“ഹാപ്പി ബര്ത്ഡേ കുട്ടേട്ടാ ”
എന്ന് പറഞ്ഞു അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു.. ഞാൻ ആകെ വല്ലാത്ത അവസ്ഥ ആയി.. അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു… കവിളിൽ ഒരു ഉമ്മ തന്നു… സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു…
ഞാൻ തിരിച്ചു അവളെയും കെട്ടി പിടിച്ചു… ഉമ്മ നൽകി.. അപ്പോഴാണ് ഞാൻ മുറിയിലെ ബാക്കി ഉള്ളവരെ നോക്കുന്നത്.. അമ്മമാരും അച്ഛനും മാമനും എല്ലാം അവിടെ ഉണ്ട്… അവർ എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു… തൊട്ടടുത്തു ഒരു ബര്ത്ഡേ കേക്കും ഉണ്ട്.. അവൾ എന്നെ അങ്ങോട്ട് കൂട്ടി കൊണ്ട് പോയി… എന്നെ കൊണ്ട് അവൾ അത് മുറിപ്പിച്ചു… ഞാൻ ആദ്യം അവൾക്കു തന്നെ കൊടുത്തു… പിന്നെ അവൾക്കും കൊടുത്തു.. എല്ലാവർക്കും ഞാൻ കേക്ക് കൊടുത്തു.. അമ്മമാർ എന്നെ കെട്ടിപിടിച്ചു സ്നേഹ ചുംബനം നൽകി…. ഞാൻ തിരിച്ചും… അങ്ങനെ ജീവിതത്തിൽ ആദ്യമായി എന്റെ ബര്ത്ഡേ ഇങ്ങനെ ആഘോഷിച്ചു… അവൾ ആണ് എല്ലാത്തിനും കാരണം.. എന്റെ സ്വന്തം മണിക്കുട്ടി… 🥰
“കേക്ക് ഒക്കെ മുറിച്ചില്ലേ… ബാക്കി ആഘോഷം ഒക്കെ രാവിലെ നിങ്ങൾ എല്ലാം പോയി കിടക്കാൻ നോക്ക്..”
അച്ഛൻ എല്ലാരോടും ആയി പറഞ്ഞു….. അമ്മ ബാക്കി ഉള്ള കേക്ക് ഒക്കെ എടുത്ത് കിടക്കാൻ പോയി…… ഞാൻ പോകാൻ ഇറങ്ങിയപ്പോൾ അവൾ എന്റെ കയ്യിൽ പിടിച്ചു…
“കുട്ടേട്ടാ… എന്റെ കൂടെ കിടക്കു ഇവിടെ…”
ഞാൻ മറുതൊന്നും പറയാതെ അവളുടെ കൂടെ കിടന്നു… അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു..
“എടി നീ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ…”
“കുട്ടേട്ടൻ പേടിച്ചോ സോറി കുട്ടേട്ടാ… ”
“ഒന്നു പോടീ….. നീ എന്നോട് എന്തിനാ സോറി പറയുന്നേ… ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു ബര്ത്ഡേ നീ തന്നില്ലേ… ഞാൻ അല്ലേ താങ്ക്സ് പറയേണ്ടേ”
“ഇപ്പോൾ കിടന്നു ഉറങ്ങു കുട്ടേട്ടാ… നമുക്ക് നാളെ അടിപൊളി ആക്കാം ”
ഞാൻ പിന്നെ ഒന്നും പറയാതെ അവളെയും ചേർത്ത് പിടിച്ചു കിടന്നു.. എപ്പോഴോ ഞങ്ങൾ ഉറങ്ങി… പിന്നെ 6 മണി ആയപ്പോൾ അവൾ എന്നെ വിളിച്ചുണർത്തി…