അച്ഛൻ എല്ലാം പറഞ്ഞു എന്നോട് ചോദിച്ചു…
“ഞാൻ എന്ത് പറയാൻ ആണ് അച്ഛാ….മണിക്കുട്ടിക്ക് പയ്യനെ ഇഷ്ടപെടുവാണേൽ എനിക്കു കുഴപ്പം ഇല്ല..അവളുടെ അഭിപ്രായം ആണ് ചോദിക്കേണ്ടത്. അവൾക്ക് സമ്മതം ആണേൽ എനിക്കും ഓക്കേ”
“അവളോട് നീ തന്നെ സംസാരിച്ചാൽ മതി മോനെ… നീ പറഞ്ഞാലേ അവൾ കേൾക്കു…”
“ഞാൻ പറയാം അച്ഛാ….. പിന്നെ അവരുടെ ഫാമിലി ഒക്കെ എങ്ങനെ ആണ്….”
ഞാൻ അച്ഛനോട് തിരക്കി..
“കുടുംബം ഒക്കെ നല്ല കുടുംബം ആണ്.. എല്ലാവർക്കും നല്ല അഭിപ്രായം ആണ്.. അവർ മൊത്തം 3 മക്കൾ ആണ് 2 ആണും 1പെണ്ണും… പെണ്ണ് ആണ് മൂത്തത്….. മണിക്കുട്ടിക്ക് നോക്കിയ പയ്യൻ ഡോക്ടർ തന്നെ ആണ്… പെൺകുട്ടി ടീച്ചർ എന്തോ ആണ്.. പിന്നെ ഇളയ പയ്യൻ വിദേശത്തു എവിടേയോ ആണ് പഠിക്കുന്നെ…”
അച്ഛൻ അവരുടെ ഡീറ്റൈൽ എല്ലാം പറഞ്ഞു…. ഞാൻ കേട്ടപ്പോൾ നല്ലതാന്ന് തോന്നി.. അവൾക്കു ഇഷ്ടപെട്ടാൽ മതി.. പിന്നെ ദൈവമെ ഞാൻ ഒരു ടീച്ചറിനെ കെട്ടേണ്ടി വരുമോ 😊😊
“പയ്യന്റെ പേര് എന്താണ് ”
“പയ്യന്റെ പേര് ആകാശ്….. പെണ്ണിന്റെ പേര് ആര്യ.. അനിയന്റെ പേര് എന്താന്ന് എന്ന് അറിയില്ല ”
“ഓക്കേ.. അച്ഛാ ഞാൻ മണിക്കുട്ടിയോട് ഇന്ന് തന്നെ സംസാരിക്കാം എന്നിട്ട് നമുക്ക് അവരോടു വിവരം പറയാം ”
അങ്ങനെ കുറച്ചു നേരം ഓരോന്ന് പറഞ്ഞു അച്ഛനും മാമനും ഓഫീസിൽ നിന്നു പോയി….. ഞാൻ ഇന്ന് തന്നെ മണിക്കുട്ടിയോട് കാര്യം സംസാരിക്കണം എന്ന് തീരുമാനിച്ചു… ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു
“ഹലോ”
” എന്താ കുട്ടേട്ടാ….”
“മോളെ നീ ഇറങ്ങുമ്പോൾ വിളികേട്ടോ ചേട്ടൻ വന്നു പിക്ക് ചെയ്യാം…. പറ്റുമെങ്കിൽ നേരത്തെ ഇറങ്ങു കേട്ടോ ”
“ശെരി ചേട്ടാ…. ഞാൻ ഒരു അരമണിക്കൂർ കഴിഞ്ഞു ഇറങ്ങാം… എന്നിട്ട് വിളിക്കാമെ..”
“ഓക്കേ മോളു ബൈ ”
അങ്ങനെ ഫോൺ വച്ചു ഞാൻ ജോലിയിൽ മുഴുകി… 4 മണി ആയപ്പോൾ അവളെ ഹോസ്പിറ്റലിൽ നിന്നു കൂട്ടി ഞാൻ പോയി…
വണ്ടിയിൽ കയറി അവൾ എന്നെ നോക്കി… ഞാൻ ഒന്നും സംസാരിക്കാത്തത് കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി…