മാറ്റകല്യാണം [MR WITCHER]

Posted by

ഇപ്പോൾ ഞങ്ങളുടെ കമ്പനിയിൽ തന്നെ അക്കൗണ്ട് സെക്ഷൻ എല്ലാം മാനേജ്‍ ചെയ്യുന്നതു ഞാൻ ആണ്….. അങ്ങനെ ജീവിച്ചു പോകുന്നു…

ഞാനും വിദ്യായും എല്ലാ കാര്യത്തിലും ഒറ്റ കെട്ടാണ്… അവൾ ഡോക്ടർ ആണേലും ഇപ്പോഴും എന്റെ മണിക്കുട്ടി തന്നെ ആണ്.. എനിക്കു എന്ത് പ്രശ്നം ഉണ്ടേലും അവൾ എന്റെ ഒപ്പം നിൽക്കുമായിരുന്നു… ഞങ്ങൾ പഠിച്ചത് എല്ലാം ഒരേ സ്കൂളിൽ ആയിരുന്നു.. അവിടെ അവൾ മറ്റാരെയും എന്റെ അടുത്ത് അടുപ്പിച്ചിട്ടില്ല… ഇന്റർവെൽ ടൈം ആയാൽ അവൾ ഓടി എന്റെ ക്ലാസ്സിൽ വരും…. എന്നെ പെണ്ണിനോടുപോലും സംസാരിക്കാൻ ഇവൾ സമ്മതിച്ചിട്ടില്ല…

അവൾ എന്റെ കാര്യത്തിൽ ഭയങ്കര പോസ്സസീവ് ആണ്….. അവൾ ആയിരിക്കണം എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് എന്ന് അവൾക്കു നിർബന്ധം ഉണ്ടായിരുന്നു… അവളുടെ ഒരു കാര്യത്തിനും ഞാൻ എതിര് നിൽക്കില്ലായിരുന്നു.. എനിക്കു ഇഷ്ടമല്ലാത്ത ഒന്നും അവളും ചെയ്യില്ല….

ഒരിക്കൽ ഞാൻ പ്ലസ് 2 പഠിക്കുമ്പോൾ അവൾ അതെ സ്കൂളിൽ തന്നെ 10ആം ക്ലാസ്സിൽ പഠിക്കുന്ന ടൈം… ആ ടൈമിൽ ഒരു പെൺകുട്ടി എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു ലെറ്റർ തന്നു.. ഞാൻ അത് അവളോട്‌ പറഞ്ഞു… എന്റെ ദൈവമെ അവൾ അന്ന് ഉണ്ടാക്കിയ പ്രേശ്നത്തിന് കയ്യും കണക്കും ഇല്ല..

അവൾ ആ പെണ്ണിനെ ക്ലാസ്സിൽ കയറി എന്തൊക്കയോ പറഞ്ഞു… സ്കൂൾ മൊത്തം അറിഞ്ഞു പ്രശ്നം ആയി.. അവളുടെ വീട്ടിൽ നിന്നു ആളെ വിളിപ്പിച്ചു പണി കൊടുത്തിട്ടാണ് അവൾ അടങ്ങിയത്…. അതാണ് എന്റെ മണിക്കുട്ടി…

എന്നാൽ അവളെ ആരേലും ശല്യം ചെയ്തുന്നറിഞ്ഞാൽ ഞാനും വെറുതെ ഇരിക്കില്ല.. ഒരിക്കെ അവളെ ഇഷ്ടമാണെന്നു പറഞ്ഞു കയ്യിൽ കയറിപ്പിടിച്ച ഒരുത്തനെ വീട്ടിൽ കയറി ഇടിച്ചു കൈ ഓടിച്ചു… അത് അന്ന് വലിയ പ്രശ്നം ഒക്കെ ആയി… അന്ന് എന്നെ വീട്ടുകാർ വഴക്ക് പറയാൻ നിന്നപ്പോൾ.. അവളുടെ ഭദ്രകാളി സ്വഭാവം വീട്ടിലെ എല്ലാരും അറിഞ്ഞു… അതെ ദേഷ്യം വന്നാൽ അവൾ തനി ഭദ്രകാളി ആണ്…..

എന്നാൽ എന്നോട് അവൾ ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല…. ഞാൻ അവളോടും… ഞാൻ ടൂർ പോയ 4 വർഷം അവൾ റഷ്യ യിൽ ആയിരുന്നു… Mbbs ചെയ്യാൻ ആയി… അവൾ എന്നെ വിട്ടു പോകാൻ ഇഷ്ടം ഇല്ലാതെ ഒരുപാട് കരഞ്ഞു.. എന്നാൽ ഞങളുടെ പാവം അമ്മയുടെ ആഗ്രഹം ആയിരുന്നു അവളെ ഡോക്ടർ ആക്കണം എന്ന്.. ഞാൻ അവളെ പറഞ്ഞു സമ്മതിപ്പിച്ചു… അവൾ പോയി കഴിഞ്ഞപ്പോൾ ഒരു വിഷമം എനിക്കു ഉണ്ടായിരുന്നു.. എന്നാൽ ഞാൻ അത് അവളെ അറിയിച്ചില്ല…

Leave a Reply

Your email address will not be published. Required fields are marked *