അവൾ ഇല്ലാതെ വീട്ടിൽ നിൽക്കാൻ മടിച്ചാണ് ഞാൻ 4 വർഷം യാത്ര നടത്തിയത്… അങ്ങനെ ഞാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ചു.. യാത്രയുടെ സമയത്തും എന്ന് അവളെ വിളിച്ചു സംസാരിക്കും ആയിരുന്നു… അതിനു ഒരു മുടക്കും ഞങ്ങൾ വരുത്തിയില്ല… അവൾ തിരിച്ചു നാട്ടിൽ എത്തിയ ശേഷം ആണ് ഞാനും തിരിച്ചു വന്നത്….. ഞങ്ങൾ രണ്ട് കുടുംബങ്ങളും നല്ല സന്തോസത്തോടെ ആണ് ജീവിച്ചു പോന്നത്…
എന്നാൽ അതിനിടയിലും ഒരു സങ്കടമായി നിന്നിരുന്നത് കല്യാണം ആണ്… 24 വയസ്സായിട്ടും അവൾക്കു ഇതുവരെ കല്യാണം ശെരിയായില്ല…. അതിനു പ്രധാന കാരണം ഹിന്ദുക്കളുടെ കല്യാണം മുടക്കി എന്നറിയപ്പെടുന്ന ജാതകം ആണ്… അവൾക്കു 21 വയസ്സുമുതൽ കല്യാണം നോക്കുക ആണ്… എന്നാൽ ജാതക ദോഷം ഉള്ളത് കൊണ്ട് അത് നടക്കുന്നില്ല….
അവളുടെ ജാതകം മാത്രം ആണ് ദോഷം എന്നാണ് ഇത്രയുംനാൾ കരുതിയത് എന്നാൽ…. ഒരു 6 മാസ്സം മുൻപാണ് എന്റെ ജാതകവും അവളുടെ ജാതകവും ദോഷം ഉണ്ടെന്നു മനസ്സിലായത്.. ഈ അടുത്താണ് പേരുകേട്ട കുട്ടികൃഷ്ണൻ നമ്പൂതിരി ജാതകത്തിലെ പ്രശ്നം പറഞ്ഞു തന്നത്… എന്റെയും അവളുടെയും ജാതകങ്ങൾ പരസ്പരം ബന്ധിതം ആണ്.. ഒരിക്കലും അത് പിരിക്കാൻ പറ്റില്ല.. പിരിക്കാൻ പാടില്ല എന്നും ആണ്.. ആ ദോഷം ഉള്ളത് കൊണ്ടാണ് ഇതുവരെ മണിക്കുട്ടിക്ക് കല്യാണം നടക്കാതിരുന്നത്…
അവളുടെ കഴിഞ്ഞിട്ടേ ഞാൻ കല്യാണം കഴിക്കു എന്ന് തീരുമാനം എടുത്തിരുന്നു അത് കൊണ്ട് എന്റെ ജാതകം അവർ നോക്കിയിരുന്നില്ല… നേരെത്തെ നോക്കിയിരുന്നേൽ ഇതിനു മുന്നേ വല്ല പരിഹാരവും ചെയ്യാമായിരുന്നു…
എന്നാൽ വീട്ടുകാർക്ക് അവളുടെ കല്യാണം നടക്കാത്തത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു… എന്നാൽ അവൾ ഒരിക്കലും എന്നെ വിട്ടു പോകാൻ ആഗ്രഹിച്ചിരുന്നില്ല.. അവളെ പിരിയാൻ എനിക്കും വിഷമം ആണ് എന്നാലും അവൾ ഒരു കുടുംബജീവിതം കാണാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു.. അത് അവൾക്കും അറിയാം.. അവൾ എന്റെ ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല..
ജാതക ദോഷം പറഞ്ഞു തന്ന തിരുമേനി തന്നെ അതിനുള്ള പരിഹാരവും അന്ന് പറഞ്ഞു തന്നിരുന്നു… ഒരു
*മാറ്റകല്യാണം*……….