ഞാൻ അവളുടെ മുൻപിൽ കൈ കൂപ്പി കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത്….
ഞാൻ മുറിയിൽ കയറുമ്പോൾ അവളുടെ മുഖം ചിരിയിൽ ആയിരുന്നു.. എന്നൽ ഞാൻ ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു……. അവൾ ഒന്നും പറയാതെ എന്റെ മുഖത്തു നോക്കി നിന്നു.. ഞാൻ ആദ്യമായിട്ടാണ് ഒരാളോട് അപേക്ഷിക്കുന്നത്… എന്റെ മണിക്കുട്ടിക്ക് വേണ്ടി ആയതു കൊണ്ട് എനിക്കു ഒന്നും തോന്നിയില്ല..
അവൾ കുറേനേരം എന്റെ മുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല… ഞാൻ അവളുടെ നോട്ടം നേരിടാൻ കഴിയാതെ മുഖം മാറ്റിക്കളഞ്ഞു………
അവൾ ഒന്നും മിണ്ടാതെ തന്നെ നിന്നു.. അവസാനം അവൾ സമ്മതിച്ചു.. അത് കേട്ടപ്പോൾ എനിക്കു സന്തോഷം ആയി എങ്കിലും.. അതിനു പിന്നിൽ വരാൻ പോകുന്ന പ്രേശ്നങ്ങളെ ഓർത്തു.. ഇവൾ എന്തായാലും എന്നെ ദ്രോഹിക്കും എന്ന് ഞാൻ ഉറപ്പിച്ചു… മണിക്കുട്ടിക്ക് നല്ല ലൈഫ് കിട്ടിയിട്ട് അവൾ എന്നെ കൊന്നാലും എനിക്കു കുഴപ്പം ഇല്ല എന്ന് എനിക്കു തോന്നി.. അവസാനമായി ഞാൻ അവളോട് ഒന്നു കൂടി പറഞ്ഞു..
” ഒരിക്കലും നമ്മൾ തമ്മിൽ ഉണ്ടായ പ്രശ്നം മണിക്കുട്ടി അറിയരുത്… അവള്ക്കു നമ്മൾ തമ്മിൽ ഉള്ള പ്രശ്നം അറിയാം.. എന്നാൽ അതിലെ ആള് താൻ ആണെന്ന് അറിയില്ല.. പ്ലീസ് ഒരിക്കലും അവളോട് പറയരുത്…. ”
“ഉം ”
അവൾ ഒന്നു മൂളുക മാത്രം ആണ് ചെയ്തത്. ഞാൻ അവളുടെ മുറിയിൽ നിന്നും ഇറങ്ങി.. മുഖത്തു ഒരു ചിരി ഫിറ്റ് ചെയ്തു മണിക്കുട്ടിക്ക് അടുത്ത് പോയി.. അവളും ആകാശും സംസാരിക്കുക ആയിരുന്നു.. എന്നെ കണ്ടപ്പോൾ അവർ സംസാരം നിർത്തി… ഞാൻ ആകാശിന് അടുത്ത് പോയി.. അവനെ എനിക്ക് ഒരുപാട് ഇഷ്ടമായി.. നല്ല ഒരു പയ്യൻ……
പിന്നെ ഞങ്ങൾ ഇറങ്ങാൻ ആയി… എല്ലാവരോടും യാത്ര ഒക്കെ പറഞ്ഞു ഇറങ്ങി.. .. ബാക്കി കാര്യം ഫോണിൽ പറയാം എന്ന് പറഞ്ഞു.. ഞാൻ കാറിൽ കയറി വണ്ടി എടുത്തു.. മണിക്കുട്ടി എനിക്കു ഒപ്പം മുന്നിൽ തന്നെ കയറി.. ബാക്കി ഉള്ളവർ കയറിയപ്പോൾ വണ്ടി എടുത്തു.. മണിക്കുട്ടി പെണ്ണിനെ ഇഷ്ടം ആയോ എന്നൊക്കെ ചോദിച്ചു… ഞാൻ ഇഷ്ടം ആയി എന്നൊക്കെ പറഞ്ഞു…. അവള്ക്കു അത് സന്തോഷം ആയി.. അച്ഛനും മാമനും എല്ലാം ഹാപ്പി.. കല്യാണം എത്രയും വേഗം നടത്തണം എന്നാണ് അവരുടെ അഭിപ്രായം.. ഞാനും അതിനു യോജിക്കുന്നു…