമ്പോൾ അവന്മാർ അവിടെ കടന്നു ചിരിക്കും. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ പ്രതീകരണം ഒക്കെ നിർത്തി.
ജേക്കബ് അച്ചായൻ ഇടക്ക് ഞങ്ങളെ വിളിക്കാറുണ്ട്.
രണ്ടാഴ്ച കൂടുമ്പോൾ ജീവ വിളിക്കും. അഞ്ജലി സുഖമായിരിക്കുന്നു എന്ന് മാത്രം പറയും. വിശ്വനെ കുറിച്ച് ഞാൻ ചോദിക്കാറുമില്ല പുള്ളി പറയാറുമില്ല. പുള്ളിയുടെ ചില സംസാരത്തിൽ നിന്ന് ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ മനസ്സിലാക്കുന്ന പോലെ തോന്നാറുണ്ട്. ജിമ്മിയെ കുറിച്ചും അന്നയെ കുറിച്ചും ഒക്കെ ചോദിച്ചു. ചിലപ്പോൾ ജേക്കബച്ചായൻ എന്ധെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകും.
പിന്നെ കൂടുതലും ഐഡൻറ്റിറ്റി വെളിവാക്കരുത് എന്നുള്ള ഉപദേശമാണ്. പിന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോസ് വരരുത് എന്നും. ഫോട്ടോസ് ഒക്കെ കാണാൻ പഴയ id യൂസ് ചെയ്യണം എന്ന് ഞാൻ നിർബന്ധം പറഞ്ഞത് കൊണ്ട് ഫ്ലാറ്റിൽ എത്തിയ ഒരു വീക്കെൻഡിൽ പുള്ളി ഒരാൾ വഴി ഒരു സെക്യൂർഡ് ലാപ്ടോപ്പ് എത്തിച്ചു തന്നു. അതിൽ നിന്ന് പഴയ ഫേസ്ബുക് ഐഡിയിൽ ലോഗിൻ ചെയ്തു എൻ്റെയും രാഹുലിൻ്റെയും ഫേസ്ബുക് id പ്രൊഫൈൽ ലോക്ക് ഇടിയിപ്പിച്ചു. എല്ലാ ഫോട്ടോ ആൽബങ്ങളുടെയും സെക്യൂറിറ്റി സെറ്റിംഗ്സുസ് മാറ്റി. എന്നിട്ട് പുതിയ ഫേസ്ബുക് ഐഡിയിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ആഡ് ചെയ്‌തു. ഇനി ഫ്രണ്ട്ലിസ്റ്റിൽ ഉള്ള ഒരാളുടെ ഫോട്ടോസ് കാണുന്ന രീതിയിൽ പുതിയ ഐഡിയിൽ നിന്ന് പഴയ ഐഡിയിലെ ഫോട്ടോസ് ഒക്കെ എനിക്ക് കാണാം.