ജീവിതമാകുന്ന നൗക 3 [റെഡ് റോബിൻ]

Posted by

അന്ന ആണുങ്ങളടക്കം എല്ലാവരുമായി കമ്പനി ആകാൻ ശ്രമിക്കുന്നുണ്ട്. പഴയ ജാഡ ഇറക്കൽ ഒക്കെ നിർത്തി എല്ലാവരുമായി നല്ല കൂട്ടാണ്. എന്തിനേറേ പറയുന്നു രമേഷും ദീപുവിനെ വരെ അവൾ കയ്യിലെടുത്തു എന്ന് പറയാം. എങ്കിലും അവന്മാരുടെ ഉള്ളിൽ ഒരു കനൽ എരിയുന്നുണ്ടെന്ന് എനിക്ക് തോന്നി. ഒരു പക്ഷേ എൻ്റെ തോന്നൽ മാത്രമാകാം. സുമേഷ് ആണ് അവളുടെ ബെസ്ഡ് ഫ്രണ്ട്. ആള് പാവം ആയത് കൊണ്ട് ഞാൻ അവനെ തിരുത്താൻ ഒന്നും പോയില്ല. ജീനയുടെ പിന്നാലെ പോയിട്ട് ഒന്നും നടക്കാത്ത കാരണം ക്ലാസ്സിൽ തന്നെ ഉള്ള സോണിയ ആണ് അവൻ്റെ പുതിയ ടാർഗറ്റ്. അതേ സോണിയുടെ പിന്നാലെ ആണ് ടോണിയും. അതും പറഞ്ഞു രണ്ടു പേരും ഇടക്ക് വഴക്കുണ്ടാക്കും. കുറച്ചു കഴിയുമ്പോൾ അടി അവസാനിപ്പിച്ച് വീണ്ടും ചങ്ക് .

കുറച്ചു നാൾ കൊണ്ട് തന്നെ ഞാനും രാഹുലും ഒഴികെ എല്ലാവരുമായി അന്ന കട്ട കമ്പനിയായി.

അവളുടെ സ്മാർട്നെസ്സ് എല്ലാവർക്കും ഇഷ്ടപെടും. പിന്നെ ഒടുക്കത്ത എനർജി ലെവൽ ആണ്. രാവിലെ മുതൽ ആൾ ഫുൾ ലൈവ് ആണ്. പോരാത്തതിന് സാദാരണ പെൺ പിള്ളേരെ പോലെ ആണ് പിള്ളേരോട് സംസാരിക്കാനോ ദേഹത്ത് തൊടാനോ ഒന്നും അവൾക്ക് യാതൊരു മടിയുമില്ല.

എല്ലാവരുടെ അടുത്തും ഫ്രീ ആയിട്ടും ഫ്രണ്ട്‌ലി ആയിട്ടുമാണ് പെരുമാറ്റം പക്ഷേ എനിക്കെതിരെ അവൾ പുതിയ അടവ് ഇറക്കി തുടങ്ങി. കുറച്ചു കമ്പനി ആകുന്നവരുടെ അടുത്ത് ‘ഇര’ യെന്ന കഥ. എനിക്ക് അവളോട് എന്തിനാണ് ഇത്ര ദേഷ്യം എന്ന് അവൾക്കറിയില്ല പോലും. പാവം അന്നയും ക്രൂരനായ ഞാനും. അത് ഊട്ടിയുറപ്പിക്കാനെന്നോണം ഗ്രൂപ്പ് ആക്ടിവിറ്റിക്ക് ഇടയിൽ ഒന്ന് രണ്ട് വട്ടം സംസാരിക്കാൻ ശ്രമിച്ചു. അതും പ്രസെൻറ്റേഷൻ ചെയ്യേണ്ട വിഷയത്തിൽ സംശയം തീർക്കാനെന്ന പോലെ. കാണുന്നവർ വിചാരിക്കും ഒരു അക്കാഡമിക്ക് സംശയം തീർക്കാൻ പോലും അവളുടെ അടുത്ത് സംസാരിക്കാത്ത ഞാൻ എന്തു സാധനം ആണെന്ന്.

ഒരു തരം മിസ്ൻഫൊർമേഷൻ ക്യാമ്പയൻ. നേരിട്ടുള്ള സംസാരം അല്ലാത്തത് കൊണ്ട് ചോദിക്കാനും പറ്റില്ല,

ആദ്യമൊക്കെ അവളുടെ നാടകം കളി ഞാൻ മൈൻഡ് ചെയ്തിരുന്നില്ലെങ്കിലും കൂടുതൽ ആളുകൾ നിങ്ങൾ തമ്മിൽ എന്താണ് പ്രശനം എന്ന് ചോദിച്ചു തുടങ്ങിയതോടെ എനിക്ക് അവളോടുള്ള ദേഷ്യം കൂടി. മാർ. Mr കൂളിൽ നിന്ന് Mr ഹോട്ടിലിലേക്കു ഞാൻ മാറി തുടങ്ങി അവളുടെ മുഖം പോയിട്ട് തല വട്ടം കാണുമ്പോളെക്കും എനിക്ക് ദേഷ്യം വന്നു തുടങ്ങി എന്ന് മാത്രമല്ല അത് മുഖത്തു പ്രകടമാണ്. ബീന മാമും സുനിത മാമും വരെ എന്താണ് പ്രശനം അതൊക്കെ വിട്ടു കളഞ്ഞു കൂടെ എന്നുപദേശിച്ചപ്പോൾ ആണ് അവളുടെ പ്രവർത്തിയുടെ വ്യാപ്തി ശരിക്കും എനിക്ക് ബോധ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *